Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് പണി കൊടുത്ത് കുവൈത്ത് ; ഇനി ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും ഇല്ല ലൈസന്‍സ് റദ്ദാക്കാൻ തീരുമാനം

26 NOVEMBER 2019 11:26 AM IST
മലയാളി വാര്‍ത്ത

ലൈസൻസ് വിതരണം ഇലക്ട്രോണിക്സ് കിയോസ്കുകൾ വഴിയാക്കിയതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്കരണത്തിനൊരുങ്ങുന്നത്. കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഇഖാമയുമായി ബന്ധിപ്പിക്കാൻ ഗതാഗത വകുപ്പ് നീക്കം തുടങ്ങി. ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്. ലൈസൻസ് വിതരണം ഇലക്ട്രോണിക്സ് കിയോസ്കുകൾ വഴിയാക്കിയതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് പുതിയ പരിഷ്കരണത്തിനൊരുങ്ങുന്നത്.

ഗതാഗത വകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഡ്രൈവിങ് ലൈസന്‍സിന്റെയും ഇഖാമയുടെയും കാലാവധി തമ്മിൽ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ഇഖാമ കാലാവധി കഴിഞ്ഞാൽ ലൈസൻസും സ്വാഭാവികമായി റദ്ദാവുന്ന രീതിയിലാണ് പരിഷ്കരണം ആലോചിക്കുന്നത്. വിദേശികളുടെ ലൈസൻസ് കാലവധി അഞ്ചുവർഷമാക്കാനും പദ്ധതിയുണ്ട്. ഇതിനിടയിൽ ഇഖാമ കാലാവധി അവസാനിച്ചാൽ ലൈസൻസും റദ്ദാകും.

ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയുണ്ടെങ്കിൽ അടച്ചുതീർക്കാതെ ഇഖാമ പുതുക്കാനും കഴിയില്ല. ഡ്രൈവിങ് ലൈസൻസ് അപേക്ഷയും പുതുക്കലും ഓൺലൈൻ വഴിയാക്കി ഒരു മാസം തികയും മുമ്പാണ് ലൈസൻസുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന പരിഷ്കരണത്തിനു കളമൊരുങ്ങുന്നത്. സെൽഫ് സർവീസ് കിയോസ്കുകൾ വഴി ഉപയോക്താക്കൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം ഈ മാസം 18 മുതലാണ് പ്രാബല്യത്തിലായത്.


അതേസമയം കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധന നിരവധി പ്രവാസികളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സിന് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്ന നിബന്ധനയാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. ഇതോടെ നിരവധി കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ പുതുക്കല്‍ പ്രതിസന്ധിയിലായി.

കുവൈത്ത് താമസകാര്യ വകുപ്പാണ് ഇഖാമ പുതുക്കുന്നത്. സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നത് വാണിജ്യ-വ്യവസായ മന്ത്രാലയവും. സ്ഥാപനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ലൈസന്‍സുകളാണ് ലഭിക്കുന്നത്. ഇതിന്റെ കാലാവധി കഴിയാറുമ്പോള്‍ പുതുക്കുകയായിരുന്നു പതിവ്. എന്നാല്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് കാലാവധി കൂടി പരിശോധിക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ താമസകാര്യ വകുപ്പ്. ആറ് മാസം ലൈസന്‍സ് കാലാവധിയില്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ ഇഖാമ പുതുക്കാതെ മടക്കി അയക്കുന്നു. വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസന്‍സ് പുതുക്കാനാണ് നിര്‍ദേശം. ഇത് കാരണം നിരവധി സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് കാലാവധി കഴിയുന്നതിന് മുന്‍പ് പുതുക്കേണ്ട അവസ്ഥയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (16 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (27 minutes ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (1 hour ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (1 hour ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (3 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends