30 വര്‍ഷം ജോലിചെയ്ത പ്രവാസികള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍
30 വര്‍ഷത്തില്‍ കൂടുതല്‍ ജോലിചെയ്ത പ്രവാസികള്‍ക്ക് ജോലിയില്‍നിന്നു നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാന്‍ തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് അനുകൂല തീരുമാനമാണെന്നാണു റിപ്പോര്‍ട്ട്.
വിവിധ മേഖലകളില്‍ ദീര്‍ഘകാലം ജോലിചെയ്തവരെയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴില്‍മേഖല പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണു പുതിയ നീക്കമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. വിവിധ തൊഴില്‍ മേഖലകളില്‍ പ്രവീണ്യമുള്ള പ്രവാസികള്‍ക്കു പകരം പ്രാഗല്ഭ്യം കുറഞ്ഞ കുവൈറ്റ് പൗരന്മാരെ നിയമിക്കാനാണു നീക്കം. ഇതു തൊഴില്‍മേഖലയെ സാരമായി ബാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു. അതോടൊപ്പം മനുഷ്യക്കടത്തും വര്‍ധിക്കുമെന്നും കണക്കുകൂട്ടുന്നു.
https://www.facebook.com/Malayalivartha