Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥ... ജോലിക്കെത്തിയ പ്രവാസിയെ പ്രണയിച്ച്‌ സൗദി യുവതി; ലീവിന് പോന്ന ഡ്രൈവറെ തേടി പിന്നാലെ ഇന്ത്യയിലെത്തിയത് സാഹസികമായി... മകള്‍ക്ക് പിന്നാലെ പെൺകുട്ടിയുടെ അച്ഛൻ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് പിന്നെ സംഭവിച്ചത്...

06 JUNE 2018 10:52 AM IST
മലയാളി വാര്‍ത്ത

തെലുങ്കാനക്കാരനായ 30 കാരനും സൗദി സ്വദേശിനിയായ 27 കാരിയുമാണ് കഥയിലെ ജോഡികൾ. ലീവിന് പോന്ന ഡ്രൈവറെ തേടി പിന്നാലെ പോരുകയും നിയമവിരുദ്ധമായി ഇന്ത്യയില്‍ കടക്കുകയും ചെയ്താണ് യുവതി പ്രണയം വിജയിപ്പിച്ചത്. പിന്നീട് കാമുകനെ വിവാഹം കഴിക്കുകയും അയാള്‍ക്കൊപ്പം ഇന്ത്യയില്‍ തുടരുകയും ചെയ്ത പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ മകള്‍ക്ക് പിന്നാലെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിയ പിതാവും തോറ്റു പോകുകയായിരുന്നു. നേപ്പാളിലേക്ക് മകള്‍ പോയ വിവരം അറിഞ്ഞ് പിതാവ് തന്റെ ഇന്ത്യന്‍ ഡ്രൈവറെ വിളിച്ച്‌ കാര്യം അന്വേഷിക്കുകയും സംഭവങ്ങളെല്ലാം ഇയാള്‍ പറയുകയും ചെയ്തതോടെ പിതാവും ഇന്ത്യയില്‍ എത്തി.

എംബസിയില്‍ പരാതി നല്‍കുകയും എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിസാമാബാദ് പോലീസില്‍ പരാതി എത്തുകയും ചെയ്തു. വെള്ളിയാഴ്ച പിതാവിന് മുന്നിലെത്തിയ സൗദി യുവതി സംസാരിച്ചു. തന്റെ വിവാഹം കഴിഞ്ഞെന്നും തനിക്ക് കാമുകനെ വേര്‍പിരിയാന്‍ പറ്റില്ലെന്നും ഇന്ത്യയില്‍ നില്‍ക്കാനാണ് താല്‍പ്പര്യമെന്നും അറിയിച്ചതോടെ പിതാവ് മടങ്ങി.

തെലുങ്കാനക്കാരനായ കഥയിലെ നായകന്‍ സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണ് കഫീലിന്റെ വീട്ടില്‍ ജോലിക്കെത്തിയത്. മാസങ്ങള്‍ നീണ്ട ജോലിക്കിടയില്‍ മുതലാളിയുടെ സുന്ദരിയായ മകള്‍ ഡ്രൈവറില്‍ അനുരുക്തയാകുകയും കടുത്ത പ്രണയമായി മാറുകയും ചെയ്തു. വിവാഹിതരാകാനുള്ള തീരുമാനം എടുത്താണ് യുവാവ് അവധിക്ക് പോന്നത്. ഫെബ്രുവരിയില്‍ നാട്ടിലേക്ക് പോന്ന ശേഷം പിന്നീട് ഫോണിലായി ബന്ധം. എന്നും കാമുകിയുമായി ഫോണില്‍ സംസാരിക്കും.

ഒരു നിമിഷം പോലും അകന്നു കഴിയാന്‍ ഇഷ്ടപ്പെടാത്ത വിധം പ്രണയം അസ്ഥിയില്‍ പിടിച്ചുപോയ നായികയ്ക്ക് പക്ഷേ അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഒരു ദിവസം കാമുകനെ ഉടന്‍ കാണണമെന്ന് മോഹമുദിച്ചു. ഉടന്‍ കാണണമെന്നും ഇന്ത്യയിലേക്ക് വരികയാണെന്നും ഫോണിലൂടെ പറഞ്ഞു. കാമുകന്‍ ഞെട്ടി. ഇന്ത്യയില്‍ എത്താന്‍ സാഹസീകയാത്രയാണ് യുവതി തെരഞ്ഞെടുത്തത്.

മറ്റൊരു രാജ്യം വഴി ഇന്ത്യയില്‍ കടക്കുക. തുടര്‍ന്ന് സൗദിയില്‍ നിന്നും നേപ്പാളിലേക്ക് പറന്നു. അവിടെ നിന്നും ബസ് മാര്‍ഗ്ഗം ഇന്ത്യയിലേക്കും. ഡല്‍ഹിയില്‍ യുവാവ് കാത്തു നില്‍പ്പുണ്ടായിരുന്നു. നിയമവിരുദ്ധമായി കുടിയേറ്റം കുഴപ്പമാകുമെന്ന് മനസ്സിലാക്കിയ യുവതിയും യുവാവും വിവരം നേരെ പോലീസ് സ്‌റ്റേഷനില്‍ പോയി ധരിപ്പിച്ചു.

സ്വന്തം ഇഷ്ടപ്രകാരമാണ് ഇന്ത്യയില്‍ എത്തിയതെന്നും യുവാവിന് ഇക്കാര്യത്തില്‍ പങ്കില്ലെന്നും വിവാഹത്തിനും യാത്രയ്ക്കും താമസത്തിനും അനുമതി ആവശ്യപ്പെട്ട് നിസാമാബാദ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. പോലീസ് അനുമതി ലഭിച്ച ഇരുവരും വിവാഹം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends