ഇപ്പോഴത്തെ സ്ത്രീകൾക്ക് ഒളിച്ചോടാൻ എത്ര എത്ര കാരണങ്ങൾ........ ഭർത്താവ് ഭാര്യക്ക് കഴിക്കാൻ മുട്ട വാങ്ങിക്കൊടുത്തില്ല ...ചോദിക്കാതെ തന്നെ മുട്ട വാങ്ങി നല്‍കുന്ന മറ്റൊരാൾക്കൊപ്പം യുവതി പോയി....

ഇപ്പോഴത്തെ സ്ത്രീകൾക്ക് ഒളിച്ചോടാൻ എത്ര എത്ര കാരണങ്ങൾ........ ഭർത്താവ് ഭാര്യക്ക് കഴിക്കാൻ മുട്ട വാങ്ങിക്കൊടുത്തില്ല ...ചോദിക്കാതെ തന്നെ മുട്ട വാങ്ങി നല്‍കുന്ന മറ്റൊരാൾക്കൊപ്പം യുവതി പോയി....
ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കിയില്ലെന്നു പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി ! ചോദിക്കാതെ തന്നെ മുട്ട വാങ്ങി നല്‍കുന്ന കാമുകനൊപ്പം യുവതി പോകുന്നത് ഇത് രണ്ടാം തവണ
ഇപ്പോൾ ഭാര്യമാർക്ക് ഭർത്താവിനെ ഉപേക്ഷിച്ചുപോകാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട ...യു പി യിലെ ഒരു സ്ത്രീ ഭർത്താവിനെ ഉപേക്ഷിച്ചതിന്റെ കാരണം കേട്ടാൽ ആരും ചിരിച്ചുപോകും ....
ഭര്‍ത്താവ് കഴിക്കാന്‍ മുട്ട വാങ്ങി നല്‍കുന്നില്ലെന്നു പറഞ്ഞാണ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് . അയാളിൽ യുവതി കണ്ട ഗുണം അയാൾ ചോദിക്കാതെ തന്നെ അവൾക്ക് മുട്ട വാങ്ങിക്കൊടുക്കുന്നതാണ് .... ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലാണ് വിചിത്രമായ സംഭവം നടന്നത്. കാംപിയാര്‍ഗംഗിലാണ് യുവതി താമസിക്കുന്നത്.
ഈ യുവതി ഇതിനു മുൻപും ഈ കാരണം പറഞ്ഞ് ഭർത്താവിനെ ഉപേക്ഷിച്ചു പോയിട്ടുണ്ട് ..കാമുകനൊപ്പം നേരത്തേ ഒളിച്ചോടിയ യുവതി നാല് മാസം മുന്‍പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ കഴിക്കാന്‍ മുട്ട നല്‍കുന്നില്ലെന്ന പേരിൽ പിന്നെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു.
എന്നാല്‍ ശനിയാഴ്ച ഭര്‍ത്താവ് മുട്ട നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ വീണ്ടും വഴക്കിട്ടു. ഇതേ തുടര്‍ന്നാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. ഈ സമയത്ത് കാമുകനും അയാളുടെ വീട്ടിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് മുൻപ് പോയ കാമുകന്റെ കൂടെയാണ് പോയതെന്നുമാണ് ഭര്‍ത്താവ് പറയുന്നത്.
ദിവസക്കൂലിക്ക് ജോലിക്ക് പോകുന്ന തനിക്ക് ദിവസവും ഭാര്യക്ക് മുട്ടവാങ്ങാനായി പണം ചെലവഴിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ദിവസവും നേരം വെളുക്കുമ്പോള്‍ മുട്ട കഴിക്കുന്നത് യുവതിയുടെ ശീലമായിരുന്നുവെന്നും ഇയാള്‍ പറയുന്നു.
പക്ഷേ ദിവസവും കഴിക്കാന്‍ കാമുകന്‍ മുട്ടവാങ്ങി നല്‍കാറുണ്ടായിരുന്നെന്നും ഭര്‍ത്താവ് പറയുന്നു. എന്തായാലും സ്ഥിരമായി മുട്ടവാങ്ങി നല്‍കുന്ന കാമുകനൊപ്പം യുവതി സന്തോഷമായിരിക്കട്ടെ എന്നാണ് ഭർത്താവ് ഇപ്പോൾ പറയുന്നത് ...
https://www.facebook.com/Malayalivartha