Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എല്ലാത്തിനേയും കടത്തിവെട്ടി ബിന്‍ സല്‍മാന്‍റെ ആ വമ്പൻ പ്രഖ്യാപനം, വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുകയെന്ന ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു, ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും...!

20 OCTOBER 2022 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങളാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. അധികാരത്തിലേറിയ പിന്നാലെ രാജ്യത്തിന്റെ വികസനവും വ്യാവസായിക ഉല്‍പാദനം കുത്തനെ കൂട്ടുക എന്ന ലക്ഷ്യത്തിലാണ് അദ്ദേഹം. ഇതെല്ലാം കണക്കിലെടുത്തുള്ള പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലുമാണ്. വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുകയെന്ന ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര ഉല്‍പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും. സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രധാനമായും പന്ത്രണ്ട് മേഖകളില്‍ കേന്ദ്രീകരിക്കും. ഒരു ട്രില്യണ്‍ മൂലധനത്തില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ നയത്തിന്റെ ഭാഗമായി നടപ്പിലാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വ്യവസായിക ആഭ്യന്തര ഉല്‍പാദനം മൂന്നിരട്ടിയായി വര്‍ധിക്കും. ഒപ്പം വിദേശ കയറ്റുമതി മൂല്യം 557 ബില്യണ്‍ ഡോളറിലെത്തുമെന്നും പദ്ധതി രൂപരേഖ പറയുന്നു.

പദ്ധതി വഴി പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യത്തെ നിക്ഷേപ മൂല്യം ഉയര്‍ത്തുന്നതിനും, നൂതന സാങ്കേതിക ഉല്‍പന്നങ്ങളുടെ കയറ്റുമതി ആറിരട്ടിയായി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസായിക നയം പ്രഖ്യാപിച്ചത്.ആഗോള വിതരണ ശൃംഖല സുരക്ഷിതമാക്കുക, ലോകത്തിലേക്ക് ഹൈടെക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ആഗോളതലത്തിലെ പ്രമുഖ വ്യാവസായിക ശക്തിയായി മാറ്റിയെടുക്കുക എന്നതാണ് സൗദി ലക്ഷ്യം വയ്ക്കുന്നത്.

മാത്രമല്ല, രാജ്യത്തെ 12 നഗരങ്ങളില്‍ വന്‍ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗണ്‍ടൗണ്‍ കമ്പനി'മുഹമ്മദ് ബിന്‍ സല്‍മാൻ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പദ്ധതികള്‍ സഹായകമാകും.സ്വകാര്യമേഖലയിലേക്ക് അവസരങ്ങള്‍ എത്തുമ്പോൾ അത് പ്രവാസികൾക്കാണ് കൂടുതൽ പ്രയോജനപ്പെടുക.

മദീന, അല്‍ ഖോബാര്‍, അല്‍ അഹ്‌സ, ബുറൈദ, നജ്‌റാന്‍, ജിസാന്‍, ഹാഇല്‍, അല്‍ബാഹ, അറാര്‍, താഇഫ്, ദൗമത്തുല്‍ ജന്‍ദല്‍, തബൂക്ക് എന്നിവിടങ്ങളില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച്‌ 10 ലക്ഷം ചതുരശ്ര മീറ്ററില്‍ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.

സ്വകാര്യ മേഖലക്കും നിക്ഷേപകര്‍ക്കും പങ്കാളിത്തം നല്‍കി ചില്ലറ വ്യാപാര സമുച്ചയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പാര്‍പ്പിട പദ്ധതികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് എസ്.ഡി.സി നേതൃത്വം നല്‍കും. സൗദിയുടെ വൈവിധ്യമാര്‍ന്ന പ്രാദേശിക സംസ്കാരങ്ങളില്‍നിന്നും പരമ്ബരാഗത വാസ്തു രീതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാകും നഗര വികസനം നടപ്പാക്കുക.

വ്യാപാര, നിക്ഷേപ അവസരങ്ങളൊരുക്കി സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടുള്ള നഗര വികസനം. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഒരു കോടിയിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശങ്ങള്‍ വിവിധ നഗരങ്ങളിലെ പദ്ധതികള്‍ക്കായി കമ്പനി വികസിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (3 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (3 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (3 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (7 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (8 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (8 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends