Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും... അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി; ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം രവിശാസ്ത്രിക്ക് തുണയായി; അഭിമുഖത്തില്‍ മികച്ച മാര്‍ക്ക് നേടിയാണ് രവിശാസ്ത്രി ഒന്നാമതെത്തിയത്

16 AUGUST 2019 08:59 PM IST
മലയാളി വാര്‍ത്ത

കപില്‍ ദേവിന്റെ മനസ് പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. പരിശീലകനായുള്ള അഭിമുഖത്തിനൊടുവില്‍ കപില്‍ ദേവ് അടങ്ങിയ സെലക്ഷന്‍ സമിതിയാണ് ശാസ്ത്രി തുടരുമെന്ന് പ്രഖ്യാപിച്ചത്. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് രവി ശാസ്ത്രിയാണെന്നും കപില്‍ ദേവ് വ്യക്തമാക്കി. അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി.

ഇന്ന് നടന്ന അഭിമുഖത്തിനൊടുവില്‍ മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കപില്‍ ദേവ് പ്രഖ്യാപനം നടത്തിയത്. മുന്‍ നായകന്‍ കപില്‍ ദേവ് അധ്യക്ഷനായ ഉപദേശക സമിതിയാണു കോച്ചിനെ തെരഞ്ഞെടുത്തത്. കപില്‍ ദേവിനെ കൂടാതെ സമിതി അംഗങ്ങളായ അംശുമാന്‍ ഗെയ്ക്വാദ്, വനിതാ ക്രിക്കറ്റ് ടീം മുന്‍ നായികയും കോച്ചുമായ ശാന്താ രാമസ്വാമി എന്നിവരാണ് അഭിമുഖം നടത്തിയത്. രവി ശാസ്ത്രി ഉള്‍പ്പെടെ ആറു പേരുടെ അന്തിമ പട്ടിക ബി.സി.സി.ഐയുടെ ഇടക്കാല സമിതി പുറത്തുവിട്ടിരുന്നു.

2019 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചിരുന്നുവെങ്കിലും വിന്‍ഡീസ് പര്യടനത്തിനൂടെ ശാസ്ത്രിക്ക് കാലാവധി നീട്ടി നല്‍കുകയായിരുന്നു. 2017 ലാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി നിയമിതനായത്. 2015 ലോകകപ്പില്‍ ടീം ഡയറക്ടറായി പ്രവര്‍ത്തിച്ചുള്ള പരിചയവും മുഖ്യ പരിശീകനാകാന്‍ ശാസ്ത്രിയെ തുണച്ചു. ശാസ്ത്രിയുടെ കാലയളവില്‍ ഇന്ത്യന്‍ ടീം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. 
രവി ശാസ്ത്രി, ടോം മൂഡി, മൈക്ക് ഹെസന്‍, ഫില്‍ സിമ്മണ്‍സ്, ലാല്‍ചന്ദ് രാജ്പുത്, റോബിന്‍ സിങ് എന്നിവരാണു പട്ടികയിലുണ്ടായിരുന്നത്. ശാസ്ത്രി ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസ് പര്യടനത്തിലാണ്. ഹെസന്‍, രാജ്പുത്, റോബിന്‍ സിങ് എന്നിവര്‍ നേരിട്ട് അഭിമുഖത്തിനെത്തും. ടോം മൂഡിയും സിമ്മണ്‍സും വീഡിയോ കോണ്‍ഫെറന്‍സിലൂടെ അഭിമുഖത്തില്‍ പങ്കെടുക്കും. 

ഓസ്‌ട്രേലിയന്‍ താരമായിരുന്ന മൂഡിക്കു രാജ്യാന്തര ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട്. ശ്രീലങ്കയെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സ് ഇലവനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും അദ്ദേഹം പരിശീലിപ്പിച്ചു. ന്യൂസിലന്‍ഡ്, പഞ്ചാബ് കിങ്‌സ് ഇലവന്‍ എന്നിവരുടെ പരിശീലനകനായ ശേഷമാണു ഹെസനെത്തുന്നത്. ന്യൂസിലന്‍ഡിനെ ആറു വര്‍ഷം പരിശീലിപ്പിക്കാനായി. 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡ് റണ്ണര്‍ അപ്പായത് അദ്ദേഹത്തിന്റെ മികവിലാണ്. ഇംഗ്ലണ്ടിനെതിരേ 2018 ല്‍ ടെസ്റ്റ് പരമ്പര നേടിയതും ഹെസന്റെ നേട്ടമാണ്. ബംഗ്ലാദേശ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. ബംഗ്ലാദേശ് സ്റ്റീവ് റോഡ്‌സിന്റെ പിന്‍ഗാമിയെ തേടിക്കൊണ്ടിരിക്കുകയാണ്. വെസ്റ്റിന്‍ഡീസിന്റെ മുന്‍ ഓപ്പണര്‍ ഫില്‍ സിമ്മണ്‍സ് കഴിഞ്ഞ ജൂണ്‍ വരെ അഫ്ഗാനിസ്ഥാന്‍ ടീം കോച്ചായിരുന്നു. 

വിന്‍ഡീസ് 2016 ലെ ട്വന്റി20 ലോകകപ്പ് നേടിയതു സിമ്മണ്‍സിന്റെ പരിശീലന മികവിലാണ്. ഏറെ നാള്‍ അയര്‍ലന്‍ഡ് ടീമിനെയും പരിശീലിപ്പിച്ചു. നായകന്‍ വിരാട് കോഹ്ലി ശാസ്ത്രിക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശാസ്ത്രിയെ നിലനിര്‍ത്തിയാല്‍ ഒപ്പമുള്ളവര്‍ക്കും മാറ്റമുണ്ടാകില്ലെന്നാണു സുചന. സഞ്ജയ് ബാംഗര്‍ (ബാറ്റിങ് കോച്ച്), ഭാരത് അരുണ്‍ (ബൗളിങ് കോച്ച്), ആര്‍. ശ്രീധര്‍ (ഫീല്‍ഡിങ് കോച്ച്) എന്നിവരാണു ശാസ്ത്രിയുടെ സഹായികള്‍. എല്ലാവരുടെയും കരാര്‍ കാലാവധി 45 ദിവസം നീട്ടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്‌സ് എത്തിയാല്‍ ആര്‍. ശ്രീധറിന്റെ സ്ഥാനം തെറിക്കും. സഞ്ജയ് ബാംഗറിനൊപ്പം മത്സരിക്കാന്‍ മുന്‍ താരങ്ങളായ പ്രവീണ്‍ ആംറെ, വിക്രം റാത്തോഡ്, ജെ. അരുണ്‍ കുമാര്‍ എന്നിവരുണ്ട്. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കോച്ചായ ആംറെ നിലവില്‍ യു.എസ്. ടീമിന്റെ ബാറ്റിങ് കണ്‍ള്‍ട്ടന്റാണ്. 2016 ല്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു റാത്തോഡ്. ഹിമാചല്‍ പ്രദേശ്, പുതുച്ചേരി ടീമുകളുടെ കോച്ചായിരുന്നു അരുണ്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (15 minutes ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (38 minutes ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (43 minutes ago)

ഇന്ന് പ്രാദേശിക അവധി....  (1 hour ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (1 hour ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (1 hour ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (1 hour ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (2 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (9 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (9 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (9 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (9 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (10 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (10 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (10 hours ago)

Malayali Vartha Recommends