Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎം ന് വേണ്ടി നിരവധി കേസുകള്‍ അന്വേഷിച്ച എസ് പി മധുസൂദനനും, ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലു മാണ് ആര്യരാജേന്ദ്രന്റെ കത്ത് വിവാദവും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.

25 NOVEMBER 2022 01:59 PM IST
മലയാളി വാര്‍ത്ത

വാട്‌സ് ആപ്പ് ചാറ്റുകളുടെ പരിശോധനയ്ക്ക് യെച്ചുരി വരേണ്ടി വരും.

കേരള പോലീസില്‍ പിണറായിയുടെ മാത്രമല്ല സിപിഎം ന് എക്കാലത്തും വിടുപണി ചെയ്തു കൊടുക്കുന്ന പോലീസ് സംഘമാണ് നിയമന കത്ത് വിവാദം അന്വേഷിക്കുന്നത്. കത്ത് വിവദം കത്തി കയറി കോര്‍പ്പറേഷന്‍ പരിസരം യുദ്ധക്കളത്തിന് സമാനമായിട്ടും അന്വേഷണ സംഘം ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നതേയുള്ളൂ.

പാര്‍ട്ടി തിട്ടൂരവും മേല്‍തട്ടിലെ ഏമാന്‍മാരുടെ കല്പനകളും അനുസരിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന പോലീസ് സേനയിലെ വിശ്വസ്തരായ അടിമകളായതു കൊണ്ട് ഇനി എന്ത് എന്നതിന് ഉത്തരമില്ല. കത്ത വിവാദം അന്വേഷിക്കുന്ന പ്രസ്തുത ക്രൈംബ്രാഞ്ച് ടീം അന്വേഷിച്ച കേസുകളുടെ റിസള്‍ട്ടും ഇക്കൂട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരും.

 

കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ നേരിട്ടും, ആനാവൂര്‍ നാഗപ്പനോട് ഫോണിലുമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. പ്രതിയോട് ഫോണില്‍ മൊഴിയെടുക്കുന്ന ആദ്യ സംഘവും ഇവര്‍ തന്നെയാണ്. ആനാവൂരിനെ കണ്ടാല്‍ മുട്ടിടിയ്ക്കുന്ന കാക്കി കുപ്പായക്കാര്‍ ഇവരാണ്. ജില്ല ടീമായതു കൊണ്ട് ജില്ല സെക്രട്ടറിയാണ് ഇവരുടെ ഉടയോന്‍ എന്ന് എല്ലാവര്‍ക്കുമറിയാം.

അന്വേഷിച്ച് എന്തെങ്കിലും കണ്ടെത്തിയില്ലെങ്കില്‍ പുലിവാലാകുമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിനും ഉറപ്പായി. അഥവാ പോലീസിനെ വെട്ടി സിബി ഐയെ കോടതി കൊണ്ടു വന്നാല്‍ കേരള പോലീസ് നാളിതുവരെ നേടിയതെല്ലാം ഈ ഒറ്റ കേസോടു കൂടി ഇല്ലാതാകും.

 

ഈ പ്രത്യേക സാഹചര്യത്തിലാണ് നേതാക്കളുടെ വാട്‌സ് ആപ്പ് മെസേജുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സഖാക്കളുടെ ഗ്രൂപ്പുകളും , ചാറ്റുകളും കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. പാര്‍ട്ടി രഹസ്യങ്ങളുടെ നിലവറയാണ് ഓരോ ഫോണില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. കത്ത് തയ്യാറാക്കിയവരെയല്ല പോലീസ് തിരയുന്നത് എന്ന് വ്യക്തം.മേയറും ജില്ല സെക്രട്ടറിയും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയുള്ള അന്വേഷണമാണ് നടക്കുന്നത്. കത്ത് എഴുതിയതും അത് ജില്ല സെക്രട്ടറിയ്ക്ക് എത്തിച്ചതും ആരാണെന്ന് അറിയാം.

