സൗദിയില്‍ ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യതാ പരിശോധിക്കുന്നു
സൗദിയില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ പരിശോധന കര്‍ശനമാക്കി. ഇതോടെ ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര് ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. ആരോഗ്യവകുപ്പിന് കീഴിലുള്ള ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ പരിശോധനയാണ് സൗദിയില്‍ കര്‍ക്കശമാക്കിയത്. ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര് ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പത്തും പതിനഞ്ചും വര്‍ഷമായി സൗദിയില്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കാണ് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.
നാട്ടില്‍ അംഗീകാരമില്ലാത്ത നഴ്സിംഗ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നും ജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഇന്ത്യയിലെ സൗദി എംബസി സാക്ഷ്യപ്പെടുത്താത്തതാണ് പലര്‍ക്കും വിനയായത്. സൗദി എംബസി സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ സൗദി മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന് പുതുക്കാന്‍ സാധിക്കുകയുള്ളൂ. സൗദി കമ്മിഷന് ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ് ആണ് പരിശോധനകള്‍ നടത്തുന്നത്. നഴ്സ്, എക്സ്റേ, ലാബ് ടെക്നീഷ്യന് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് ഇങ്ങനെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്നത്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പരിശോധനകള്‍ കര്‍ശനമായതോടെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha