Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇനി വിദേശത്തേക്ക് നമ്മുടെ വാഹനമോടിച്ച് യാത്ര ചെയ്യാം; ഇന്ത്യയില്‍ മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ കഴിയുന്നത് ഇവിടങ്ങളില്‍

10 FEBRUARY 2020 05:23 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വാഹനത്തില്‍ നമ്മുടെ രാജ്യത്ത് മാത്രമല്ല മറ്റു രാജ്യങ്ങളിലും സഞ്ചരിക്കാനാകും ചിലര്‍ക്ക് ഇതു സംബന്ധിച്ച് അറിവുണ്ടെങ്കിലും. റോഡ് മാര്‍ഗം ലോകം ചുറ്റാനാകുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും. ഒരു വിദേശ നാട്ടിലേക്ക് സ്വയം വാഹനമോടിച്ച് പോവുക എന്നത് തികച്ചും സാഹസികതയാണെങ്കിലും, കൃത്യമായ പ്ലാന്‍ ഉണ്ടെങ്കില്‍ ഈ രാജ്യങ്ങളിലൂടെ എല്ലാം സുഖമായി യാത്ര ചെയ്യാം, ഇന്ത്യ 6 രാജ്യങ്ങളുമായിട്ടാണ് അതിര്‍ത്തികള്‍ പങ്കിടുന്നത്. എല്ലാ രാജ്യങ്ങളിലും കൃത്യമായ നിയന്ത്രണങ്ങളുണ്ട്. സ്വന്തം വാഹനത്തില്‍ റോഡ് മാര്‍ഗ്ഗം പ്രവേശിക്കാന്‍ ഏറ്റവും എളുപ്പമുള്ള ചില രാജ്യങ്ങളേതൊക്കെ എന്ന് പരിശോധിക്കാം,,,,

ആദ്യത്തേത് സിംഗപ്പൂര്‍, ഡല്‍ഹിയില്‍ നിന്നും 5,000 കിലോമീറ്റര്‍ ദൂരംമാണ് ഇവിടേക്ക്, 22 ദിവസം എടുക്കും റോഡ് മാര്‍ഗ്ഗം ഇവിടെ എത്താന്‍, പാസ്പോര്‍ട്ട്, വീസ, പെര്‍മിറ്റ്, രാജ്യാന്തര ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടെങ്കില്‍ ഇവിടെ സുഗമമായി പ്രവേശിക്കാം,

സാധാരണയായി അവധിക്കാല കേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്ന മറ്റൊരു ചെറിയ ദ്വീപ് രാജ്യമാണ് 'ലയണ്‍ സിറ്റി ഓഫ് ഏഷ്യ' എന്ന സിംഗപ്പൂര്‍. ഭക്ഷണം, സംസ്‌കാരം, വാസ്തുവിദ്യ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ രാജ്യാന്തര ലക്ഷ്യസ്ഥാനം. മാത്രമല്ല, മനോഹരമായ ഡിസൈനുകളുള്ള ഉയര്‍ന്ന കെട്ടിടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഡല്‍ഹി-മ്യാന്‍മര്‍-തായ്ലന്‍ഡ് ഹൈവേ വഴി മനോഹരമായ ഈ ദ്വീപ് രാഷ്ട്രത്തിലേക്ക് യാത്രചെയ്യാം.

ഇനി നേപ്പാള്‍, ഏത് സമയത്തും നിങ്ങളുടെ വാഹനത്തില്‍ നേപ്പാളിലേക്ക് പ്രവേശിക്കാം. പാസ്‌പോര്‍ട്ടോ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയോ കയ്യിലുണ്ടെങ്കില്‍, യാതൊരു തടസങ്ങളുമില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യമാണിത്. ഗോരഖ്പൂരില്‍ നിന്ന് 185 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ സുനൗലി അതിര്‍ത്തിയാണ് ഏറ്റവും പ്രശസ്തമായ ലാന്‍ഡ് ബോര്‍ഡര്‍ ക്രോസിങ്. 30 മിനിറ്റിനുള്ളില്‍, എല്ലാ നടപടിക്രമങ്ങളും ഇവിടെ പൂര്‍ത്തിയാക്കാന്‍ കഴിയും. നേപ്പാളില്‍ നിന്ന് നിങ്ങള്‍ക്ക് ചൈനയില്‍ പ്രവേശിച്ച് മിഡില്‍ ഈസ്റ്റ്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പോകാം.


അടുത്തത് മലേഷ്യയാണ് മലേഷ്യയിലേക്ക് സാധാരണ വിമാനത്തിലാണ് ഇന്ത്യക്കാര്‍ യാത്ര ചെയ്യുന്നത് ഇനി സ്വന്തം വാഹനത്തില്‍ റോഡ് മാര്‍ഗം പോകാം. ഡല്‍ഹിയില്‍ നിന്നും ഏകദേശം 5576 കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം മലേഷ്യയില്‍ എത്തിചേരാന്‍. പാസ്പോര്‍ട്ട്, വീസ, നിങ്ങളുടെ വാഹനത്തിനുള്ള കാര്‍നെറ്റ്, രാജ്യാന്തര ഡ്രൈവിംഗ് പെര്‍മിറ്റ്, നിങ്ങളുടെ വാഹനത്തിന്റെ മറ്റ് അടിസ്ഥാന രേഖകള്‍. അസൗകര്യം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാം, പക്ഷേ ഇത് ഒറ്റ പ്രവേശനത്തിന് മാത്രം ബാധകമാണ്.

ഭൂട്ടാന്‍, ഭൂട്ടാനിലേക്ക് പ്രവേശിക്കാന്‍ നേപ്പാളിനെപ്പോലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീസ നിലവില്‍ ആവശ്യമില്ല. എന്നാല്‍ ഈ വര്‍ഷം ജൂലൈ മുതല്‍ ഇതിന് പ്രത്യേക ഫീസും ഈടാക്കാന്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത നിങ്ങളുടെ സ്വന്തം വാഹനമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നതെങ്കില്‍ അതിര്‍ത്തിയില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യണം. ഫണ്ട്‌ഷോളിംഗ് അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ പോസ്റ്റിലും വാഹന റജിസ്‌ട്രേഷനായി ഗതാഗത വകുപ്പിലും ഇത് ചെയ്യാം. പാസ്പോര്‍ട്ട് / വോട്ടര്‍ ഐഡി / ആധാര്‍ കാര്‍ഡ് എന്നിവ കരുതണം. ഡ്രൈവിംഗ് ലൈസന്‍സ് ഒരു ഐഡി അല്ലെങ്കില്‍ വിലാസ തെളിവായി ഇവിടെ സ്വീകരിക്കുന്നില്ല.

ബംഗ്ലാദേശ്, ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പ്രവേശിക്കാന്‍ ഒരു 'കാര്‍നെറ്റ്' എടുക്കണം. കാര്‍നെറ്റ്, വീസ എന്നിവ ഒഴികെയുള്ള മറ്റ് പ്രത്യേക അനുമതികള്‍ക്കോ?പെര്‍മിറ്റുകള്‍ക്കോ നിങ്ങള്‍ അപേക്ഷിക്കേണ്ടതില്ല. പെട്രാപോള്‍-ബെനാപോള്‍ അതിര്‍ത്തിയില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ബംഗ്ലാദേശിലേക്ക് പ്രവേശിക്കാം. ഹോട്ടല്‍ ബുക്കിംഗും ടൂര്‍ ആസൂത്രണവും പരിപാലിക്കാന്‍ നിങ്ങള്‍ക്ക് ഏത് ട്രാവല്‍ കമ്പനിയെയും ബന്ധപ്പെടാം. ഗൈഡ് നിര്‍ബന്ധമല്ലെങ്കിലും ഉണ്ടെങ്കില്‍ ഉചിതമാണ്. സാധുവായ പാസ്പോര്‍ട്ട്, വീസ, വാഹന രേഖകള്‍, ആസൂത്രിത യാത്ര, കാര്‍നെറ്റ്, മൂന്നാം കക്ഷി വാഹന ഇന്‍ഷുറന്‍സ് എന്നിവ കയ്യില്‍ ഉണ്ടായിരിക്കണം.

തായ്ലന്‍ഡ്, ഇന്ത്യയില്‍ നിന്ന് തായ്ലന്‍ഡിലേക്ക് പുതുതായി തുറന്ന ഹൈവേ വഴി സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാം. ഇപ്പോള്‍ തായ്ലന്‍ഡില്‍ എത്താന്‍ രണ്ട് റൂട്ടുകളുണ്ട്. ഏഷ്യന്‍ സൂപ്പര്‍ഹൈവേ റൂട്ട് 1, ഇത് മോറെ, കൊഹിമ, ഇംഫാല്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രവേശിക്കാനാകും. മറ്റൊന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് കാണ്‍പൂര്‍, കൊല്‍ക്കത്ത, സിംഹ, ഷെര്‍ലോക്, ദിമാപൂര്‍, വഴി പോകുന്നതാണ്. ഇതിന് നിങ്ങള്‍ക്ക് കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്പോര്‍ട്ടും വീസയും ആവശ്യമാണ്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനവുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റേഷനുകളും ശരിയാണെന്ന് ഉറപ്പാക്കുക. നാലോ അതിലധികമോ ആളുകള്‍ യാത്രയ്ക്ക് ഉണ്ടാകണം. ഇത് രാജ്യത്തെ നിയമമാണ്. ബാങ്കോക്ക്, പട്ടായ, കോ സാമുയി, ചിയാങ് മായ്, ഹുവ ഹിന്‍ ജില്ല എന്നിവയാണ് തായ്ലന്‍ഡില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍. കോബാള്‍ട്ട് ബീച്ചും മികച്ച ഭക്ഷണവുമുള്ള തായ്ലന്‍ഡ് രാജ്യം നിങ്ങളെ സ്വാഗതം ചെയ്യും. ഡല്‍ഹിയില്‍ നിന്ന് തായ്ന്‍ഡിലേക്ക് ഏകദേശം 4198 കിലോമീറ്റര്‍ ദൂരമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (31 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (54 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends