Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

മരുഭൂമിയിലേക്ക് മണല്‍ അടിക്കുന്നോ? യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂര്‍ആന്‍ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്ത് നിന്ന്; കെ.ടി ജലീല്‍ വാദങ്ങള്‍ പച്ചകള്ളം; ഖൂര്‍ ആന്റെ പേരില്‍ കടത്തിയത് എന്ത്; മന്ത്രി കെ.ടി ജലീല്‍ രാജി വയ്‌ക്കേണ്ടി വരും?

06 AUGUST 2020 12:52 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് നിന്നും സി-ആപ്റ്റിന്റെ വാഹനത്തില്‍ കെ.ടി ജലില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയതെന്ത് എന്നാണ് ഇന്ന് കേരളം ചോദിക്കുന്നത്. ഖൂര്‍ ആന്‍ ആണ് കടത്തിയതെന്നാണ് മന്ത്രി കെ.ടി ജലീല്‍ പറയുന്നത്. ഇത് വിശ്വാസിക്കാന്‍ കസ്റ്റംസോ എന്‍.ഐ.ഐ തയ്യാറായിട്ടില്ല. അതിനുള്ള കാരണം ഇതാണ്. യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂര്‍ആന്‍ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയില്‍ നിന്നാണ്. ഇത് മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ്. 1883 മുതല്‍ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസില്‍ നിന്നാണ്.

മലപ്പുറത്ത് നിന്ന് പ്രിന്റ് ചെയ്ത് അയയ്ക്കുന്ന ഖൂര്‍ആന്‍ എന്തിനാണ് ഇറക്കുമതി ചെയ്യുന്നതെന്ന ചോദ്യവും പ്രസക്തമാണ്. സി എച്ച് പ്രസിനെ പോലെ നിരവധി പ്രസുകളില്‍ തിരൂരങ്ങാടിയില്‍ ഖൂര്‍ആന്‍ പ്രിന്റ് ചെയ്യുന്നുണ്ട്. തിരൂരങ്ങാടിയിലാണ് ഖൂര്‍ആന്‍ ഏറ്റവും അധികം പ്രിന്റ് ചെയ്യുന്നത്. പോക്കറ്റില്‍ വയ്ക്കാന്‍ കഴിയുന്നതുള്‍പ്പെടെയുള്ള ഖൂര്‍ആനുകള്‍ തിരൂരങ്ങാടിയില്‍ പ്രിന്റ് ചെയ്യുന്നു. ഇത് യുഎഇയിലേക്കും സൗദിയിലേക്കും കയറ്റി അയയ്ക്കുകയും ചെയ്യുന്നു. പെരുന്നാളിനും മറ്റും കേരളത്തില്‍ നിന്ന് കയറ്റുമതി കൂടുകയും ചെയ്യുന്നു. ഇത് ജലീലിന്റെ വാദങ്ങളെ തളര്‍ത്തുന്നു. സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ ആനല്ല കൊണ്ടു പോയതെങ്കില്‍ മറ്റ് എന്താണ് എന്നാതാണു സുപ്രധാന ചോദ്യം. ഇതിന് ഉത്തരം അന്വേഷണസംഘം കണ്ടെത്തുന്നതോടെ സംഭവത്തില്‍ ജലീലിന് കുരുക്ക് മുറുകുമെന്ന് ഉറപ്പായി.

യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമര്‍ശമുണ്ട്. 'എന്തായാലും അത്രയധികം പുസ്തകങ്ങള്‍ ഒന്നിച്ച് എത്തിച്ചുവെങ്കില്‍, രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ ഭാരം കാണും. ഇതുവരെ ഒരു മാര്‍ഗത്തില്‍ക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല' ഇങ്ങനെയാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതും ജലീലിന് വിനയാണ്. ഒരു രാഷ്ട്രീയ ഉന്നതനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. കാര്യങ്ങള്‍ ജലീലിന്റെ രാജിയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണ്ണറോടും സ്ഥിതി ഗതികളും അന്വേഷണ പുരോഗതിയും കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് കമ്മിഷണറേറ്റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

മലപ്പുറത്തേക്ക് സര്‍ക്കാര്‍ വാഹനത്തില്‍ പാഴ്‌സല്‍ കൊണ്ടു പോയത് സംബന്ധിച്ചു ഫേസ്ബുക്കിലൂടെ ജലീലിന്റെ ന്യായീകരണം ഇത്തരത്തിലായിരുന്നു. മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ ഒരു സര്‍ക്കാര്‍ വാഹനത്തില്‍ ഒരു രൂപ പോലും പൊതുഖജനാവിന് അധിക ചെലവില്ലാതെ കുറച്ച് വിശുദ്ധഖുര്‍ആന്‍ പാക്കറ്റുകള്‍ കയറ്റി വഴിയിലിറക്കിയത് മഹാപരാധമാണെന്നാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും മുമ്പ് കേന്ദ്രം ഭരിച്ചിരുന്ന പാര്‍ട്ടിയും പറയുന്നത്. 'പോകുന്ന തോണിക്ക് ഒരുന്തെ'ന്ന് കേട്ടിട്ടില്ലേ? അത് ചെയ്തതിനാണ് ഇവരുടെ ഈ കോലാഹലങ്ങള്‍. വിശുദ്ധ ഖുര്‍ആന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെടാത്തിടത്തോളം കാലം ഖുര്‍ആന്‍ കോപ്പികള്‍ മസ്ജിദുകളില്‍ ആര് നല്‍കിയാലും അതെങ്ങനെയാണ് തെറ്റാവുക? സര്‍ക്കാര്‍ വാഹനത്തിന്റെ നാലയലത്ത് പോലും അടുപ്പിക്കാന്‍ പറ്റാത്ത ഗ്രന്ഥമാണ് ഖുര്‍ആനെന്നാണോ ഇക്കൂട്ടരുടെ പക്ഷം? അങ്ങിനെയെങ്കില്‍, അവരത് തുറന്ന് പറയണം. എന്നിട്ടെനിക്കുള്ള ശിക്ഷയും വിധിക്കണമെന്നും ജലീലില്‍ ഫെയ്‌സിബുക്കില്‍ പറയുന്നു.

സ്വപ്‌നാ സുരേഷിന്റെ ഫോണ്‍ ലിസ്റ്റ് പുറത്തു വന്നപ്പോള്‍ തന്നെ ജലീലിലും സംശയ നിഴലിലായി. കോണ്‍സുലേറ്റില്‍ നിന്ന് റംസാന്‍ കിറ്റുകള്‍ മലപ്പുറത്തുകൊടുക്കാനായിരുന്നു വിളിയെന്ന ന്യായം പറഞ്ഞു. അന്ന് സി ആപ്റ്റിലെ വണ്ടിയടെ യാത്രയും ഖൂര്‍ആന്‍ കഥയും പറഞ്ഞതുമില്ല. സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മൊഴിയില്‍ ഇക്കാര്യം എത്തിയത്. പരിശോധനയില്‍ തെളിവുകളും കിട്ടി. ഇതോടെയാണ് ഖൂര്‍ആന്‍ ആയിരുന്നു പെട്ടികളിലെന്ന ന്യായവുമായി ജലീല്‍ എത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കും ഇട നല്‍കി. സ്വര്‍ണക്കടത്തിന് ഹവാലപ്പണം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചത്. ഹവാലാ പണമോ സ്വര്‍ണ്ണമോ ആകാം തിരുവനന്തപുരത്ത് നിന്ന് വാഹനത്തില്‍ എത്തിച്ചതെന്ന സംശയവും സജീവമാണ്. മൂന്നാഴ്ച മുന്‍പ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സ്വപ്‌നയ്ക്കുള്ള ബന്ധം ചൂണ്ടിക്കാട്ടാനാണ് ഗവര്‍ണറെ എന്‍ഐഎ സംഘം സന്ദര്‍ശിച്ചത് എന്ന് ശ്രുതികള്‍ പരന്നിരുന്നെങ്കിലും ജലീലും സ്വര്‍ണ്ണക്കടത്തുമായി വന്ന ബന്ധം ചൂണ്ടിക്കാട്ടാനാണ് ഈ സന്ദര്‍ശനം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതൊക്കെ തന്നെ അറിയുന്നതുകൊണ്ടാണ് രാജി ആസന്നമെങ്കില്‍ ജലീലിനെ രക്ഷിക്കേണ്ടതില്ലെന്ന തീരുമാനം ഭരണസിരാകേന്ദ്രത്തില്‍ ഉരുത്തിരിയുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (7 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (31 minutes ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (1 hour ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (1 hour ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (2 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (2 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (2 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (2 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (2 hours ago)

Malayali Vartha Recommends