ക്രിസ്മസ് പ്രമാണിച്ച് സാന്റാക്ലോസിന്റെ വക പൊലീസ് സ്‌റ്റേഷനില്‍ നില്ല്‌നില്ല്!

അനിയാ നില്‍..! കളിച്ച് കളിച്ച് പൊലീസ്‌സ്‌റ്റേഷന്‍ വരെയായി നില്ല് നില്ല് ടിക്ടോക്! ക്രിസ്മസ് പ്രമാണിച്ച് സാന്റാക്ലോസിന്റെ വകയാണ് പൊലീസ് സ്‌റ്റേഷനില്‍ നില്ല് നില്ല്.
സാന്റാഅപ്പൂപ്പന്റെ വേഷത്തിലെത്തിയ പയ്യന്‍ പൊലീസിന്റെ മുന്നില്‍ യാതൊരു കൂസലുമില്ലാതെയാണ് നില്ല് നില്ല് ആടി തിമിര്‍ത്തത്. സാന്റാ വേഷത്തിലായതുകൊണ്ട് പൊലീസുകാര്‍ നില്ല് നില്ലിനോട് നില്ല് പറഞ്ഞതുമില്ല.
വൈറലായ ടിക്ക് ടോക്ക് ചലഞ്ചുകളില്‍ ഒന്നാണ് ജാസിഗിഫ്റ്റിന്റെ നില്ല് നില്ല നീയെന്റെ നീലക്കുയിലെ എന്ന ഗാനത്തിന് ചുവടുവെച്ച് ബസിന് മുന്നിലും പൊലീസ് ജീപ്പിന്റെ മുന്നിലുമൊക്കെ ചാടുന്നത്.
ഓടിയെത്തുന്ന ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കു മുമ്പില്‍ ഹെല്‍മറ്റ് ധരിച്ചും ധരിക്കാതെയും ചാടിവീഴുന്ന യുവാക്കള്‍ വാഹനത്തിനു മുമ്പില്‍ കിടന്ന് ചാടി മറിയുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























