Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

കാരുണ്യം സമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യം: എം.എം. അക്ബര്‍

11 JUNE 2017 11:56 AM IST
മലയാളി വാര്‍ത്ത



മനുഷ്യസമൂഹത്തിന്റെ നിലനില്‍പിന്റെ ആധാരമാണ് കാരുണ്യമെന്നും നീതിയിലധിഷ്ടിതമായ നിയമവ്യവസ്ഥയും കാരുണ്യത്തിലധിഷ്ടിതമായ സാമൂഹികക്രമവും നിര്‍ഭയത്വവും സുരക്ഷിതത്വവുമുള്ള മനുഷ്യജീവിതത്തിന് അനിവാര്യമാണെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം.എം. അക്ബര്‍ പ്രസ്താവിച്ചു. 21ാം മത് ദുബായ് അന്താരാഷ്ട്ര ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സഹകരണത്തോടെ ദുബായ് അല്‍നസര്‍ ലിഷര്‍ലാന്റില്‍വെച്ച് നടത്തിയ പരിപാടിയില്‍ ഖുര്‍ആന്‍; കാരുണ്യത്തിന്റെയും നീതിയുടെയും എന്ന വിഷയത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ദാരിദ്ര്യവും പട്ടിണി മരണവും കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കെ ലക്ഷങ്ങളുടെ ഭക്ഷണം പാഴാക്കിക്കളയുകയും കോടികളുടെ ചൂതാട്ടം നടത്തുകയും ചെയ്യുന്നത് മനുഷ്യമനസ്സിലെ കാരുണ്യം വറ്റിവരളുന്നതിന്റെ ഭയാനകമായ അവസ്ഥയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. കാരുണ്യത്തിന്റെ ഉറവിടമായ സൃഷ്ടികര്‍ത്താവിനെ ഉള്‍ക്കൊള്ളുന്ന ഒരാള്‍ക്ക് മാത്രമെ സഹജീവികളോട് നിഷ്‌കളങ്കമായ കാരുണ്യം കാണിക്കാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നീതിയെന്നത് കേവലപ്രഖ്യാപനത്തിലൊതുക്കാതെ അതിന്റെ പ്രായോഗികത മുഹമ്മദ് നബിയുടെ ജീവിതത്തിലൂടെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്തിട്ടുള്ളതെന്ന് സുബൈര്‍ പീടിയേക്കല്‍ പ്രസ്താവിച്ചു. ഖുര്‍ആന്‍; കാരുണ്യത്തിന്റെയും നീതിയുടെയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കള്‍ക്ക് പോലും മുഹമ്മദ് നബി തങ്ങളോട് അന്യായമോ അനീതിയോ കാണിക്കില്ലെന്ന ഉറച്ചബോധ്യം ലഭിച്ചത് വിശുദ്ധ ഖുര്‍ആനിന്റെ നീതിയുടെ നേര്‍സാക്ഷ്യമാണ്.

സംരക്ഷണചുമതല ഏറ്റെടുത്തുകൊണ്ട് ജൂതസമൂഹം ഉള്‍പ്പെടെയുള്ളവരുമായി അവരുടെ മതസ്വാതന്ത്ര്യം ഉള്‍പ്പെടെ അനുവദിച്ചുകൊണ്ട് പ്രവാചകന്‍ മുഹമ്മദ് നബി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബി(സ)യുടെ മദീനാജീവിതകാലഘട്ടത്തില്‍ നടന്ന യുദ്ധങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിതശ്രമം നടക്കുന്നു. സ്വന്തം പ്രജകളുടെ നിലനില്‍പിനും സുരക്ഷിതത്വത്തിനും വേണ്ടി നടത്തിയ പ്രതിരോധമായിരുന്നു മിക്ക യുദ്ധങ്ങളും. ആധുനിക രാജ്യങ്ങള്‍ക്ക് യുദ്ധരംഗത്ത് പാലിക്കേണ്ടുന്ന മര്യാദകള്‍ രൂപപ്പെടുത്തുവാന്‍ 1945ല്‍ നിലവില്‍വന്ന ജനീവകരാര്‍വരെ കാത്തുനില്‍ക്കേണ്ടിവന്നുവെങ്കില്‍ 1400 വര്‍ഷങ്ങള്‍ക്ക്മുമ്പ് വിശുദ്ധ ഖുര്‍ആന്‍ കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും അനീതിയുടെയും അതിക്രമങ്ങളുടെയും എല്ലാ പഴുതുകളും അടച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പബ്ലിക് റിലേഷന്‍ ഡെപ്യൂട്ടി ഹെഡ് ഖാലിദ് അല്‍മര്‍സൂഖി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി എ ഹുസൈന്‍ സ്വാഗതവും അഹ്മദ് കുട്ടി മദനി നന്ദിയും പറഞ്ഞു. വി കെ സക്കരിയ ചോദ്യോത്തര സെക്ഷന്‍ നിയദ്രിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങള്‍ പ്രഭാഷണം ശ്രവിക്കാനായി എത്തിച്ചേര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (44 minutes ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (46 minutes ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (50 minutes ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (58 minutes ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (1 hour ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (1 hour ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (2 hours ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (2 hours ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (2 hours ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (2 hours ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (2 hours ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (3 hours ago)

പവന് 5240 രൂപയുടെ കുറവ്  (3 hours ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (3 hours ago)

Malayali Vartha Recommends