Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...


ഇ.ഡി തീരുമാനം സി.പി.എമ്മിനെയും ഇടതു മുന്നണിയെയും പ്രതിരോധത്തിലാക്കുന്നു...തോമസ് ഐസക്കിന് ഏപ്രിൽ 2ന് ഹാജരാകാൻ ഇ.ഡി വീണ്ടും സമൻസ് അയച്ചതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിഴൽ വീഴ്ത്തും...


രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

വാഹനാപകടകേസില്‍ പ്രതിക്ക് ജാമ്യം നിന്നയാള്‍ കുടുങ്ങി... പ്രതി നാട്ടിലേക്ക് രക്ഷപ്പെട്ടതിനാല്‍ ജാമ്യംനിന്നയാള്‍ അരലക്ഷം റിയാല്‍ നല്‍കണം

06 DECEMBER 2019 06:48 PM IST
മലയാളി വാര്‍ത്ത

ദമ്മാമില്‍ വാഹനാപകട കേസില്‍ അരലക്ഷത്തോളം റിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ട പ്രതി അനധികൃത മാര്‍ഗത്തില്‍ നാട്ടിലേക്ക് രക്ഷപ്പെട്ടതായി പരാതി. ഇതോടെ, ഇയാളെ ജയിലില്‍നിന്നിറക്കാന്‍ ജാമ്യംനിന്ന സാമൂഹിക പ്രവര്‍ത്തകന്‍ കുടുങ്ങി. ഇദ്ദേഹത്തില്‍നിന്ന് പണം ഈടാക്കുന്നതിനുള്ള നിയമ നടപടികളിലേക്ക് കടക്കുകയാണ് രക്ഷപ്പെട്ട പ്രതിയുടെ സ്‌പോണ്‍സറും കോടതിയും. ദമ്മാമില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശി ചുനിലാല്‍ ആണ് നാട്ടിലേക്ക് രക്ഷപ്പെട്ടത്. ഇയാളെ ജയിലില്‍നിന്നിറക്കാന്‍ ജാമ്യംനിന്ന സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിനാണ് അരലക്ഷത്തോളം റിയാലിന്റെ ബാധ്യത ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നത്. ഒരുവര്‍ഷം മുമ്ബാണ് ചുനിലാല്‍ ഓടിച്ചിരുന്ന ട്രെയിലര്‍ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആര്‍ക്കും ഗുരുതര പരിക്കുകളുണ്ടായില്ലെങ്കിലും അപകടത്തില്‍ കാറ് പൂര്‍ണമായി തകര്‍ന്നു.

അപകടസമയത്ത് ചുനിലാല്‍ മദ്യപിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ, ഇയാള്‍ ജയിലിലുമായി. ഇത്തരം കേസുകളില്‍ ഇവരെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ആരുമില്ലെങ്കില്‍ കേസ് തീരുന്നതുവരെ ജയിലില്‍ തടവില്‍ പാര്‍പ്പിക്കുകയാണ് പതിവ്.ഡീപോര്‍ട്ടേഷന്‍ കേന്ദ്രം സന്ദര്‍ശന വേളയില്‍ ചുനിലാല്‍ നാസ് വക്കത്തിനോട് തന്റെ അവസ്ഥ വിവരിക്കുകയും സഹായം ആവശ്യപ്പെടുകയുമായിരുന്നു. പുറത്തിറങ്ങിയാല്‍ ബന്ധുക്കളുടെ സഹായത്തോടെ കേസിന്റെ വിധി വരുന്നതിനനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.ഇത് വിശ്വസിച്ച് ഇയാളെ നാസ് വക്കം സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കി, കേസിന്റെ വിധി വരുന്നതുവരെ ബന്ധുക്കളോടൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.മാസങ്ങള്‍ കഴിഞ്ഞ് 46,000 റിയാല്‍ നഷ്ട പരിഹാരം നല്‍കാന്‍ ചുനിലാലിനെതിരെ വിധി വന്നു. കോടതി ഇയാള്‍ക്കെതിരെ യാത്രാനിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.മാസങ്ങള്‍ കഴിഞ്ഞതിനാല്‍ നാസ് വക്കവും ചുനിലാലിന്റെ കാര്യം മറന്നു. പ്രതിയെ നാട്ടിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് ഇയാളുടെ സ്‌പോണ്‍സര്‍ കേസ് നല്‍കുമേ്ബാഴാണ് ചുനിലാല്‍ രക്ഷപ്പെട്ട വിവരവും താന്‍ കെണിയിലായ വിവരവും അറിയുന്നത് എന്ന് നാസ് വക്കം പറഞ്ഞു.
അനധികൃത മാര്‍ഗത്തിലൂടെ നാട്ടിലെത്തിയ ചുനിലാല്‍ തന്റെ പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ച് വിഡിയോ കാളില്‍ സ്‌പോണ്‍സറെ വിളിച്ച് പരിഹസിക്കുകയായിരുന്നു. ഇതോടെ, സ്‌പോണ്‍സര്‍ രോഷാകുലനായി ഡീപോര്‍ട്ടേഷന്‍ സന്റെറില്‍ എത്തിയപ്പോഴാണ് നാസ് വക്കമാണ് ഇയാളെ ജാമ്യത്തില്‍ പുറത്തിറക്കിയതെന്നറിഞ്ഞത്.ഇതേതുടര്‍ന്നാണ് ഇയാള്‍ നാസിനെതിരെ കേസ് നല്‍കിയത്. ദീര്‍ഘകാലം നീണ്ടുപോകുന്ന കേസുകളില്‍ ഇത്രയും കാലം തടവില്‍ കിടക്കാതിരിക്കാന്‍ മാനുഷിക പരിഗണന നല്‍കി താന്‍ ചെയ്ത സഹായമാണ് ഇപ്പോള്‍ തനിക്കെതിരെ വിനയായി വന്നിരിക്കുന്നതെന്ന് നാസ് വക്കം 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.നിരപരാധിത്വം ഡീപോര്‍ട്ടേഷന്‍ അധികാരികള്‍ക്ക് ബോധ്യമുള്ളതാണ്. ഇയാളെ നാട്ടിലെത്താന്‍ സഹായിച്ചതാരാണെന്ന അന്വേഷണം നടക്കണം. മൂന്നു പതിറ്റാണ്ടിലേറെയായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന താന്‍ ആദ്യമായാണ് ഇത്തരമൊരു കെണിയില്‍ പെടുന്നതെന്നും നാസ് വക്കം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ നാട്ടുകാർ...!  (14 minutes ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (17 minutes ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (38 minutes ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (47 minutes ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (52 minutes ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (56 minutes ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (1 hour ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (1 hour ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (1 hour ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (1 hour ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (2 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

നെട്ടോട്ടമോടി സി പി എം  (2 hours ago)

കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി, വർഷങ്ങൾക്ക് ശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസ് പിടിയിൽ  (2 hours ago)

രാവിലെ ഭർത്താവിനെ വിളിച്ചു!! പിന്നാലെ അച്ഛനുമായും സംസാരിച്ചു... വൈകിട്ട് കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുമെന്നും പറഞ്ഞു പിന്നാലെ എത്തിയത് വെള്ളപുതച്ച ശരീരമായി; ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ  (2 hours ago)

Malayali Vartha Recommends