പ്രവാസികള്‍ക്ക് തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ദുബായിലേക്ക് വിമാനസര്‍വീസ് പുനരാരംഭിക്കണമെന്ന് മുഖ്യമന്ത്രി

ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്ന ധാരാളം പ്രവാസികള്‍ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ദുബായില്‍ താമസിക്കുന്നവര്‍ക്ക് തിരികെ പോവാനുള്ള അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്കുള്ള വിമാനസര്‍വീസ് ഉടന്‍ പുനരാരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം തിരികെ പോവുന്ന യാത്രക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























