തായിഫില്‍ മലയാളി അപകടത്തില്‍ മരിച്ചു
തായിഫില്‍ മലയാളി വാഹനത്തില്‍ നിന്നും വീണ് മരിച്ചു. തായിഫിലെ ദല്ല റിഹാബില്‍ ലോറി ഡ്രൈവറായി ജോലി നോക്കിയിരുന്ന മലപ്പുറം ഇടപ്പാള്‍ തലമുണ്ട കോറാട്ട് പറമ്പില്‍ മുഹമ്മദ് ആമീനകുട്ടി ദമ്പദികളുടെ മകന് അബ്ദുല്‍ റസാക് (27) ആണ് മരിച്ചത്. അബ്ദുല്‍ റസാക് ഓടിക്കുന്ന ലോറിയില്‍ മണല്‍ കയറ്റിയതിനു ശേഷം മുകളില്‍ ടാര്‍പാളിന്‍ കെട്ടുന്നതിന് കയറിയപ്പോളാണ് അപകടം ഉണ്ടായത് ടാര്‍പാളിന്‍ കേട്ടുന്നതിനിടയില്‍ തലചുറ്റല്‍ അനുഭവപ്പെട്ട റസാക് താഴേക്ക് വിഴുകയായിരുന്നു വീഴ്ചയില്‍ ലോറിയുടെ വാതിലില്‍ തല ഇടിച്ചതാണ് മരണകാരണം.
നാല് വര്‍ഷമായി തായിഫില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ റസാക് ഏഴു മാസം മുന്‍പാണ് നാട്ടില്‍ പോയി വിവാഹം കഴിച്ച് മടങ്ങി വന്നത്. തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ മറവു ചെയ്യുമെന്ന് സഹോദരന് ഷറഫുദ്ധീന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha