ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് കാറില്‍ പ്രസവിച്ച യുവതിക്ക് പോലീസ് ഉദ്യോഗസ്ഥ സഹായമായി; യുവതി നന്ദി അറിയിച്ചത് ഇങ്ങനെ...

പൂര്‍ണഗര്‍ഭിണിയായ ഒരു ഇന്തോനേഷ്യന്‍ യുവതി ക്വാലലംപൂരിലെ ബെര്‍സാപദുവില്‍ ബസിറങ്ങി. ഉടനെ ഇവര്‍ക്ക് പ്രസവവേദന ആരംഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പോലീസിന്റെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
കോമതി നാരായണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥയാണ് അവിടെ എത്തിയത്. അവര്‍ ഒരു ടാക്‌സി വിളിച്ച് യുവതിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍ യാത്രാമധ്യേ തന്നെ ഇവര്‍ പ്രസവിക്കുകയായിരുന്നു. ഈ സമയമത്രയും യുവതിക്ക് വേണ്ട സഹായവുമായി കോമതിയും സമീപമുണ്ടായിരുന്നു.
കോമതി ഉടന്‍ തന്നെ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോമതിയോടുള്ള ആദരസൂചകമായി യുവതി കോമതിയുടെ പേര് കുട്ടിക്കിടുകയായിരുന്നു.
വിശാല ഹൃദയത്തോടെ യുവതിയോട് പെരുമാറിയ കോമതിയെ തേടി അഭിനന്ദനപ്രവാഹമാണ്. മലേഷ്യന്‍ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.
https://www.facebook.com/Malayalivartha