 

പാര്‍ലമെന്ററി സെക്രട്ടറി ഡി.ആര്‍.അനില്‍ കത്തെഴുതി കീറികളഞ്ഞ് കളിക്കുന്ന വ്യക്തിയാണെന്ന ധാരണ പൊതുവേ പരന്നിട്ടുണ്ട്. അങ്ങനെ കീറികളഞ്ഞ കത്ത് എങ്ങനെ പുറത്തായെന്നും വ്യക്തമല്ല. അതിന് പിന്നാലെ ആനാവൂരിന്റെ തന്നെ ഒന്നിലധികം കത്തുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇതൊക്കെ പ്രത്യേക ലക്ഷ്യം വെച്ചു കൊണ്ട് ഒരു കേന്ദ്രത്തില്‍ നിന്നുമാണ് വന്നതെന്ന നിഗമനത്തിലാണ് പാര്‍ട്ടിയും ക്രൈംബ്രാഞ്ചും നില്ക്കുന്നത്. പാര്‍ട്ടി പ്രത്യേകം അന്വേഷിക്കുന്നുണ്ടെന്നാണ് ആനാവൂര്‍ നാഗപ്പന്‍ പറയുന്നത്. അന്വേഷിക്കുന്ന കമ്മിഷന്റെ വിവരം വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് എസ്പിയും സംഘവും തന്നെയാണ് ആനാവൂരിന്റെ പാര്‍ട്ടി അന്വേഷണ കമ്മിഷനും.

 

സോഷ്ല്‍ മീഡിയയില്‍ പോസറ്റ് ചെയ്യുന്ന ചിത്രമായാലും വിവരങ്ങളായാലും എവിടെ നിന്ന് എപ്പോള്‍ പോസ്റ്റ് ചെയ്‌തെന്ന് കണ്ടുപിടിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ കേരള പോലീസിന് ഉണ്ട്. എന്നിട്ടും പോലീസ് പൊട്ടന്‍ കളിച്ച് വീണ്ടും വീണ്ടും സിപിഎം ന് നാണക്കേടുണ്ടാക്കി കൊടുക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരാണ് കത്ത് പുറത്തു വിട്ടതെന്നും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ കത്തിനോടൊപ്പം തയ്യാറാക്കിയ 295 പേരുടെ പട്ടിക കൂടി പുറത്തു വിടുമെന്നതാണ് പ്രഖ്യാപനം.

സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഇത്തരം ഭീഷണികള്‍ സിപി എം ല്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പോലീസ് സംവിധാനങ്ങളുടെ സഹായമില്ലാതെ സിപിഎം നും കത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിച്ചവരെ കണ്ടെത്താനാവില്ല. എന്നാല്‍ കത്ത് പോസ്റ്റ് ചെയ്തവര്‍ തന്നെ ജില്ല കമ്മിറ്റിയില്‍ നേരിട്ടെത്തി കത്ത് പോസ്റ്റ് ചെയ്ത വിവരം അറിയിച്ചിട്ടുള്ളതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്.

 

ഈ പ്രത്യക സാഹചര്യത്തില്‍ കത്ത് പുറത്തുവിട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് സിപിഎം ന് മുന്നിലുള്ളതും. നേതാക്കളുടെ വാടസ് ആപ്പ് ചാറ്റുകളില്‍ പ്രേമവും , സെക്‌സും ,അവിമതി, കൈക്കൂലി കഥകളും ധാരളമുണ്ടെന്നൊണ് വിവരം എന്തായാലും ചാറ്റുകള്‍ കണ്ട് അന്വേഷണ സംഘം അന്തംവിട്ട അവസ്ഥയാണ്.
പാര്‍ട്ടിയ്ക്ക് സംശയമുള്ളവരുടെ പേരുകളാണ് ക്രൈംബ്രാഞ്ചിന് നല്കിയിട്ടുള്ളത്.അവരുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

