Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

തൊഴിൽ തട്ടിപ്പ് : ഷാർജയിലെ പ്രവാസി അസ്സോസിയേഷനിലെ നൗഷാദ് ഖാൻ പറയുന്നത് കേൾക്കാം...

17 OCTOBER 2022 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഇപ്പോൾ ജോലി തട്ടിപ്പിന് ഇരയായി 36 മലയാളികള്‍ ഷാർജയിലെ റോളയില്‍ കുടുങ്ങിക്കിടക്കുന്നു എന്ന വാർത്തകളാണ് അറിയുന്നത് .. ലക്ഷങ്ങള്‍ ഏജന്റിന് എണ്ണി നല്‍കിയാണ് യുവാക്കള്‍ ഷാർജയിൽ എത്തിയത് ..ഇപ്പോൾ ആവശ്യത്തിന് ഭക്ഷണം പോലുമില്ലാതെ ദുരിത ജീവിതത്തില്‍ കഴിയുകയാണ് ഇവർ

കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ 36 പേരാണ് സാമൂഹിക പ്രവര്‍ത്തകരുടെ കരുണയില്‍ ജീവിക്കുന്നത്. .

ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തങ്ങളെ എത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. പാക്കിങ്, അക്കൗണ്ടന്റ്് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സനീര്‍ യുഎഇയില്‍ എത്തിച്ചത്. 65,000 മുതല്‍ 1.25 ലക്ഷം രൂപ വരെയാണ് പലരും നല്‍കിയത്

കടംവാങ്ങിയും സ്വര്‍ണം വിറ്റുമാണ് പലരും സനീറിന് പണം നല്‍കിയത്. ഒരുമാസത്തെ സന്ദര്‍ശക വിസയില്‍ പല തവണകളായിട്ടാണ് ഇവരെ ഇയാള്‍ യുഎഇയില്‍ എത്തിച്ചത്. യുഎഇയില്‍ എത്തി മൂന്നു ദിവസം കഴിയുമ്പോള്‍ എംപ്ലോയ്‌മെന്റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം. സനീറിന്റെ കേരളത്തിലെ അക്കൗണ്ടിലേക്കാണ് എല്ലാവരും പണം അയച്ചത്. ഇയാള്‍ വ്യാജ ഓഫര്‍ ലെറ്ററുകളും നല്‍കിയതായി തട്ടിപ്പിനിരയായവര്‍ പറയുന്നു

വലിയൊരു തുക കടമുള്ളതു കൊണ്ട് നാട്ടിലേക്ക് തിരിച്ച് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇവര്‍. ചിലര്‍ സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇതിൽ ഏറ്റവും സങ്കടകരമായ കാര്യം ഇത്തരം തട്ടിപ്പിൽ പെടുന്നവർ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ ആണെന്നതാണ് . കൃത്യമായ വിസയും ഓഫർ ലെറ്ററും ഇല്ലാതെ വിദേശത്ത് ജോലികൾക്കായി പോകരുതെന്ന് പ്രവാസി മലയാളി ഉൾപ്പടെ ഉള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും വാർത്തകൾ വരുന്നതാണ് എന്നിട്ടും ഇത്തരം തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നു...

ഭക്ഷണം പോലുമില്ലാതെ ഷാർജ റോളയിൽ താമസിക്കുന്നവർക്ക് ആകെ ആശ്വാസം സാമൂഹിക പ്രവർത്തകരാണ്. ഷാർജയിലെ സാമൂഹ്യ പ്രവർത്തകനായ നൗഷാദ് ഖാൻ പറയുന്നത് ഇത്തരം നിരവധി കേസുകൾ ഇവർക്ക് മുൻപിൽ എത്താറുണ്ട് എന്നാണു. വിവരവും വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ ഇങ്ങനെ ചതിവ് പറ്റി മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്നത് കാണുമ്പോൾ ദേഷ്യവും സങ്കടവും വരും എന്നാണു അദ്ദേഹം പറയുന്നത്

ഇനിയും കൂടുതൽ പേർ ഗൾഫിലേക്ക് ഇയാളുടെ കീഴിൽ വാരാറുണ്ടെന്നാണ് ഇപ്പോൾ റോളയിൽ കഴിയുന്ന മലയാളികൾ പറയുന്നത്

ഒരുമിച്ചായിരുന്നില്ല ഇവരെ ഇങ്ങോട്ട് എത്തിച്ചത്. പല സമയങ്ങളിലായി ആണ് എത്തിച്ചത്. വന്നവർ എല്ലാവരും ഒരുമാസത്തെ വിസിറ്റ് വിസയിൽ ആണ് എത്തിച്ചത്. എന്നാൽ ഇപ്പോൾ എല്ലാവരുടേയും വിസയുടെ കാലാവധി കഴിയാൻ ആയി. 65,000 മുതൽ 1.25 ലക്ഷം രൂപ വരെ നൽകിയാണ് പലരും യുഎഇലേക്ക് എത്തിയിരിക്കുന്നത്. അക്കൗണ്ടന്‍റ്, ഓഫീസ് ജോലി തുടങ്ങിയ തസ്തികയിലാണ് ജോലി വാഗ്ദാനം ലഭിച്ചാണ് ഇവർ എത്തിയിരിക്കുന്നത്. പലർക്കും ഓഫർ ലെറ്റർ വരെ നൽകാം എന്ന് പറഞ്ഞിട്ടുണ്ട്. പലരും മുംബൈ വഴിയാണ് ഗൾഫിലേക്ക് പോയത്. ചിലർ ദിവസങ്ങളോളം മുംബൈയിൽ താമസിച്ചാണ് ഗൾഫിലേക്ക് പോയത്.

ഇപ്പോൾ വിസിറ്റ് വിസയിൽ ആണ് പോകുന്നതെങ്കിലും ദുബായിൽ എത്തി കഴിഞ്ഞ് എംപ്ലോയ്മെന്‍റ് വിസയിലേക്ക് മാറ്റി തരാം എന്നായിരുന്നു ഇവരുടെ വാഗ്ദാനം. പിന്നീട് ദുബായിൽ എത്തിയപ്പോൾ ആണ് ഇങ്ങനെ ഒരു കമ്പനി ഇല്ലെന്ന് മനസിലായതും ചതിയിൽപ്പെട്ടെന്നും അറിയുന്നതും.

 

 

ഗൾഫിൽ എത്തിയപ്പോൾ സനീർ എല്ലാ ദിവസവും ഇവരുടെ അടുത്ത് എത്തുമായിരുന്നു. ജോലി ഉടൻ ശരിയാകും എന്ന് പറഞ്ഞ് പോകും. പിന്നീട് ഇതേ കുറിച്ച് മിണ്ടാതെയായി. പാകിസ്താനികൾക്കൊപ്പവും ബംഗാൾ സ്വദേശികൾക്കൊപ്പവും ആണ് പലരും താമസിച്ചിരുന്നത്.

ഇവിടെ ഭക്ഷണം കിട്ടാതെയായപ്പോൾ മറ്റൊരു ഇടത്തേക്ക് മാറ്റി. പലരും കടം വാങ്ങിയാണ് വിസക്കായുള്ള പണം നൽകിയത്. അതുകൊണ്ട് തന്നെ പെട്ടെന്ന് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. പലരും സ്വന്തമായി ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്. നിരവധി സാമൂഹിക പ്രവർത്തകർ ഇവർക്ക് സഹായത്തിനായി എത്തിയിട്ടുണ്ട്.

അടുത്ത ദിവസങ്ങളായി ഗൾഫിലേക്ക് വരാൻ പോകുന്നവർ ശ്രദ്ധിക്കണമെന്ന് ചതിയിൽപ്പെട്ടവരോടൊപ്പം ഷാർജ അനന്തപുരി അസോസിയേഷനിലെ നൗഷാദ് ഖാനും പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends