ചലഞ്ചര്‍ ഡീപ്പിൽ 36000 അടിയിലേറെ ആഴമുള്ള ഭാഗത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന വലുപ്പത്തിലുള്ള വൈറസുകളെ കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍. മരിയാന ട്രഞ്ചിലാണ് വൈറസുകളെ കണ്ടെത്തിരിക്കുന്നത്. ഏറ്റവും ആഴം കൂടിയ ഭാഗമായ ചലഞ്ചര്‍ ഡീപ്പിന് ഏതാണ്ട് 36000 അടിയിലേറെ ആഴമുണ്ട്. 1872 മുതല്‍ 1876 വരെ നടത്തിയ ആദ്യ ചലഞ്ചര്‍ പര്യവേഷണത്തില്‍ ഏതാണ്ട് 4700 ജീവി വര്‍ഗങ്ങളെയാണ് തിരിച്ചറിഞ്ഞത്. അന്തരീക്ഷ മര്‍ദത്തേക്കാള്‍ 1100 മടങ്ങ് കൂടുതലുള്ള ഈ പ്രദേശത്ത് സൂര്യപ്രകാശം എത്തില്ല. എന്നാല്‍ ഇവിടെയാണ് ഇപ്പോൾ ജീവന്റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഉയര്‍ന്ന മര്‍ദത്തിന് പുറമേ കഠിനമായ തണുപ്പും വളരെക്കുറച്ച് ഭക്ഷണ സാധ്യതയുമൊക്കെയാണ് ഈ ഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശത്തുള്ളതെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ പ്രൊഫ. ലി സുവാന്‍ പറയുന്നു. അഞ്ച് വര്‍ഷം മുൻപ് ചൈനീസ് ഗവേഷണ കപ്പലായ ഷാങ് ജിയാന്‍ ശേഖരിച്ച സാംപിളുകളാണ് ഇപ്പോൾ വഴിത്തിരിവാകുന്നത്. ഈ സാംപിളില്‍ നിന്നും 15 വ്യത്യസ്ത വൈറസുകളേയും നൂറിലേറെ സൂഷ്മജീവികളേയുമാണ് തിരിച്ചറിഞ്ഞത്.
മിമി വൈറസുകളെ ആദ്യകാലത്ത് ബാക്ടീരിയകളാണെന്ന് ശാസ്ത്ര സമൂഹം കരുതിയത്. ഏതാണ്ട് 700 നാനോമീറ്റര്‍ വരെയുള്ള വലുപ്പവും നാരുകള്‍ നിറഞ്ഞ ശരീരവും നഗ്നനേത്രങ്ങള്‍ കൊണ്ട് ചിലപ്പോഴെങ്കിലും കാണാന്‍ സാധിക്കും. ചലഞ്ചര്‍ ഡീപ്പിന്റെ അടിത്തട്ടില്‍ നിന്നും ശേഖരിച്ച വസ്തുക്കളില്‍ നിന്നും കണ്ടെത്തിയതില്‍ നാല് ശതമാനവും മിമി വൈറസുകളായിരുന്നു. മറ്റു വൈറസുകളെ അപേക്ഷിച്ച് വലിയ ഈ മിമി വൈറസുകള്‍ ചില സസ്തനികളില്‍ കോശങ്ങള്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വെല്ലുവിളി ഇതുവഴിയുണ്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
പഠനം നടത്തിയ ലീക്കും സംഘത്തിനും ചലഞ്ചര്‍ ഡീപ്പില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ നേരിട്ട് പഠിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഗവേഷകര്‍ വേര്‍തിരിച്ച വിവരങ്ങളില്‍ നിന്നും നിര്‍ണായകമായ കണ്ടെത്തലുകള്‍ നടത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. അമീബയില്‍ താമസമാക്കുന്ന വൈറസുകളാണ് മിമി വൈറസ്. കടലിന്‍റെ അടിത്തട്ടില്‍ നിന്ന് 36000 അടി ആഴത്തില്‍ നിന്നാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. മറ്റെവിടേയും കണ്ടിട്ടില്ലാത്ത വലിയ വൈറസുകളേയും ഇവിടെ നിന്ന് കണ്ടെത്താനായതായി ഗവേഷകര്‍ വിശദമാക്കുന്നു.
മര്‍ദ്ദം അന്തരീക്ഷത്തേക്കാള്‍ 1100 തവണ അധികമായ ഇടങ്ങളില്‍ നിന്നാണ് ഈ ഭീമന്‍ വൈറസുകളെ കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ സാംപിളുകള്‍ ശേഖരിക്കാനുള്ള ആദ്യത്തെ ദൗത്യം പരാജയപ്പെട്ടിരുന്നു. ഇതിനേ ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനീസ് ഗവേഷണ കപ്പലായ ഷാങ് ജിയാന്‍ ആ ദൗത്യത്തില്‍ വിജയിക്കുകയായിരുന്നു. അതീവ സാഹസികമായ ഈ ദൗത്യത്തിലൂടെ ശേഖരിച്ച സാംപിളുകളില്‍ നിന്ന് 15 ഇനം വൈറസുകളെയാണ് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചത്.
2000ത്തോളം സൂക്ഷ്മ ജീവികളെ ലാബിലെ സാഹചര്യങ്ങളില്‍ വളര്‍ത്തിയെടുക്കാനും ഗവേഷകര്‍ക്ക് സാധിച്ചതായാണ് റിപ്പോര്‍ട്ട്. 1992ലാണ് ബാക്ടീരിയയെന്ന് തെറ്റിധരിക്കപ്പെട്ടവയാണ് മിമി വൈറസുകള്‍. മിമി വൈറസുകളുടെ ഘടനയാണ് ഇത്തരമൊരു തെറ്റിധാരണയ്ക്ക് കാരണമായത്. 700 നാനോമീറ്റര്‍ വരെ ഇവയ്ക്ക് വളര്‍ച്ചയുണ്ടാവുന്ന ഇവയെ പലപ്പോഴും നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാനും സാധിക്കാറുണ്ട്. ചലഞ്ചര്‍ ഡീപ്പില്‍ നിന്ന് ശേഖരിച്ച സാംപിളില്‍ അല്ല താന്‍ പഠനം നടത്തിയതെന്നും സമാനമായ സാഹചര്യത്തില്‍ ലാബില്‍ സൃഷ്ടിച്ച സാംപിളിലായിരുന്നു പഠനമെന്നും പ്രൊഫസര്‍ ലി സുവാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വളരെ സങ്കീര്‍ണമാണ് ഇവയുടെ ജീന്‍ ഘടനയെന്നും ലി വിശദമാക്കുന്നു. കൊറോണ വൈറസുമായി താരതമ്യം ചെയ്യുമ്പോള്‍ 40 തവണ സങ്കീര്‍ണമാണ് ഇവയെന്നും ലി സുവാന്‍ വിശദമാക്കുന്നു. സസ്തനികളുടെ കോശങ്ങള്‍ക്ക് തകരാറുണ്ടാക്കാന്‍ മിമി വൈറസുകള്‍ക്ക് സാധിക്കുമെന്നാണ് ചില പരീക്ഷണങ്ങളില്‍ വ്യക്തമായിട്ടുള്ളത്.
ഇവ താമസമാക്കുന്ന ജീവികളെ അനുസരിച്ചാണ് ഇവയുടെ പ്രോട്ടീന്‍ പ്രൊഡക്ഷനിലും മെറ്റബോളിസത്തിലും വ്യത്യാസമുണ്ടാവുന്നത്. ഏകകോശ ജീവികളില്‍ കാണുന്നതിന് സമാനമാണ് മിമി വൈറസുകളിലെ ഇത്തരം പ്വര്‍ത്തനങ്ങളെന്നുമാണ് ലി സുവാന്‍റെ പഠനം വ്യക്തമാക്കുന്നത്. ഷാംങ്ഹായില്‍ നിന്നും 3000 കിലോമീറ്റര്‍ അകലെയുള്ള പസഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ച് ചൈനയുടെ സമുദ്ര ഗവേഷണത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തരം സാംപിളുകള്‍ ശേഖരിക്കുന്നതിനെ ചില ഗവേഷകര്‍ വിമര്‍ശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha