പ്രണയാഭ്യര്‍ത്ഥന നടത്തിയത് ഒരു ബൊക്ക നിറയെ ബീഫ് നല്‍കി!

പ്രണയാഭ്യര്‍ത്ഥനകള്‍ വ്യത്യസ്തമാകും തോറും സ്‌നേഹിക്കുന്ന റോമിയോകള്‍ക്ക് ധൈര്യം കൂടുന്നുണ്ടെന്ന് തോന്നുന്ന നിലയിലാണ് ഇന്നത്തെ തലമുറ.
വ്യത്യസ്തമാക്കുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ എതിര്‍പ്പ് പറയില്ലെന്ന് വിശ്വാസവും അവര്‍ക്കുണ്ട്. ചൈനയിലെ ഒരു റോമിയോയും ഇത്തരത്തിലാണ് തന്റെ പ്രണയം പുറത്ത് പറഞ്ഞത്.
മു സിയാവു എന്ന യുവാവ് തന്റെ പ്രണയിനിയോട് ഇഷ്ടം തുറന്ന് പറഞ്ഞത് ഒരു ബൊക്ക നിറയെ ബീഫ് നല്‍കിയാണ്. ബൊക്കയില്‍ ഇലകള്‍കൊണ്ടും ഡിസൈന്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ബീഫ് ഭംഗിയായി അലങ്കരിച്ച് ബൊക്കയില്‍ വെച്ചു.
തുടര്‍ന്ന് മുട്ടു കാലില്‍ ഇരുന്ന് പ്രണയിനിക്ക് മുന്‍പില്‍ തന്റെ പ്രണയം തുറന്ന് പറഞ്ഞു. ഒരു റെസ്‌റ്റോറന്റിലാണ് ഈ പ്രണയാര്‍ദ്ര നിമിഷങ്ങള്‍ അരങ്ങേറിയത്. തന്റെ പ്രണയിനിക്ക് ഏറ്റവും ഇഷ്ടം ബീഫാണെന്നും അതാണ് ബീഫ് കൊണ്ട് ബൊക്ക തയ്യാറാക്കിയതെന്നും സിയാവു പറയുന്നു. അതേസമയം, മിയാവുവിന്റെ ഈ സാഹസത്തിന് പെണ്‍കുട്ടി അനുകൂല മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























