Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

എന്തൊക്കെയായിരുന്നു പറഞ്ഞത് മലപ്പുറം കത്തി, മെഷീന്‍ ഗണ്ണ്... രാംകുമാറിനെ തഴഞ്ഞ് ദിലീപ് പുതിയ പുലി വക്കീലിനെ തേടുന്നു

24 JULY 2017 11:52 AM IST
മലയാളി വാര്‍ത്ത

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. രാംകുമാര്‍ ദിലീപിന് വേണ്ടി വന്നതോടെ ദിലീപ് ഭക്തരെല്ലാം വലിയ സന്തോഷത്തിലായി. എപ്പോള്‍ ദിലീപിന് ജാമ്യം കിട്ടി എന്ന് ചോദിച്ചാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു ഫാന്‍സുകാരും ബന്ധുക്കളും സുഹൃത്തുക്കളും. ഇത്രയും ക്രൂരത ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിന് ജാമ്യം കിട്ടരുതെന്ന് ചിന്തിച്ച ബഹുഭൂരിപക്ഷം പേരും രാംകുമാര്‍ വന്നതോടെ തിരിച്ച് ചിന്തിച്ചുപോയി. അതിനിടെ അഡ്വ. രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ദിലീപ് നിഷ്‌കളങ്കനാണോ എന്നുപോലും തോന്നിപ്പോയി.

ദിലീപിനെതിരെ കൃത്രിമതെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നാണ് അഭിഭാഷകന്‍ രാംകുമാര്‍ പറഞ്ഞത്. മാത്രമല്ല പോലീസ് വിചാരിച്ചാല്‍ പല തെളിവുകളും ഉണ്ടാക്കാമെന്നാണ് പറഞ്ഞത്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദീലീപിന് എതിരായി പൊലീസ് മുന്നോട്ടുവച്ച പത്തൊന്‍പതു തെളിവുകളെ അഡ്വ. രാംകുമാര്‍ എതിര്‍ത്തത് മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. പ്രതിയായ സുനില്‍കുമാറിന്റെ മൊഴി, ദിലീപിന്റെ മൊഴികളിലെ വൈരുധ്യം, ദിലീപും സുനില്‍ കുമാറും പലവട്ടം കണ്ടിട്ടുണ്ട് എന്ന വസ്തുത. ഈ മൂന്നു കാര്യങ്ങള്‍ മാത്രമാണ് പൊലീസ് പറയുന്ന പത്തൊന്‍പതു തെളിവുകളുടെ അടിസ്ഥാനമെന്ന് ദീലീപിനു വേണ്ടി ഹാജരായ രാംകുമാര്‍ ചൂണ്ടിക്കാട്ടിയത്. ഗൂഢാലോചന കേസില്‍ ഒരാളെ പ്രതിയാക്കുന്നത് മതിയായ തെളിവുകളല്ല ഇതെന്നും രാംകുമാര്‍ വാദിച്ചു. ഇത് മാത്രം വച്ച് ഒരാളെ ഗൂഢാലോചന കേസില്‍ പ്രതിയാക്കാനാവില്ലെന്നാണ് ജാമ്യാപേക്ഷയില്‍ വാദം നടത്തിയ അഡ്വ. രാംകുമാര്‍ വാദിച്ചത്. ദീലീപ് ചിത്രങ്ങളുടെ കഥയെ വെല്ലുന്ന തിരക്കഥയാണ് പൊലീസിന്റേതെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.



പൊലീസ് തെളിവെന്നു പറയുന്ന പത്തൊന്‍പതു കാര്യങ്ങളില്‍ എട്ടും ദീലീപുമായി നേരിട്ടു ബന്ധമില്ലാത്ത കാര്യങ്ങളാണ്. ദിലീപിന്റെ ഡ്രൈവറെ ഫോണില്‍ വിളിച്ചതും കത്തു നല്‍കിയതുമെല്ലാം എങ്ങനെയാണ് ഗൂഢാലോചനയില്‍ ദീലീപിനു പങ്കുണ്ട് എന്നതിനു തെളിവുകയാവുകയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സുനില്‍കുമാറിന്റേത് വിശ്വസനീയമല്ലാത്ത മൊഴിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പ്രതിചേര്‍ത്ത നടപടി സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ്. ഇത് നിയമവിരുദ്ധമായ അറസ്റ്റാണ്.



