ടീം ബഹ്റൈന്റെ സഹായത്തോടെ രാജ്യം ഉദ്ദേശിച്ച വികസന ലക്ഷ്യങ്ങള്‍ നേടുന്നുവെന്ന് ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ
ടീം ബഹ്റൈന്റെ സഹായത്തോടെ രാജ്യം ഉദ്ദേശിച്ച വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതായി ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ. ബഹ്റൈൻ ക്രമാനുഗതമായി മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.എന്‍.ബി പാരിബാസ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സന്ദര്‍ശക സംഘത്തെ സ്വീകരിച്ച് സംസാരിക്കവെയായിരുന്നു മന്ത്രി ഈ കാര്യം പറഞ്ഞത്.
''രാജ്യത്തിന്റെ ധനസ്ഥിതി ശക്തിപ്പെട്ടിരിക്കുന്നുവെന്ന കാര്യവും അദ്ദേഹം പറഞ്ഞു. 'ധനപരമായ സന്തുലിതാവസ്ഥ പരിപാടി' അവതരിപ്പിച്ചതുള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമായെന്നും ' അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha