റോഡിനു കുറുകെ ഓടിയ കുട്ടിയ്ക്ക് അപകടം ഉണ്ടാകാതെ രക്ഷിച്ചത് ടിപ്പര്‍ ഡ്രൈവര്‍

അപകടകരമായ രീതിയില്‍ റോഡിനു കുറുകെ ഓടിയ കൊച്ചു കുട്ടി അത്ഭുതകരമായി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
വാഹനങ്ങള്‍ ചീറി പായുന്ന റോഡിലൂടെ അമ്മയുടെ കൈ വിട്ട് കുട്ടി റോഡ് കുറുകെ കടക്കുന്നതാണ് വീഡിയോയിലാദ്യം.
അല്‍പ്പ സമയത്തിനു ശേഷം ഇവിടെ നിന്നും തിരികെ അമ്മയുടെ അടുക്കലേക്ക് കുട്ടി ഓടി പോകുകയായിരുന്നു. ഈ സമയം ടിപ്പര്‍ വന്നുവെങ്കിലും കുട്ടിയെ കണ്ട ഡ്രൈവര്‍ വാഹനം പെട്ടെന്ന് നിര്‍ത്തി.
എന്നാല്‍ പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസ് ടിപ്പറിന്റെ പിന്നില്‍ ഇടിച്ചപ്പോള്‍ ലോറി വീണ്ടും മുന്നിലേക്ക് പോയെങ്കിലും വാഹനം നിര്‍ത്തുവാന്‍ ഡ്രൈവര്‍ക്ക് സാധിച്ചു. പെട്ടന്ന് അമ്മ ഓടി വന്ന് കുട്ടിയെ എടുത്തുകൊണ്ടു പോകുകയും ചെയ്തു.
കുട്ടിയെ മുന്നില്‍ കണ്ട് ടിപ്പര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിയതാണ് വലിയൊരു അപകടമുണ്ടാകാതിരിക്കുവാന്‍ കാരണമായത്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. സമീപത്തെ സിസിടിവിയിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha


























