ഇത്തവണ ക്രിസ്മസ് സമ്മാനങ്ങള്‍ തോളിലേറ്റി എത്തിയ സാന്റായുടെ പേര് ബറാക്ക് ഒബാമ!

വാഷിംഗ്ടണിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ഹെല്‍ത്ത് സിസ്റ്റം ആശുപത്രിയില്‍ ചാക്കു നിറച്ച് സമ്മാനങ്ങളുമായി ക്രിസ്മസ് പപ്പായുടെ വേഷത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ എത്തിയപ്പോള്‍ കുട്ടികള്‍ക്ക് അമ്പരപ്പും അതിലേറെ സന്തോഷവും.
അപ്രതീക്ഷിതമായിട്ടായിരുന്നു ഒബാമയുടെ സന്ദര്‍ശനം. കുട്ടികള്‍ക്കൊപ്പം ആടുകയും പാടുകയും ചെയ്ത ഒബാമ കളിപ്പാട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ക്രിസ്മസ് പപ്പായുടെ ഇത്തിരി നേരത്തേക്കുള്ള സന്ദര്‍ശനം കുട്ടികള്‍ക്കെല്ലാം ആഹ്ലാദം പകര്‍ന്നു. ഒബാമയെ അപ്രതീക്ഷിതമായി കാണുമ്പോള്‍ കുഞ്ഞുങ്ങള്‍ സന്തോഷത്താല്‍ വിങ്ങിപ്പോട്ടുന്നതു കാണാം.
സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ദശലക്ഷങ്ങളാണു കണ്ടത്. കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവഴിച്ച ഒബാമ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും നന്ദി അറിച്ചു.
രാഷ്ട്രീയ, സിനിമ, കായിക രംഗത്തെ പ്രഗത്ഭര്‍ ഒബാമയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കൊല്ലവും സാന്റാ ക്ലോസായി ഒബാമ വാഷിംഗ്ടണിലെ സ്‌കൂളില്‍ കുട്ടികളെ കാണാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