പുറത്തായ കത്തിനൊപ്പം ജില്ല സെക്രട്ടറി നല്കിയ നിയമിക്കേണ്ടവരുടെ ലിസ്റ്റും ഉണ്ടെന്നാണ് സൂചന. ലിസ്റ്റിലെ ആനാവൂരിന്റെയും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവരുടെയും തിരിമറികള്‍ മനസിലാക്കിയാണ് നിയമനം തടയുക എന്ന ലക്ഷ്യത്തോടെ കത്ത് പുറത്തുവിട്ടിരിക്കുന്നത്. ഇനി ആ ലിസ്റ്റും പുറത്തുവിടുമെന്ന് തന്നെയാണ് സൂചനകള്‍ വരുന്നതും  ആനാവൂര്‍ തയ്യാറാക്കിയ ലിസ്റ്റ് പുറത്തു വ്ന്നാല്‍ അത് വന്‍ വിവാദത്തിന് വഴി തുറക്കുമെന്നാണ് സിപിഎം ഭയക്കുന്നതും. തല്കാലത്തേയ്ക്ക് അണികളോട് സോഷ്യല്‍ മീഡിയ ഉപയോഗം നിറുത്താനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈമാറരുതെന്ന് കര്‍ശനം നിര്‍ദ്ദേശവും നല്കിയിട്ടുണ്ടെന്നാണറിവ്.

 

ആനാവൂര്‍ നാഗപ്പന്‍ ജില്ല കമ്മിറ്റി ഓഫീസില്‍ തയ്യാറാക്കിയ ലിസ്റ്റ് വേണ്ടപ്പെട്ട ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് മാത്രമാണ് അയച്ചു നല്കിയത്. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഏര്യ, ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. ലിസ്റ്റ് കയ്യില്‍ കിട്ടിയ പലരും നേതൃത്വത്തെ വെട്ടിലാക്കാനായി ലിസ്റ്റുമായി വെല്ലുവിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

 

കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിലേയ്ക്ക് 295 ഒഴിവുകളുണ്ടെന്നും അതിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്‍ഗണന പട്ടിക തരണമെന്നുമാണ് മേയര്‍ കത്തില്‍ പറഞ്ഞിരുന്നത്. നവംബര്‍ ഒന്നിനാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. എന്നാലിത് മേയര്‍ ആദ്യം തയ്യാറാക്കിയ കത്തല്ലെന്നാണ് അറിയുന്നത്. ആരോഗ്യ വിഭാഗത്തിലേയ്ക്കുള്ള 295 ഒഴിവുകളിലേയ്ക്ക് കോര്‍പ്പറേഷന്‍ ഒക്ടോബര്‍ 17 നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ക്ഷണിക്കുന്നതിന് മുന്‍പ് തന്നെ ജില്ല കമ്മിറ്റിയില്‍ വിവരവും അറിയിച്ചിരുന്നു.ജില്ല കമ്മറ്റിയില്‍ നിന്നും നിയമിക്കേണ്ടവരുടെ പട്ടികയും ആവശ്യപ്പെട്ടിരുന്നു.
.

ആദ്യം മേയര്‍ പട്ടിക ആവശ്യപ്പെട്ട് നല്കിയ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാമതും കത്ത് നല്കിയത്. രണ്ടാമത്തെ കത്ത് തയ്യാറാക്കുമ്പോള്‍ മേയര്‍ ഡെല്‍ഹിയിലായിരുന്നു.എന്നാല്‍ മേയറുടെ അറിവോടെ ഡി.ആര്‍.അനില്‍ കത്ത് തയ്യാറാക്കിയെന്ന നിഗമനത്തിലാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത്. എസ് എ ടി ആശുപത്രി നിയമനത്തിന് ഡീ ആര്‍ അനില്‍ തയ്യാറാക്കിയ കത്തും ജില്ല സെക്രട്ടറിയ്ക്ക് കൈമാറിയിരുന്ന്ു . അത് പിന്നീട് ആനാവൂരും, ഡി .ആര്‍.അനിലും ചേര്‍ന്ന് നശിപ്പിച്ചു കളയുകയും ചെയ്‌തെന്ന നിഗമനത്തിലാണ് പോലീസ് എത്തി നില്ക്കുന്നത്.

