ഏഴു വയസ്സുകാരന്റെ ചങ്ങാത്തം കൊടുംവിഷമുള്ള പാമ്പുകളുമായി!

മദ്ധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ദേവേഷ് വെറും ഏഴ് വയസ്സുകാരനാണ്. എന്നാല്‍ അവന്‍ ചെയ്യുന്നതൊന്നും മറ്റൊരു ഏഴ് വയസ്സുകാരനും ചെയ്യില്ല! എന്നുമാത്രം പറഞ്ഞാലും പോരാ...മുതിര്‍ന്നവര്‍ പോലും ചെയ്യാന്‍ മടിക്കും എന്നു പറഞ്ഞാലും അത് ശരിയായിരിക്കും. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ തങ്ങളുടെ അച്ഛന്റേയും അമ്മയുടേയും ഒപ്പമാവും കിടന്നുറങ്ങുക. എന്നാല്‍ ദേവേഷിനൊപ്പം കൊടുംവിഷമുള്ള പാമ്പുകളാണ് കിടന്നുറങ്ങുന്നത്.
മൂന്നാം വയസുമുതല്‍ ദേവേഷിന്റെ ഊണും ഉറക്കവും കളിയുമൊക്കെ ഈ പാമ്പുകള്‍ക്കൊപ്പമാണ്. പാമ്പുകളെ സ്വപ്നം കണ്ടുവെന്ന് പറഞ്ഞ് ഒരു രാത്രി ഉറക്കമുണര്‍ന്ന ദേവേഷ് പിറ്റേന്ന് രാവിലെ മുതലാണ് പാമ്പിനെ പിടിക്കാന്‍ കാട്ടിലേക്ക് പോയിത്തുടങ്ങിയത്.
ഓരോദിവസവും പാമ്പുകളെ പിടിച്ചുകൊണ്ടു വരും. എന്നാല്‍, ഇന്നുവരെയും ഇവയൊന്നും കുട്ടിയെ കടിച്ചിട്ടില്ല. കുട്ടി ഇവയെ കുളിപ്പിക്കുകയും എണ്ണയിട്ടുതടവുകയും ഒക്കെ ചെയ്ത് കുറച്ചുദിവസം പരിപാലിച്ച ശേഷം തിരികെ കാട്ടില്‍ക്കൊണ്ടുപോയി വിടുകയും ചെയ്യും.
ഏകദേശം 15 ഓളം വിഷപ്പാമ്പുകള്‍ ഇപ്പോള്‍ ദേവേഷിന്റെ പക്കലുണ്ട്. എല്ലാത്തിനെയും പലപ്പോഴായി കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ട് വന്നവയാണ്.
എന്നാല്‍ വിഷപ്പാമ്പുകളുമായുള്ള ചങ്ങാത്തം കുട്ടിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha


























