Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

അജ്ഞാതന്റെ ചതിയിൽ വീണ് കുവൈത്തിലെ ജയിലറയില്‍ കണ്ണീരും കൈയുമായി കഴിഞ്ഞ റാഷിദിന് വേണ്ടി ഒരു നാടു മുഴുവന്‍ ഒന്നിച്ചു; നാട്ടിൽ തിരിച്ചെത്തിയ റാഷിദിന് അവസാനമായി വാപ്പയുടെ മുഖം ഒരുനോക്ക് കാണാനാകാതിരുന്നത് കണ്ണുകളെ ഈറനണിയിക്കുന്ന വേദനയായി...

05 JUNE 2018 12:10 PM IST
മലയാളി വാര്‍ത്ത

ഒരു കുടുംബത്തിന്റെ മുഴുവൻ വേദനകൾക്ക് വിരാമമിട്ട് റാഷിദ് നാട്ടിൽ തിരിച്ചെത്തി. മറ്റാരോ ചതിയില്‍പ്പെടുത്തിയ റാഷിദിനായി ഒരു നാടു മുഴുവന്‍ ഒന്നിച്ചതോടെയാണ് കുവൈത്തിലെ ജയിലറയില്‍ നിന്നും മോചിതനായത്. നാട്ടില്‍ തിരിച്ചെത്തിയ റാഷിദ് ജന്മനാടിന് അകമഴിഞ്ഞ നന്ദി അര്‍പ്പിച്ചു.

റാഷിദ് കാഞ്ഞങ്ങാട് മീനാപ്പീസിലെ ചേലക്കാടത്ത് വീട്ടിലെത്തിയപ്പോള്‍ മാതാവ് കുഞ്ഞായിസയും സഹോദരങ്ങളും പൊട്ടിക്കരഞ്ഞു. സഹോദരീമക്കളെ ചേര്‍ത്തുപിടിച്ച്‌ റാഷിദും തേങ്ങി. മകന്റെ ജയില്‍മോചനവും കാത്ത് കണ്ണീരോടെ കഴിഞ്ഞ റാഷിദിന്റെ പിതാവ് അബൂബക്കര്‍ ഇന്നു ജീവിച്ചിരിപ്പില്ല. പിതാവിനെ ഒരു നോക്കു പോലും കാണാനാകാത്തിരുന്നത് റാഷിദിന്റെ കണ്ണുകളെ ഈറനണിയിച്ചു.

2014 ജൂണ്‍ 29-ന് രാത്രിയിലാണ് കുവൈത്ത് വിമാനത്താവളത്തില്‍ വെച്ച്‌ റാഷിദിനെ കസ്റ്റംസുകാര്‍ പിടികൂടുന്നത്. കുവൈത്തിലെ സുഹൃത്തിന്റെ പിതാവിന് നല്‍കാനുള്ള മരുന്നാണെന്നു പറഞ്ഞപ്പോള്‍, രണ്ടാമതൊന്നാലോചിക്കാതെ വാങ്ങിയ മരുന്നുപൊതിയില്‍ മയക്കുമരുന്നാണെന്ന് റാഷിദ് തിരിച്ചറിഞ്ഞത് അപ്പോഴാണ്. അവധിക്ക് നാട്ടില്‍വന്ന് തിരിച്ചുപോകുന്നതിനിടെയാണ് കുവൈത്തിലെ സുഹൃത്തും കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയുമായ യുവാവ് വിളിക്കുന്നത്. തന്റെ പിതാവിന്റെ മരുന്നും പുതിയ കണ്ണടയും ഒരാള്‍ നല്കുമെന്നും അത് കൊണ്ടുവരണമെന്നുമായിരുന്നു ഫവാസ് പറഞ്ഞത്.

മറ്റൊന്നും ആലോചിക്കാതെ അപരിചിതനില്‍നിന്ന് വാങ്ങിയ പൊതിയില്‍ ഇത്രയും വലിയ ചതി ഒളിച്ചിരിപ്പുണ്ടെന്നറിഞ്ഞിരുന്നില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും അതൊന്നും നിയമപാലകര്‍ ചെവുകൊണ്ടില്ല. കുവൈത്തില്‍ ഇന്റര്‍നെറ്റ് കഫെ ജീവനക്കാരനായിരുന്നു റാഷിദ്. കുവൈത്തിലെ കീഴ്ക്കോടതി അഞ്ചുവര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. അവിടത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. റാഷിദ് ചതിയില്‍പ്പെട്ടതാണെന്ന് കൃത്യമായി മനസ്സിലാക്കിയ നാട്ടുകാരും കൂട്ടുകാരും കൂട്ടായ്മയുണ്ടാക്കി രംഗത്തിറങ്ങി.

കുവൈത്ത് രാജാവിന് സങ്കടഹര്‍ജി നല്‍കി. രാജാവിന്റെ കാരുണ്യമുണ്ടായി. ശിക്ഷയിളവ് ചെയ്ത് വിട്ടയക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് മംഗളൂരു വിമാനത്താവളംവഴി റാഷിദ് നാട്ടിലെത്തിയത്. റാഷിദ് ജയിലിലായപ്പോള്‍ത്തന്നെ ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മാട്ടൂലിലെ ഫവാസിനെതിരേയും മറ്റു രണ്ടുപേര്‍ക്കെതിരേയും ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ചെയ്തു. ഫവാസ് കുവൈത്തില്‍നിന്ന് കടന്നുകളഞ്ഞതായാണ് പിന്നീട് കിട്ടിയ റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (1 hour ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (1 hour ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (1 hour ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (1 hour ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (2 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (2 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (2 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (3 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (4 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (4 hours ago)

Malayali Vartha Recommends