കത്ത് എഴുതിയവരെയും കൈപറ്റിയവരെയും ക്രൈംബ്രാഞ്ചിനും ആവശ്യമില്ല. കത്ത് പുറത്താക്കി പാര്‍ട്ടി നാണക്കേടുണ്ടാക്കിയവരെയാണ് ക്രൈംബ്രാഞ്ചും , വിജിലന്‍സും പാര്‍ട്ടി കമ്മിഷനും തേടുന്നത്. വരും നാളുകളില്‍ സിപിഎം അവര്‍ക്കെതിരെ കടുത്ത നടപടികളിലേയ്ക്ക് പോകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.


മേയര്‍ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയില്‍ പറയുന്നത് മേയര്‍ ഇത്തരത്തിലൊരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നും അതില്‍ ഒപ്പിട്ടിട്ട് ഇല്ലെന്നുമാണ്.  മേയര്‍ തയ്യാറാക്കിയില്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യത്തിന് ഉത്തരം നല്‌കേണ്ടത് പോലീസാണ്.
പാര്‍ട്ടി ജില്ല കമ്മിറ്റിയ്‌ക്കെതിരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായാണ് കത്ത് പുറത്തുവിട്ടതെന്ന ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

 

സിപിഎം ന് വേണ്ടി നരവധി കേസുകള്‍ അന്വേഷിച്ച  എസ് പി മധുസൂദനനും, ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലു മാണ് ആര്യരാജേന്ദ്രന്റെ കത്ത് വിവാദവും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മറ്റ് പോലീസുകാര്‍ എത്രകാലം അന്വേഷിച്ചാലും തെളിയാത്ത കേസുകള്‍ ഇവര്‍ അന്വേഷിച്ച് കണ്ടെത്തുമെന്നത് സിപിഎം ന് എന്നും ആശ്വാസം നല്കുന്നതാണ്. കേരളത്തില്‍ ഏറെ പ്രമാദമായ കേസുകളാണ് ഇവര്‍ അന്വഷിച്ചിട്ടുള്ളത്. സന്ദീപാനന്ദഗിരിയുടെ  സാളഗ്രാമം ആശ്രമം തീയിട്ട കേസ്, എ.കെ.ജി സെന്റര്‍ പടക്കമേറ് കേസ് ഇപ്പോഴിതാ മേയറുടെ കത്ത് വിവാദവും അന്വേഷിക്കുന്നത് എസ്.പി മധുസൂദനന്‍  നേതൃത്വം നല്കുന്ന സംഘമാണ്.ആശ്രമം കത്തിച്ച കേസില്‍ പരേതനെ പ്രതിയാക്കി കേസ് എടുത്ത വിരുതന്‍മാരാണീ സംഘത്തിലുള്ളത്.

ആനാവൂര്‍ തയ്യാറാക്കിയ ലിസ്റ്റ് പുറത്തു വ്ന്നാല്‍ അത് വന്‍ വിവാദത്തിന് വഴി തുറക്കുമെന്നാണ് സിപിഎം ഭയക്കുന്നതും. തല്കാലത്തേയ്ക്ക് അണികളോട് സോഷ്യല്‍ മീഡിയ ഉപയോഗം നിറുത്താനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈമാറരുതെന്ന് കര്‍ശനം നിര്‍ദ്ദേശവും നല്കിയിട്ടുണ്ടെന്നാണറിവ്.

ആനാവൂര്‍ നാഗപ്പന്‍ ജില്ല കമ്മിറ്റി ഓഫീസില്‍ തയ്യാറാക്കിയ ലിസ്റ്റ് വേണ്ടപ്പെട്ട ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് മാത്രമാണ് അയച്ചു നല്കിയത്. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഏര്യ, ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. ലിസ്റ്റ് കയ്യില്‍ കിട്ടിയ പലരും നേതൃത്വത്തെ വെട്ടിലാക്കാനായി ലിസ്റ്റുമായി വെല്ലുവിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്തായാലും നേതാക്കളുെട വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തേയ്ക്ക് വരുമെന്ന ധാരണയാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (27 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (39 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends