Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇത് ഇവിടെ നടക്കില്ല...! കൂട്ടത്തോടെ അവർ ഇറങ്ങി... നിയമ വിരുദ്ധമായി ജോലി ചെയ്യുന്നതും അനധികൃതമായി താമസിക്കുന്നതുമായ പ്രവാസികളെ തപ്പി പരിശോധന ശക്തമാക്കി ബഹ്റൈൻ

19 OCTOBER 2022 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

പ്രവാസികൾക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും അനധികൃത താമസക്കാരെയും കണ്ടെത്താൻ ലക്ഷ്യമിട്ട് സൗദിയും, യുഎഇയും, കുവൈത്തും നടപടി ശക്തമാക്കിയ പിന്നാലെ മറ്റൊരു ഗൾ‌ഫ് രാഷ്ട്രം കൂടി ഇക്കാര്യത്തിൽ ഇടഞ്ഞിരിക്കുകയാണ്. ബഹ്റൈനിലാണ് നിയമ വിരുദ്ധമായി ജോലി ചെയ്യുന്നതും അനധികൃതമായി താമസിക്കുന്നതുമായ പ്രവാസികളെ തപ്പി പരിശോധന ശക്തമായി തുടരുകയാണ്.

ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി പാസ്‍പോർട്ട്സ് ആന്റ് റെസിഡൻസ് അഫയേഴ്സ് വകുപ്പും പൊലീസ് ഡയറക്ടറേറ്റും സംയുക്തമായാണ് പരിശോധന. കഴിഞ്ഞ ദിവസം വടക്കൻ ഗവർണറേറ്റിലായിരുന്നു പരിശോധന നടത്തിയത്. നിരവധി തൊഴിൽ, താമസ നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്‍തതായും നിരവധിപ്പേരെ അറസ്റ്റ് ചെയ്തതയായും അധികൃതർ അറിയിച്ചു.

ഇവരെ നാടുകടത്താനുള്ള നിയമ നടപടികൾക്കും തുടക്കമായി. തുടർച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവണതകൾ തടയാനുള്ള സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ 17506055 എന്ന നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കണമെന്നാണ് നിർദേശം.

കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ്‍ യാർഡുകളിലും മെറ്റൽ ഷോപ്പുകളിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുകയായിരുന്ന നിരവധി പ്രവാസികളാണ് പരിശോധനകളിൽ പിടിയിലായത്. 46 കടകളിൽ നടത്തിയ പരിശോധനയിൽ 17 പ്രവാസി തൊഴിലാളികൾ പിടിയിലാകുകയും ചെയ്തു. പിടിയിലായവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തൊഴിൽ, താമസ നിയമ ലംഘനങ്ങൾക്ക് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

അതുപോലെ ഒന്നര ലക്ഷത്തോളം വരുന്ന അനധികൃത താമസക്കാർക്കെതിരെ ആഭ്യന്തര മന്ത്രാലം ശക്തമായ നിയമ നടപടികൾ കൊണ്ടുവരാൻ ആണ് കുവൈത്തിന്റെ തീരുമാനം. രാജ്യത്ത് എത്തുന്ന തൊഴിലാളികൾക്ക് സുരക്ഷ നൽകുന്ന രീതിയിൽ തൊഴിൽ നിയമം ശക്തിപ്പെടുത്താൻ ആലോക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ നിയമം വന്നാൽ തൊഴിലാളികളെ നാട് കടത്തുന്ന രീതി കുറയും. കള്ളകേസിൽ പെട്ട് നാട് കടത്തപ്പെടുന്നവർക്ക് ഇത് വലിയ ഗുണമായി മാറും.

തൊഴിലാളികളുടെ സിവിൽ ഐഡിയും പാസ്‌പോർട്ടും തൊഴിൽ ഉടമകൾ ആണ് സൂക്ഷിക്കുന്നത്. ഇത് തൊഴിലാളികൾ തന്നെ സൂക്ഷിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുന്നത് സംബന്ധിച്ചും ഔദ്യോഗിക തലത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. തൊഴിലാളികളുടെ രേഖകൾ എല്ലാം കെെവശം വെക്കുന്നത് വലിയ കുറ്റമായി കാണുന്ന തരത്തിലേക്ക് നിയമം പരിഷ്കരിക്കാൻ ആണ് തീരുമാനിക്കുന്നത്. നിയമവിരുദ്ധവും ഗാർഹിക സഹായ നിയമങ്ങളെ ലംഘിക്കുന്നവർക്ക് ശക്തമായ ശിക്ഷ നൽകാനും തീരുമാനിക്കും. അന്താരാഷ്ട്ര ഉടമ്പടികൾക്ക് വിരുദ്ധമായി രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ നടന്നാൽ അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൊണ്ടു വരാനും ആലോചിക്കുന്നുണ്ട് കുവെെറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends