വിശ്വസുന്ദരി മത്സരത്തില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ചത് ഈ സുന്ദരിയെ!

ലോകം മുഴുവന്‍ ഇക്കഴിഞ്ഞ വിശ്വസുന്ദരി മത്സരത്തില്‍ ശ്രദ്ധിച്ചത് കിരീടം അണിഞ്ഞ സുന്ദരിയെ ആയിരുന്നില്ല. പകരം മറ്റൊരു സുന്ദരിയെ ആയിരുന്നു. 27-കാരിയായ ആഞ്ചല പോണ്‍സയായിരുന്നു ഈ സുന്ദരി. കാരണം അവള്‍ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. അവള്‍ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറായിരുന്നു.
' എ വാക്ക് ടു റിമംബര്‍. എ ഹിസ്‌റ്റോറിക് നൈറ്റ് ഫോര്‍ മിസ് യൂണിവേഴ്‌സ്' എന്നാണ് പോണ്‍സെ വേദിയിലെത്തുന്ന വിഡിയോക്കൊപ്പം മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ സംഘാടകര്‍ കുറിച്ചത്.
' ഈ നേട്ടം നിങ്ങള്‍ക്കുള്ളതാണ്, ആരുടെയും ശ്രദ്ധയില്‍പെടാത്തവര്‍ക്കായി, ശബ്ദമില്ലാത്തവര്‍ക്കായി, നമ്മെ ബഹുമാനിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ഒരു ലോകം നാമര്‍ഹിക്കുന്നുണ്ട്. ഇന്നവിടെ ഞാന്‍ എത്തിനില്‍ക്കുന്നു. അഭിമാനപൂര്‍വം എന്റെ രാജ്യത്തെയും സ്ത്രീകളെയും മനുഷ്യാവകാശത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട്.' മത്സരശേഷം ആഞ്ചല ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.


ഫ്‌ലാമെങോ എന്ന നൃത്തരൂപവും ആഞ്ചല സൗന്ദര്യവേദിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വസ്ത്രം ധരിച്ച് പെര്‍ഫോം ചെയ്യുന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും അവള്‍ പറയുന്നു. എപ്പോള്‍ എന്തു ചെയ്യാനാണോ നിങ്ങള്‍ക്ക് ആഗ്രഹം അപ്പോള്‍ അതു ചെയ്യലാണ് തന്റെ ഫെമിനിസമെന്നും ആഞ്ചല പറയുന്നു.
https://www.facebook.com/Malayalivartha


























