ദുബൈയില്‍ മലയാളിയായ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിക്ക് ദാരുണാന്ത്യം
ദുബൈയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ജോലിക്കിടെ കെട്ടിടത്തില്‍നിന്നും വീണാണ് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് അല്‍ഖൂസിലുള്ള ജോലി സ്ഥലത്തുവെച്ചായിരുന്നു അപകടം. സുകന്യ ഭവനില്‍ സിറില്‍ മാര്‍ഷല്‍ (30) ആണ് മരിച്ചത്.
ജോലിക്കിടെ ചുമരിനോട് ചേര്‍ത്തുവെച്ച വലിയ കോണി മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്. പിന്നിലേക്ക് നടക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ സിറില്‍ മാര്‍ഷല്‍ മരിച്ചു. നെപ്പോളിയന് മാര്‍ഷല്‍ തങ്കമ്മ എന്നിവരുടെ മകനാണ്. സൗമ്യയാണ് ഭാര്യ. മകള്‍: ജ്യുവല്‍ എസ് സിറില്‍.
https://www.facebook.com/Malayalivartha