Widgets Magazine
20
Apr / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോ?! വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ പ്രതികരിച്ച് ഇപി


പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ..'നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്... അത് വ്യക്തിപരമായ വിഷയം കൂടിയാണ്..' കടുത്ത ഭാഷയിൽ തന്നെ പ്രതികരണം..


കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയ്ക്ക് മാറ്റമില്ല..ഒരു പവന്‍ സ്വര്‍ണത്തിന് 71560 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 8945 രൂപയുമാണ് വില..ഗ്രാം വില 9000 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ വെറും 55 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്..


ജിമ്മിയുടെ മൂത്ത സഹോദരി ഭര്‍തൃവീട്ടിലേക്ക് പോവാതെ ആ വീട്ടില്‍ തന്നെ തുടര്‍ന്ന് ജിസ്മോളെ പലതരത്തില്‍ ഉപദ്രവിച്ചു; സ്ത്രീധനം കുറഞ്ഞെന്ന് അമ്മായിയമ്മ: 2020 ലെ ആ പോസ്റ്റ് ചർച്ചയാകുമ്പോൾ...


ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം നടന്നു.. ഭർത്താവിന്റെ ഇടവക പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.. ജീവനൊടുക്കാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു?

സൗദിയിൽ ഈ വർഷം ഇതുവരെ തൂക്കിലേറ്റപ്പെട്ടവരുടെ എണ്ണം 274, നൂറിലധികം പേരും വിദേശ പൗരന്മാർ, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയെന്ന് കണക്കുകൾ, വധശിക്ഷ നടപ്പാക്കിയവരിൽ മലയാളികളും...!!!

18 NOVEMBER 2024 11:32 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ വധശിക്ഷയുടെ എണ്ണം കൂടുന്നതിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. വിവിധ രാഷ്ട്രങ്ങൾ അപലപിച്ചിട്ടും സൗദി അധികാരികൾ വധശിക്ഷയിൽ നിന്ന് പിൻമാറാൻ തയ്യാറല്ല. തങ്ങളുടെ രാജ്യത്തിന്റെ ക്രമസമാധാനം ഉറപ്പാക്കാൻ ഈ നിയമം ആവശ്യമാണെന്നും ഇത് തങ്ങളുടെ രാജ്യത്ത് നിയമവിധേയമാണെന്നുമാണ് അവരുടെ വാദം. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്ത് കുറ്റങ്ങൾക്കുള്ള വധശിക്ഷ പുനരാരംഭിച്ചതുമാണ് സൗദി അറേബ്യയിൽ വധശിക്ഷകൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം.

സൗദിയിൽ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടവരുടെ ആകെ എണ്ണം 274 ആണ്. ഇതിൽ നൂറിലധികം വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ യെമനി പൗരന്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലത്തേത്. ഇതോടെ, 2024-ൽ സൗദി അറേബ്യയിൽ തൂക്കിലേറ്റിയ വിദേശികളുടെ എണ്ണം 101 കടന്നു. കഴിഞ്ഞ രണ്ട് വർഷവും 34 വിദേശ പൗരന്മാരെ വീതമായിരുന്നു തൂക്കിലേറ്റിയത്. 2023-ലും 2022-ലും വധശിക്ഷ ലഭിച്ചവരേക്കാൾ മൂന്നിരട്ടി വിദേശികൾ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടു. ഈ വർഷം വധശിക്ഷയ്‌ക്ക് വിധേയരായ വിദേശികളിൽ പാകിസ്താനിൽ നിന്നുള്ളവരാണ് അധികവും.

 

21 പേർ പാകിസ്താനികളും 20 പേർ യെമൻ സ്വദേശികളുമാണ്. സിറിയയിൽ നിന്ന് 14, നൈജീരിയയിൽ നിന്ന് 10, ഈജിപ്തിൽ നിന്ന് ഒമ്പത്, ജോർദാനിൽ നിന്ന് എട്ട്, എത്യോപ്യയിൽ നിന്ന് ഏഴ് എന്നിങ്ങനെയാണ് കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉണ്ടായിരുന്നു. ഇതാദ്യമായാണ് സൗദിയിൽ 100ലധികം വിദേശികളെ തൂക്കിക്കൊല്ലുന്നതെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ലീഗൽ ഡയറക്ടർ താഹ അൽ ഹാജി പറഞ്ഞു.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സൗദിയിൽ രണ്ട് മലയാളികളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ജൂലൈ 31ന് കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി നൈസാം സാദിഖ് എന്ന നിസാമുദ്ദീനെ ദമാമിൽ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്. ആഗസ്റ്റ് 30ന് റിയാദിൽ പാലക്കാട് സ്വദേശിക്കും വധശിക്ഷ നടപ്പാക്കി. സൗദി പൗരനെ കൊലപ്പെടുത്തി ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ പാലക്കാട് ചേറുമ്പ അബ്ദുൽ ഖാദർ അബ്ദുറഹ്മാന്റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്.

ആംനസ്റ്റി ഇൻ്റർനാഷണലിന്റെ കണക്കനുസരിച്ച്, ചൈനയ്‌ക്കും ഇറാനും ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ തടവുകാരെ തൂക്കിലേറ്റുന്നത് സൗദി അറേബ്യയാണ്. വധശിക്ഷ വർദ്ധിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ വിമർശനം രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും നിക്ഷേപകരെയും സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കാൻ ഇതു കാരണമാകുമെന്നാണ് ആക്ഷേപം.

രാജ്യത്തെ മിക്ക വധശിക്ഷകളും ശിരഛേദം വഴിയാണ് നടപ്പിലാക്കുന്നത്. സൗദി അറേബ്യയാണ് ഇപ്പോഴും ഈ രീതി ഉപയോഗിക്കുന്ന ലോകത്തിലെ ഏക രാജ്യം. സൗദിയിൽ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയുണ്ട് . വാളുകൊണ്ട് ശിരഛേദം ചെയ്താണ് സാധാരണയായി വധശിക്ഷ നടപ്പാക്കുന്നത്, പക്ഷേ ഇടയ്ക്കിടെ വെടിവയ്ച്ചും ശിക്ഷ നടത്താറുണ്ട്. 2020 ഏപ്രിലിലെ കണക്കനുസരിച്ച്, കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർക്ക് 18 വയസ്സ് തികയുമ്പോൾ വധശിക്ഷ ലഭിക്കില്ല, പകരം പരമാവധി 10 വർഷം ജുവനൈൽ തടങ്കലിൽ കഴിയേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം അവളാ .... സുമതി!! സുമതി വളവ് ട്രെയിലർ പുറത്ത്  (3 hours ago)

ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്ത് ഡിറ്റക്ടീവ് ഉജ്ജ്വലൻ  (3 hours ago)

18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോ?!സമരത്തിൽ പ്രതികരിച്ച്ഇപി ജയരാജൻ  (6 hours ago)

ഞായറാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും; ഈസ്റ്റര്‍ ദിനാഘോഷത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ദിന സന്ദേശങ്ങള്‍ കൈമാറി രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രതികരിച്ച് ഉണ്ണി മുകുന്ദൻ  (7 hours ago)

2,000 രൂപയ്ക്ക് മുകളിൽ യുപിഐ നടത്തിയാൽ ജിഎസ്ടി!  (7 hours ago)

GOLD RATE സ്വര്‍ണത്തിന് റെക്കോഡ് വില  (7 hours ago)

ജിമ്മിയുടെ മൂത്ത സഹോദരി ഭര്‍തൃവീട്ടിലേക്ക് പോവാതെ ആ വീട്ടില്‍ തന്നെ തുടര്‍ന്ന് ജിസ്മോളെ പലതരത്തില്‍ ഉപദ്രവിച്ചു; സ്ത്രീധനം കുറഞ്ഞെന്ന് അമ്മായിയമ്മ: 2020 ലെ ആ പോസ്റ്റ് ചർച്ചയാകുമ്പോൾ...  (7 hours ago)

KOTTAYAM JISMOL നടുക്കം മാറാതെ അഭിഭാഷകർ  (7 hours ago)

ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായു നിര്‍ത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പു കുത്തിയിരിക്കുകയാണ്; നാലാം വര്‍ഷികം ആഘോഷിക്കാനുള്ള ഒരു അവകാശവും ഈ സര്‍ക്കാരിനില്ലെന്ന്  (7 hours ago)

എമ്പുരാൻ 300 കോടി ക്ലബിൽ  (8 hours ago)

ജിസ് മോൾ ആത്മഹത്യ ചെയ്യില്ല; ഇത്രയും ദ്രോഹിച്ചിട്ടും ജിമ്മിയെ ജിസ് മോൾ കുറ്റം പറഞ്ഞിട്ടില്ല; അമ്മായിയുമായി തർക്കം; പൊട്ടിത്തെറിച്ച് ബന്ധു  (8 hours ago)

സങ്കടങ്ങൾ ആരോടെങ്കിലും പറഞ്ഞ് പൊട്ടിക്കരയാൻ പോലും ആവാതെ ഷെമി... ആ സത്യം ഒടുവിൽ പുറത്ത്...  (8 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം മഴ ഇങ്ങനെ...  (8 hours ago)

INDIA നാവികാഭ്യാസത്തിനുള്ള പാകിസ്താന്റെ ശ്രമങ്ങൾ  (8 hours ago)

Malayali Vartha Recommends