ജിദ്ദയില്‍ മരണപ്പെട്ട അബ്ബാസിന്റെ ഒ.ഐ.സി.സി. ഇന്‍ഷുറന്‍സ് തുക പാസ്സായി
രണ്ട് മാസം മുന്‍പ് ജിദ്ദയില്‍ വെച്ച് മരണപ്പെട്ട പാലക്കാട് ജില്ലയിലെ തൃത്താല മേഴത്തൂര്‍ പുതിയന വളപ്പില്‍ അബ്ബാസ് 4്ര4)ന് ഒ.ഐ.സി.സി. മെമ്പര്‍ എന്ന നിലക്ക് കെ പി സി സി യില്‍ നിന്നും കിട്ടാവുന്ന ഇന്‍ഷുറന്‍സ്് തുകയായ മൂന്ന് ലക്ഷം രൂപ പാസ്സായ വിവരം ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മറ്റി ജനറല്‍സെക്രട്ടറി ശരീഫ് കുഞ്ഞ് ജിദ്ദയില്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ മുഖേന മരണപ്പെട്ട അബ്ബാസിന്റെ ജേഷ്ഠസഹോദരന് മൊയ്തീന്‍കുട്ടിക്ക് ഉറപ്പ് നല്കി..
ഒ.ഐ.സി.സി. മെംബര്‍ഷിപ്പ് എടുത്ത വിദേശ മലയാളികള്‍ വിദേശത്ത് വെച്ച് മരണപ്പെട്ടാല്‍ നോമിനി പ്രകാരം അയാളുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപഇന്ഷുറന്സ്് തുകയും പതിനഞ്ചു വയസ്സ് വരെ പ്രായമുള്ള മരണപ്പെട്ട ആളുടെ കുട്ടികള്‍ക്ക് വിദ്യഭ്യാസത്തിനുള്ള ഒര നിശ്ചിത സംഖ്യയും കൊടുക്കുന്നവിവരം കെ.പി.സി.സി.യില്‍ തീരുമാനമെടുത്ത സ്ഥിതിക്ക് ഇത്തരം കേസുകള്‍ പെട്ടെന്ന് തന്നെ പാസ്സാക്കി അവരവുടെ വസതിയില്‍ എത്തിച്ചു കൊടുക്കണം എന്നാണ് കെ.പി.സി.സി.പ്രസിഡന്റ് സുധീരന് പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ആഗസ്ത് ആദ്യവാരം കൊടുക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യാം എന്നും ഉറപ്പു നല്കി.
https://www.facebook.com/Malayalivartha