ജയില്‍ ചാടിയ തടവുപുള്ളി ലിഫ്റ്റ് ചോദിച്ചത് ജയില്‍ ഉദ്യോഗസ്ഥനോട്; അയാള്‍ തിരികെ ജയിലില്‍ എത്തിച്ചു!

അമേരിക്കയിലെ കെന്റക്കിയിലുള്ള ജയില്‍ ചാടിയ ഒരു തടവുപുള്ളി മണിക്കൂറുകള്‍ക്കകം വീണ്ടും അഴിക്കുള്ളിലായി.
കൈയ്യില്‍ കിടക്കുന്ന വിലങ്ങുകള്‍ക്ക് മുറുക്കം കൂടുതലാണെന്ന് കള്ളം പറഞ്ഞാണ് ഇയാള്‍ ഉദ്യോഗസ്ഥരെ സമീപിച്ചത്. വിലങ്ങഴിച്ചപ്പോള്‍ ഓടിരക്ഷപെടുകയായിരുന്നു.
ഹൈവേയിലെത്തി വണ്ടി കൈ കാണിച്ചത് ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ വാഹനത്തിന്.
പൂട്ടു തുറന്ന നിലയിലുള്ള വിലങ്ങുമായി ആളെ കണ്ട ഉദ്യോഗസ്ഥന് കാര്യം മനസിലായെങ്കിലും തിരിച്ചൊന്നും ചോദിച്ചില്ല.
കാറില്‍ കയറ്റി നേരെ എത്തിച്ചത് ജയിലിലേക്കു തന്നെ. ജയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെന്ന പുതിയ കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























