Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

റിക്രൂട്ട്‌മെന്റ് നേടി കുവൈറ്റിലെത്തിയ എണ്‍പതോളം നഴ്‌സുമാർ ശമ്പളവും, ജോലിയുമില്ലാതെ രണ്ടുവർഷമായി കുടുങ്ങി കിടക്കുന്നു; അനധികൃത താമസക്കാരെന്നാരോപിച്ച് ഏത് നിമിഷവും പോലീസ് അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

06 JUNE 2018 12:01 PM IST
മലയാളി വാര്‍ത്ത

ശമ്പളവും ജോലിയുമില്ലാതെ രണ്ട് വര്‍ഷത്തോളമായി എണ്‍പതോളം നഴ്‌സുമാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഇവര്‍ക്ക് ജോലി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 2015ല്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഇന്ത്യയിലെത്തി, കൊച്ചിയിലും ഡല്‍ഹിയിലുമായി നടത്തിയ അഭിമുഖം വഴിയായിരുന്നു ഇവരെ തെരഞ്ഞെടുത്തത്.

എന്നാല്‍ കുവൈറ്റിലെത്തി രണ്ടുവര്‍ഷം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് അപ്പോയ്‌മെന്റ് ഓര്‍ഡറോ ഇഖാമയോ ലഭിച്ചിട്ടില്ല. ഇവരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഫയലുകള്‍ കാണാതായി എന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഇവരില്‍ 18 പേര്‍ക്ക് ഇഖാമ നല്‍കിയെങ്കിലും നിയമനം ലഭിച്ചില്ല. ഈ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെന്നായിരുന്നു ഇതിന് ന്യായീകരണമായി അധികൃതര്‍ പറഞ്ഞത്.

ഫര്‍വാനിയയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന നഴ്‌സുമാര്‍ക്ക് താമസവും ഭക്ഷണവും ലഭിക്കുന്നുണ്ട്. പക്ഷെ ഇഖാമയില്ലാത്തതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കില്ല. അനധികൃത താമസക്കാരെന്നാരോപിച്ച് ഏതു നിമിഷവും പോലീസിന്റെ അറസ്റ്റുണ്ടായേക്കാം. നിത്യ ചെലവുകള്‍ക്കായുള്ള പണം പോലും നാട്ടില്‍ നിന്ന് അയച്ചുനല്‍കേണ്ട അവസ്ഥയാണുള്ളത്. നഴ്‌സുമാരെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്ത ഏജന്‍സികളും ഇവരെ കൈവിട്ടു. സംഭവത്തില്‍ ഉത്തരവാദിത്വമില്ലെന്നാണ് ഏജന്‍സികള്‍ പറയുന്നത്.

റിക്രൂട്ട് പ്രശ്‌നം പരിഹരിച്ച് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇവര്‍, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിദേശകാര്യമന്ത്രിക്കുമൊക്കെ പരാതികള്‍ നല്‍കി എങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും പരാതി നല്‍കി.

കുവൈറ്റിലെ എംബസി തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇപ്പോള്‍ നഴ്‌സുമാരുടെ പ്രതീക്ഷ. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംബസി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. എംബസി നല്‍കിയ പട്ടികയിലുള്ള നഴ്‌സുമാര്‍ക്ക് ജോലി നല്‍കാമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത് എന്ന് നടപ്പിലാകുമെന്ന് വ്യക്തമല്ല.

അതിനിടെ ഇവരെ കുറഞ്ഞ ശമ്പളത്തില്‍ കരാര്‍ ജീവനക്കാരായി നിയമിച്ച് പ്രശ്‌നം ഒതുക്കി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. യാതൊരു ആനുകൂല്യങ്ങളുമില്ലാതെ 350 ദിനാര്‍ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്താനാണ് നീക്കം. 600 കുവൈറ്റ് ദിനാറായിരുന്നു റിക്രൂട്ട്‌മെന്റ് സമയത്ത് ഇവര്‍ക്ക് ലഭിച്ചിരുന്ന വാഗ്ദാനം. തങ്ങളുടെ ദുരിതാവസ്ഥ തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഴ്‌സുമാര്‍ ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (1 hour ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (1 hour ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (1 hour ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (1 hour ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (2 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (2 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (2 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (3 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (4 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (4 hours ago)

Malayali Vartha Recommends