Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..


യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം


  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

മലയാളിയുടെ സത്യസന്ധതക്ക് അല്‍രാജ്ഹി ബാങ്കിന്‍െറ ആദരം

12 JUNE 2014 03:35 AM IST
മലയാളി വാര്‍ത്ത.

അധികമായി കിട്ടിയ 20000 റിയാല്‍ തിരിച്ചേല്‍പ്പിച്ച മലയാളി യുവാവിന്‍െറ സത്യസന്ധതക്ക് സൗദിയിലെ പ്രമുഖ സ്വകാര്യ ബാങ്കിങ് ശൃംഖലയായ അല്‍രാജ്ഹി ബാങ്കിന്‍െറ ആദരം. സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായ ചങ്ങനാശേരി പുഴവാത് സ്വദേശി ഫൈസല്‍ തയ്യിലാണ് മലയാളിനന്മയുടെ പ്രതീകമായി അറബ് മനസിന്‍െറ ആദരവ് പിടിച്ചുപറ്റിയത്. എം.എം.സി ഗ്ളോബല്‍ ലോജിസ്റ്റിക് കമ്പനിയില്‍ സെയില്‍സ് മാനേജരായ ഫൈസല്‍ സ്വന്തം അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനാണ് അല്‍രാജ്ഹി ബാങ്കിന്‍െറ റിയാദ് ഓള്‍ഡ് സനാഇയയയിലെ ശാര അമീര്‍സല്‍മാന്‍ ശാഖയിലത്തെിയത്. കമ്പനി ഉപഭോക്താവ് കസ്റ്റംസ് ഡ്യൂട്ടിയായി അടയ്ക്കാന്‍ തന്‍െറ അക്കൗണ്ടിലേക്ക് അയച്ച 20000 റിയാല്‍ എടുക്കലായിരുന്നു ഉദ്ദേശം.
എ.ടി.എം കൗണ്ടര്‍ വഴി 5000 റിയാല്‍ മത്രമേ പിന്‍വലിക്കാന്‍ കഴിയൂ എന്നതിലാണ് ബാങ്കിനെ തന്നെ നേരിട്ടാശ്രയിച്ചത്. അരമണിക്കൂറിലേറെ സമയമെടുത്ത് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയും ഫൈസലിന്‍െറ ഒപ്പ് തന്നെയാണോ അക്കൗണ്ട് രേഖയിലുള്ളതെന്ന് സഹപ്രവര്‍ത്തകരെ കൂടി വിളിച്ച് ഒത്തുനോക്കിയും പരമാവധി സൂക്ഷ്മതയും കൃത്യതയും പാലിച്ചാണ് കൗണ്ടറിലെ ചെറുപ്പക്കാരനായ ഉദ്യോഗസ്ഥന്‍ പണം നല്‍കിയത്. നടപടികളില്‍ പാലിച്ച സൂക്ഷ്മത പക്ഷെ, പണം എണ്ണികൊടുത്തപ്പോഴുണ്ടായില്ല.

ബാങ്കില്‍ സമയം ഏറെ ചെലവഴിക്കേണ്ടിവന്നതിനാല്‍ കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ നില്‍ക്കാതെ വേഗം പോക്കറ്റിലിട്ട് ഫൈസല്‍ റിയാദ് പോര്‍ട്ടിലെ കസ്റ്റംസ് സെന്‍റര്‍ ഉച്ചക്ക് അടയ്ക്കുന്നത് മുമ്പത്തൊന്‍ ധൃതികൂട്ടുകയായിരുന്നു. കസ്റ്റംസ് കൗണ്ടറില്‍ അടയ്ക്കാന്‍ എണ്ണുമ്പോഴാണ് പണം കൂടുതലുണ്ടല്ളോ എന്ന് തോന്നിയത്. 500ന്‍േറയും നൂറിന്‍േറയും രണ്ട് കെട്ടുകളായിരുന്നു. എണ്ണിക്കഴിഞ്ഞപ്പോള്‍ ഇരട്ടിത്തുകയുണ്ടെന്ന് മനസിലായി. അപ്പോള്‍ തന്നെ തിരികെ ബാങ്കിലത്തെുകയായിരുന്നു. ബ്രാഞ്ച് മാനേജരെ കണ്ട് വിവരം ധരിപ്പിക്കുകയും പണം തിരിച്ചുനല്‍കുകയും ചെയ്തു. മാനേജരായ സൗദി പൗരന്‍ വിസ്മയം മറച്ചുവെച്ചില്ല. പ്രതിദിനം മുന്നിലേറെ ഇടപാടുകാര്‍ വന്നുപോകുന്ന ശാഖയില്‍ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടല്‍ അത്ഭുതം തന്നെയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

തന്‍െറ ചേമ്പറിലേക്ക് ശാഖയിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തി അദ്ദേഹം ഫൈസലിനെ പരിചയപ്പെടുത്തുമ്പോള്‍ അവരും അത്ഭുതം കൂറി. എല്ലാവരും ഫൈസലിന് ഹസ്തദാനം ചെയ്യുകയും വിശദമായി പരിചയപ്പെടുകയും ചെയ്തു. മാനേജര്‍ ഫൈസലിന്‍െറ തൊഴിലുടമയെ വിളിച്ച് ഇതുപോലൊരു ജീവനക്കാരനെ ലഭിച്ചത് താങ്കളുടെ ഭാഗ്യമാണെന്ന് പ്രശംസിച്ചു.

12വര്‍ഷമായി തന്‍െറ കീഴില്‍ ജോലി ചെയ്യുന്ന ഫൈസലിന്‍െറ സത്യസന്ധത തനിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണെന്ന് തൊഴിലുടമ പ്രതികരിച്ചു. ഇക്കാര്യം ബാങ്കിന്‍െറ മേലധികാരികളെ അറിയിക്കുമെന്നും തങ്ങളുടെ എളിയ സമ്മാനം കൈപ്പറ്റാന്‍ വിളിക്കുമ്പോള്‍ വരണമെന്നും പറഞ്ഞാണ് മാനേജര്‍ ഫൈസലിനെ യാത്രയാക്കിയത്. ദിവസങ്ങള്‍ക്കുശേഷം ബുധനാഴ്ച ഫൈസലിനെ ബ്രാഞ്ചിലേക്ക് വിളിച്ചുവരുത്തി മാനേജര്‍ സമ്മാനം കൈമാറുകയായിരുന്നു. റിയാദിലെ ബാങ്ക് ആസ്ഥാനത്തുനിന്നുള്ള മലയാളി ഉദ്യോഗസ്ഥനും ഗായകനുമായ ജലീല്‍ കൊച്ചിന്‍ ബാങ്ക് സി.ഇ.ഒയുടെ പ്രതിനിധിയായി ചടങ്ങില്‍ സംബന്ധിച്ചു. റിയാദ് ടാക്കീസ് എന്ന സാംസ്കാരിക സംഘടനയുടെ ജീവകാരുണ്യ വിഭാഗം കണ്‍വീനറായ ഫൈസല്‍ 12 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ സിജി ഫൈസലും മകന്‍ മുഹമ്മദ് സിനാനും ഏതാനും ദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (27 minutes ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (33 minutes ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (58 minutes ago)

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും...  (1 hour ago)

ഈ മാസവും അടുത്ത മാസവും താപനില ഗണ്യമായി വർദ്ധിക്കാനുള്ള സാദ്ധ്യത...  (2 hours ago)

പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ  (2 hours ago)

രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും  (2 hours ago)

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്  (3 hours ago)

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും  (3 hours ago)

മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം  (3 hours ago)

യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...  (3 hours ago)

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (9 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (10 hours ago)

Malayali Vartha Recommends