ഇപ്പോഴത്തെ കാലമല്ലേ, ആരെയും വിശ്വസിക്കാന്‍ പറ്റില്ല എന്നുപറയുമ്പോഴും നമുക്ക് ആശ്വാസത്തിന് വകയുണ്ട്! നന്മയുടെ വെളിച്ചം ഇപ്പോഴും കെടാതെ നില്‍ക്കുന്നുണ്ട് ലോകത്ത്, ഇത് കണ്ടുനോക്കൂ...

ഉപജീവനത്തിനായി ലോട്ടറി കച്ചവടത്തിനിറങ്ങിയതാണ് അന്ധനായ ഒരു വൃദ്ധന്‍. അയാളെ ഒരുകൂട്ടം യുവാക്കള്‍ തടഞ്ഞുനിര്‍ത്തുന്നു. എന്നിട്ട് അദ്ദേഹത്തിന്റെ കയ്യിലുള്ള മുപ്പത് ടിക്കറ്റുകളും ഈ യുവാക്കള്‍ ഒരുമിച്ച് വാങ്ങുകയായിരുന്നു.
അതിന്റെ തുകയായി ആയിരം രൂപയും കയ്യില്‍ വച്ചുകൊടുത്തു. അവിടെയും തീര്‍ന്നില്ല ആ സ്‌നേഹം. ഇന്ന് ഇനി എങ്ങോട്ടും പോകണ്ട ഇവിടെ തന്നെ കാണണം എന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ ഉപദേശിക്കുകയും ചെയ്യുന്നു ഈ സംഘം.
സ്‌നേഹത്തിന്റെ ഈ മഹാഭാഗ്യക്കച്ചവടത്തില്‍ കാഴ്ചയില്ലാത്ത ആ മനുഷ്യനും സന്തോഷം. കൂടിനിന്നവരില്‍ ഒരമ്മ മുന്നോട്ട് വന്ന് കച്ചവടക്കാരന്റെ കൈപിടിച്ച് സന്തോഷമായോ എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം. മുഖത്തെ നിറഞ്ഞ ചിരിയായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി.
ആ വൃദ്്ധനെ സഹായിക്കാന്‍ ഈ യുവാക്കള്‍ കാണിച്ച മനസിനെ അഭിനന്ദിക്കുകയാണ് മലയാളി. ചില നന്‍മക്കാഴ്ചകള്‍ എത്ര കണ്ടാലും മതിവരില്ല. ഒരുകൂട്ടം യുവാക്കളുടെ ഈ പ്രവൃത്തിയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ അന്വേഷിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.
കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരന് കുട്ടികള്‍ കളിക്കുന്ന നോട്ട് നല്‍കി പറ്റിച്ചതായി അടുത്തിടെ വാര്‍ത്ത വന്നിരുന്നു. അത്തരം ക്രൂരതകള്‍ കാട്ടുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വിഡിയോയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. വിഡിയോ കാണാം.
https://www.facebook.com/Malayalivartha


























