ഒമ്പത് വര്‍ഷം പ്രണയിച്ചയാളുമായുള്ള വിവാഹ നിശ്ചയത്തിനു ശേഷം, ഒന്നര മാസം മുമ്പു പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടി, യുവാവിന്റെ പ്രതികരണം ഇങ്ങനെ! ന്യൂജെന്‍കാര്‍ക്ക് പ്രണയനഷ്ടവും ആഘോഷമാവുന്നതെന്ത്...?

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് അധികവും പ്രണയം ഉപേക്ഷിച്ച് പുതിയ ഇണകളെ തേടിപ്പോകുന്നതിന്റെ ദൃശ്യങ്ങളാണ്. അതിനും ന്യൂജെന്‍ പിള്ളേര്‍ ഒരു പേര് കണ്ടുവച്ചിട്ടുണ്ട്! തേച്ചിട്ടുപോകുക എന്ന്!
ഇത്തരത്തില്‍ ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയവും കഴിഞ്ഞ് മറ്റൊരുത്തന്റെ കൂടെ യുവതി ഇറങ്ങി പോയ സംഭവമാണ് ഏറെ വാര്‍ത്തയായിരിക്കുന്നത്.
ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു യുവാവും യുവതിയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ബന്ധുക്കള്‍ കൂടി പച്ചക്കൊടി കാണിച്ചതോടെ വിവാഹാഘോഷങ്ങളായി. വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പ് ടിക് ടോകിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഇറങ്ങി പോയി വിവാഹം കഴിക്കുകയായിരുന്നു. ഒന്നര മാസത്തെ പരിചയം മാത്രമാണ് യുവതിയും ഭര്‍ത്താവും തമ്മിലുള്ളത്.
ഒമ്പത് വര്‍ഷം പ്രണയിച്ച കാമുകി ഇറങ്ങി പോയെങ്കിലും സങ്കടപ്പെടാതെ കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് യുവാവും സുഹൃത്തുക്കളും ചെയ്തത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
സ്‌നേഹ എന്ന യുവതിയാണ് തേച്ചിട്ട് പോയതെന്ന് യുവാവ് പറയുന്നു. നമ്മള്‍ കണ്ടതില്‍ വെച്ച് വേള്‍ഡ് തേപ്പുകാരിയായ സ്‌നേഹയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് കേക്കിന്റെ പുറത്ത് എഴുതിയിരുന്നത്.

ചങ്ങമ്പുഴയ്ക്ക് ഒരു രമണന്‍ എഴുതാന്‍ പ്രേരണയായത്, പ്രണയനഷ്ടത്തെ തുടര്‍ന്ന് കവിയുടെ സുഹൃത്ത് ജീവനൊടുക്കിയതായിരുന്നവല്ലോ? ഇന്നത്തെ തലമുറയ്ക്ക് പ്രണയം ഒരു അതിവിശുദ്ധ 'സംഗതി' ഒന്നുമല്ലാതായിരിക്കുന്നുവോ? 9 വര്‍ഷം പ്രണയിച്ചയാളെ നിസ്സാരമായി ഉപേക്ഷിക്കാന്‍ കഴിയുന്നതും, അത്രകാലം പ്രണയസ്വര്‍ഗ്ഗത്തില്‍ കൂടെയുണ്ടായിരുന്ന പ്രണയിനി, ഒരു വിശദീകരണവും നല്‍കാതെ വിട്ടുപോകുമ്പോഴും കേക്ക് മുറിച്ച് ആഘോഷിക്കാന്‍ കഴിയുന്നതുമൊക്കെ, ആഴത്തിലുള്ള ഹൃദയബന്ധങ്ങള്‍ ഇല്ലാതായതിന്റെ ലക്ഷണമല്ലേ?
https://www.facebook.com/Malayalivartha


























