പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി...
പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ബാലചന്ദ്രന് നായരാണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ആയിരം കിലോമീറ്ററകലെ ഖമീസ് മുഷൈത്തില്‍ ബിന്‍ ഹശ്ബല്‍ എന്ന താഴ്വര ഗ്രാമത്തില്‍ രണ്ട് വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയുകയായിരുന്നു.
സംഭവ ദിവസം തൊഴിലുടമ ബാലചന്ദ്രന് നായരെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മുറിയില്‍ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. വൃക്കരോഗിയായിരുന്നു, അസുഖം മൂര്‍ഛിച്ചതാണ് മരണകരമെന്നാണ് വിവരം. ഖമീസ്മുഷൈത്ത് സിവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ലേഖ, മക്കള്‍: ശരത് ചന്ദ്രന്, ശ്യാമ ചന്ദ്രന്.
റിയാദില്‍ പ്രവാസി മലയാളി ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ധീന്‍ കബീര്‍ (53) വാഹനാപകടത്തില്‍ മരിച്ചു. അഫ്ളജില് വെച്ച് സൈനുദ്ധീന്‍ ഓടിച്ചിരുന്ന വാഹനം മുന്പില് പോയിരുന്ന ട്രെയ്ലറിന്റെ പുറകില്‍ ഇടിച്ചായിരുന്നു അപകടം .
ഭാര്യ സലീന, മക്കള്‍ നാസിയ നാജിയ, മുഹമ്മദ് സിനാന് . നാട്ടുകാരായ സൈഫ് കുന്നപ്പള്ളി, നൗഷാദ് പള്ളാത്തുരുത്തി, പൊക്കത്തി റെജി എന്നിവര്‍ അഫ്ളജില് പോകുകയും ലൈല അഫലാജ് കെഎംസിസി പ്രവര്ത്തകന് മുഹമ്മദ് രാജയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha