തൊഴില്‍ നിയമലംഘനം നടത്തിയ 45 ഓളം വിദേശികള്‍ ഒമാനില്‍ പിടിയിലായി
തൊഴില്‍ നിയമലംഘനം നടത്തിയ 45 ഓളം വിദേശികള്‍ ഒമാനില്‍ പിടിയിലായി. മസ്കറ്റ് ഗവര്‍ണറേറ്റിലെ പച്ചക്കറി മൊത്ത വിതരണ കമ്ബോളത്തില്‍ ഒമാന്‍ തൊഴില്‍ മന്ത്രാലയം ശനിയാഴ്ച നടത്തിയ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഇതിൽ 45 ഓളം വിദേശികള്‍ പിടിയിലാകുകയായിരുന്നു. രാജ്യത്തെ തൊഴില്‍ നിയമം ലംഘിച്ച്, മതിയായ രേഖകളില്ലാതെ ജോലി ചെയ്തതിന്റെ പേരിലായിരുന്നു ഇവര്‍ കുടുങ്ങിയത്.
നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം പിടിയിലായവരെ തങ്ങളുടെ നാടുകളിലേക്ക് മടക്കിയയ്ക്കുകയും ചെയ്യും. അതേ സാസ്മയം ഈ മാസം ഫെബ്രുവരി രണ്ടു മുതല്‍ എട്ട് വരെയുള്ള കാലയളവില്‍ തൊഴില്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ 88 തൊഴിലാളികളെ നാട് കടത്തിയതായും മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha