ഭാഗ്യം കടാക്ഷിച്ചത് വീണ്ടും മലയാളിയെ ... ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 23 കോടി അടിച്ചത് മലയാളിയായ ജെഎം മുഹമ്മദ് ഫയാസിന്... ടിക്കറ്റെടുത്ത് നാലു ദിവസങ്ങള്‍ക്കകമാണ് മലയാളിയായ യുവാവ് കോടീശ്വരനായത്

ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 23 കോടി അടിച്ചത് മലയാളിയായ ജെഎം മുഹമ്മദ് ഫയാസിന്. ടിക്കറ്റെടുത്ത് നാലു ദിവസങ്ങള്‍ക്കകമാണ് മലയാളിയായ യുവാവ് കോടീശ്വരനായത്. ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് അടിച്ചത് 1.2 കോടി ദിര്‍ഹം(ഏകേദശം 23 കോടി രൂപ). സെപ്റ്റംബര്‍ മാസം 30ആം തിയതി ഫയാസ് എടുത്ത 059070 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ടിക്കറ്റെടുത്ത് നാലുദിവസങ്ങള്‍ക്കകമാണ് ഫയാസ് കോടീശ്വരനായി മാറിയത്.
ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനം നേടിയെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ഫയാസിന് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഒരു ലക്ഷം മുതല്‍ 50,000 ദിര്‍ഹം വരെ സമ്മാനമായി ലഭിച്ച മറ്റ് 5 ഇന്ത്യക്കാരില്‍ നാല് മലയാളികള്‍ ഉണ്ട്.
https://www.facebook.com/Malayalivartha
