രണ്ടു പേര്‍ തമ്മില്‍ കണ്ടു എന്നതോ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്നതോ കേസില്‍ പ്രതിയാക്കാന്‍ മതിയായ കാരണമല്ല. അബാദ് പ്ലാസ ഹോട്ടലില്‍ അമ്മയുടെ പരിപാടിക്കിടെയാണ് ദിലീപ് സുനില്‍കുമാറിനെ കണ്ടത്. അന്ന് മറ്റു താരങ്ങളും അവിടെയുണ്ടായിരുന്നു. ഇക്കാര്യം മറച്ചുവച്ച് റിപ്പോര്‍ട്ട് തയാറാക്കിയത് ദീലീപിനെ കേസില്‍ കുടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും അറസ്റ്റ് നടത്തിയതെന്നും രാം കുമാര്‍ അഭിപ്രായപ്പെട്ടു.



അതേസമയം കേരളത്തില്‍ ആകമാനം ദിലീപിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനം ദിലീപിനെ ജയിലിലേയ്ക്ക് ആനയിച്ചത്. കോടതിയിലെത്തിയപ്പോള്‍ ദിലീപിനെതിരെ ജനം കൂകി വിളിച്ചു. ദിലീപിനായി വാദിക്കാനെത്തിയ രാം കുമാറിനേയും ജനം കൂകി വിളിച്ചു. എന്നാല്‍ ഇതിനെതിരേയും അദ്ദേഹം പ്രതിഷേധിച്ചു. തൊഴിലില്ലാത്തവരാണ് കൂകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരാള്‍ കോടതിയിലെത്തുമ്പോള്‍ എന്തോ കുറ്റം ചെയ്‌തെന്ന മട്ടില്‍ കൂകി വിളിക്കുന്നത് സംസ്‌കാര ശൂന്യതയും ഇത്രയധികം തൊഴിലില്ലാത്ത ആളുകള്‍ കേരളത്തിലുണ്ടെന്നുമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 



ഇങ്ങനെ ദിലീപിനെ ന്യായീകരിച്ചും ജനങ്ങളെ കളിയാക്കിയും പൊരുതിയ വക്കീലില്‍ ദിലീപ് ഭക്തര്‍ക്ക് വിശ്വാസം നഷ്ടമായി. ആ വക്കീലിനെ തഴഞ്ഞ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കാനാണ് ദിലീപിന്റെ ബന്ധുക്കളുടെ ശ്രമം. പണം ഇത്രയുണ്ടായിട്ടും കാര്യങ്ങള്‍ നടക്കുന്നില്ല എന്ന വിഷമവുമുണ്ട്. സുപ്രീം കോടതിയിലെ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിയെ ഇതിനായി ദിലീപ് സമീപിച്ചതായും സൂചനയുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ജാമ്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിക്കാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...  (13 minutes ago)

നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു... നിങ്ങള്‍ ശ്രമിച്ചാല്‍ ഇതിലും ഏറെ മുന്നോട്ട് പോകാന്‍ വരുംനാളുകളില്‍ കഴിയും  (19 minutes ago)

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്:  (22 minutes ago)

കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ  (28 minutes ago)

പവന് കുറഞ്ഞത് 440 രൂപ  (43 minutes ago)

വി എസ്സിനെ ഉടൻ കൊല്ലിക്കും..! "ദേ കൂടുതൽ പറയിപ്പിക്കരുത്" വീണാ ജോർജ് ആശുപത്രിയിൽ പൊട്ടിത്തെറിച്ച് ബിന്ദുവിന്റെ ഭർത്താവ്  (46 minutes ago)

ഒരു മാസമായി ഭാര്യയുമായി പിണങ്ങി കഴിഞ്ഞത് അനൂപ് മാഷ്..!..!വില്ലത്തി അമ്മായിയമ്മ ..? അനൂപ് മാഷിന്റെ മരണത്തിന് കാരണം ..!  (49 minutes ago)

സംസ്‌കാര ചടങ്ങിന്റെ ചിലവിനു 50,000 രൂപ ഇന്ന് നല്‍കും  (50 minutes ago)

മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു...  (1 hour ago)

"എനിക്ക് നല്ല അച്ഛനാവാൻ പറ്റിയില്ല'..! സമനിലതെറ്റി അനൂപ് മാഷ് ,ആത്മഹത്യാ കുറിപ്പിൽ ആ രഹസ്യം ,ഭാര്യയുമായി കലഹം..  (1 hour ago)

പ്രവാസി ഇന്ത്യക്കാരന്‍  (1 hour ago)

വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍  (1 hour ago)

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്  (1 hour ago)

രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....  (2 hours ago)

സാമ്പിള്‍ പൂനൈ എന്‍.ഐ.വിയിലേക്ക് അയച്ചു.. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റീനില്‍  (2 hours ago)

Malayali Vartha Recommends