ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
ഖത്തറില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി അനുഭവപ്പെടാനാണ് സാധ്യതയെന്നും പകല്‍ സമയത്ത് കാലാവസ്ഥ താരതമ്യേന തണുപ്പായിരിക്കുമെന്നും വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി തണുപ്പായിരിക്കുമെന്നും വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 11 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ അനുഭവപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha