കുവൈത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 641 പേര്‍ക്ക്; ഇതില്‍ 160 പേര് ഇന്ത്യാക്കാരാണ്
കുവൈത്തില്‍ ഇന്ന് മാത്രം 641 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്ത്തകന് അടക്കം മൂന്ന് പേര് മരണപ്പെട്ടു. ഇതോടെ കുവൈത്തിലെ ആകെ മരണം 47 ആയി. വെള്ളിയാഴ്ച രോഗബാധ സ്ഥിരീകരിച്ച 641 പേരില്‍ 160 പേര് ഇന്ത്യക്കാരാണ്. ഇതോടെ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 2884ഉം, രാജ്യത്തെ ആകെ എണ്ണം 7208 ആയി. രോഗമുക്തരായവര്‍ 2466 പേരാണ്. ബാക്കി 4695 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 91 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 109, ഹവല്ലി ഗവര്‍ണറേറ്റില്‍ 147, അഹ്മദിയില് 112, ഫര്‍വാനിയയില്‍ 207, ജഹ്റ ഗവര്‍ണറേറ്റില്‍ 66 പേര് എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha