Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

സൗദിയിൽ ഇത് നടക്കില്ല...! പരിശോധന ശക്തമാക്കി, വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ അടിയന്തര നടപടികളുമായി അധികൃതര്‍, വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന, ഒരാഴ്ചക്കിടെ പതിനെട്ടായിരത്തിലധികം ഫീല്‍ഡ് പരിശോധനകള്‍ സംഘടിപ്പിച്ചതായി വാണിജ്യ മന്ത്രാലയം

18 OCTOBER 2022 05:38 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ അടിയന്തര നടപടികളുമായി അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് സൗദി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍ നടത്തിവരികയാണ് സൗദി വാണിജ്യ മന്ത്രാലയം. വിപണിയിലെ വിലക്കയറ്റം തടയുന്നതിന്‍റെ ഭാഗമായി ഒരാഴ്ചക്കിടെ പതിനെട്ടായിരത്തിലധികം ഫീല്‍ഡ് പരിശോധനകള്‍ സംഘടിപ്പിച്ചതായി സൗദി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി.

മാര്‍ക്കറ്റുകള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ 29000 കേന്ദ്രങ്ങളില്‍ ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു. സാധനങ്ങള്‍ക്ക് അനുവദിച്ച വിലയില്‍ കൂടുതല്‍ തുക ഈടാക്കുന്നവരെയും സാധനങ്ങള്‍ പൂഴ്ത്തി വച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

അടിസ്ഥാന ഉല്‍പന്നങ്ങളുടേതുള്‍പ്പെടെയുള്ളവയുടെ വിലയില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനിലൂടെ വാണിജ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. വില നിയന്ത്രണത്തിനും നിരീക്ഷണങ്ങള്‍ക്കുമായി രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധന നടത്തി വരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 18,000 ല്‍ അധികം ഫീല്‍ഡ് പരിശോധനകള്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചു ഇത് വഴി 32000 ലധികം ഉല്‍പന്നങ്ങളുടെ വില പരിശോധന പൂര്‍ത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 278 ഉല്‍പ്പന്നങ്ങളുടെ വിലകളാണ് പരിശോധനാ സംഘം പരിശോധിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനകളെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വില വര്‍ധനവ് കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം അവശ്യ വസ്തുക്കളുടെ കരുതല്‍ ശേഖരം ആവശ്യത്തിന് ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പരിശോധനകള്‍.

ഇലക്ട്രോണിക് ഡിറ്റക്ഷന്‍ സംവിധാനമുപയോഗിച്ച് വിലയിലെ കൃത്യത ഉറപ്പ് വരുത്തിയാണ് പരിശോധന നടത്തിയത്. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് പരിശോധന. നിര്‍ദ്ദേശം മറികടന്ന് വിലവര്‍ധിപ്പിച്ച സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണം തേടുകയും തുടര്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും രീതിയിലുള്ള നിയമ ലംഘനങ്ങള്‍ വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നു ഉണ്ടാവുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം താമസിയാതെ 1900 എന്ന ഏകീകൃത നമ്പറിലേക്ക് വിളിച്ച് അറിയക്കണമെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി.

അല്ലെങ്കില്‍ ബലാഗ് തിജാരീ ഒപ്ലിക്കേഷന്‍ വഴി ഇക്കാര്യം അറിയിക്കാന്‍ അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.രാജ്യത്ത് താമസിക്കുന്ന സാധരണക്കാരായ പ്രവാസി കുടുംബങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന രീതിയിലായിരുന്നു സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വിലവർധനവുണ്ടായത്.

ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികളേയും ബാധിക്കുമെന്നത് ഒരു സംശയവുമില്ലാത്ത കാര്യമാണ്. തദ്ദേശീയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വില വർധിച്ചതോടെ രാജ്യത്ത് ജീവിത ചിലവും ഗണ്യമായി വർധിച്ചു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (5 hours ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (5 hours ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (5 hours ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (5 hours ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (5 hours ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (5 hours ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (8 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (8 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (9 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (9 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (10 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (12 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (12 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (13 hours ago)

Malayali Vartha Recommends