Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അനന്തപത്മനാഭന്റെ നേട്ടം കേരളത്തിന്റെയും; ഐ.സി.സി പനാലില്‍ എത്തുന്ന നാലമത്തെ മലയാളി അമ്പയര്‍; ഭാഗ്യം തുണച്ചിരുന്നെങ്കില്‍ ഇന്ത്യക്കുവേണ്ടി കളിക്കേണ്ടിയിരുന്ന ആദ്യ മലയാളി താരം; നിര്‍ഭാഗ്യവും ക്രിക്കറ്റിലെ രാഷ്ട്രീയവും അവസരം തട്ടിത്തെറിപ്പിച്ചു; കേരളത്തിന്റെ സ്വന്തം അനില്‍ കുംബ്ലെ

11 AUGUST 2020 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ

ഭാഗ്യം തുണച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ രാജ്യത്തിന് വേണ്ടി കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാകുമായിരുന്ന അനന്തപത്മനാഭന്‍. എന്നിരുന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷം അദേഹം മറ്റൊരു നേട്ടം കൈവരിച്ചു. ഐ.സി.സിയുടെ അന്താരാഷ്ട്ര അമ്പയര്‍മാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലമത്തെ മലയാളിയായിരിക്കുകയാണ് അദ്ദേഹം. അമ്പയര്‍മാരുടെ പാനലിലേക്ക് ഇന്ത്യയില്‍ നിന്ന് നാല് അമ്പയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതില്‍ ഒരു പേര് അനന്തപത്മനാഭന്റേതാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അമ്പയറുടെ വേഷത്തിലേക്ക് റോള്‍ മാറിയ അനന്തപത്മനാഭന്‍ ഒരു സ്വപ്‌നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണിപ്പോള്‍. ഇന്ത്യന്‍ ജഴ്‌സിയില്‍ ഒരു അന്താരാഷ്ട്ര മത്സരം എന്നത് സ്വപ്‌നമായി അവശേഷിച്ചെങ്കിലും അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള അവസരമാണ് ഇപ്പോള്‍ മലയാളി അമ്പയര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

1998 മാര്‍ച്ചില്‍ ജംഷഡ്പുരിലെ കീനന്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ എ ടീമും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാകില്ല. അന്ന് ഓസീസിന്റെ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് വോ, ഡാരെന്‍ ലേമാന്‍, റിക്കി പോണ്ടിങ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയത് മലയാളി ലെഗ് സ്പിന്നറായിരുന്നു അനന്തപത്മനാഭനായിരുന്നു. അതു മാത്രമല്ല, പാകിസ്താനെതിരേ കൊച്ചിയില്‍ പുറത്താക്കിയത് അഞ്ചു ബാറ്റ്‌സ്മാന്‍മാരെ. 1997-98ല്‍ നടന്ന ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യന്‍ സീനിയേഴ്‌സ് ടീമിന്റെ അഞ്ചു താരങ്ങള്‍ മലയാളി ലെഗ് സ്പിന്നര്‍ക്ക്മുന്നില്‍ വീണു. എന്നിട്ടും അനന്തപത്മനാഭന് ഇന്ത്യന്‍ ജഴ്‌സി അണിയാനുള്ള ഭാഗ്യമുണ്ടായില്ല. ചലഞ്ചര്‍ ട്രോഫിയിലെ പ്രകടനം കണ്ട് കേരളാ താരം ഇന്ത്യക്കായി അരങ്ങേറുമെന്ന് ഓരോ മലയാളിയും പ്രതീക്ഷിച്ചു. എന്നാല്‍ മുംബൈക്കാരനായ സായ്രാജ് ബഹുതുലെ അനന്തപത്മനാഭനെ മറികടന്ന് ഇന്ത്യന്‍ ടീമിലെത്തി. മെച്ചപ്പെട്ട ബാറ്റ്‌സ്മാനെന്ന ആനുകൂല്യത്തില്‍ ബഹുതുലെ മലയാളി താരത്തെ പിന്നിലാക്കുകയായിരുന്നെന്ന് മുഖ്യ സെലക്ടറായിരുന്ന രമാകാന്ത് ദേശായ് പിന്നീട് വെളിപ്പെടുത്തി. എന്നാല്‍ ഇതിലൊന്നും ഒരിക്കലും പരിഭവം കാണിച്ചില്ല ഈ മലയാളി താരം.

അനില്‍ കുംബ്ലെ എന്ന ഇതിഹാസ സ്പിന്നര്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായതും ഇന്ത്യന്‍ ടീമിലേക്കുള്ള അനന്തപത്മനാഭന്റെ വഴിയിലെ തടസ്സമായിരുന്നു. കുംബ്ലെയും അനന്തപത്മനാഭനും ഒരേ സമയത്ത് കളി തുടങ്ങിയവരാണ്. ഒരിന്നിങ്‌സില്‍ പത്തു വിക്കറ്റ് നേടി കുംബ്ലെ ചരിത്രമെഴുതിയതോടെ മലയാളി താരം എന്നെന്നേക്കുമായി തഴയപ്പെട്ടു. പക്ഷേ അതില്‍ കുംബ്ലെയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം മികച്ച രീതിയില്‍ കളിച്ചതിനാലാണ് അവസരങ്ങള്‍ ലഭിച്ചതെന്നും അനന്തപത്മനാഭന്‍ പറയുന്നു. നിര്‍ഭാഗ്യവും ക്രിക്കറ്റിലെ രാഷ്ട്രീയവുമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി ഇല്ലാതാക്കിയതെന്ന് കളിക്കുന്ന കാലം മുതല്‍ ഇപ്പോഴും കേള്‍ക്കുന്ന കാര്യമാണെന്നും എന്നാല്‍ തനിക്ക് അങ്ങനെ ഒരിക്കല്‍പോലും തോന്നിയിട്ടില്ലെന്നും അനന്തപത്മനാഭന്‍ ചൂണ്ടിക്കാട്ടുന്നു. 'നമുക്കുള്ളതാണെങ്കില്‍ അതു നമുക്കുതന്നെ കിട്ടും എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ക്രിക്കറ്റ് താരമെന്ന നിലയില്‍ അന്താരാഷ്ട്ര മത്സരം കളിക്കാനായില്ലെങ്കിലും അമ്പയര്‍ എന്ന നിലയില്‍ ഞാന്‍ ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിക്കാന്‍ പോകുകയാണ്. അതിന്റെ ത്രില്ലില്ലാണ് ഇപ്പോഴുള്ളത്. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.'

അമ്പയറിങ് തുടങ്ങിയിട്ട് 14 വര്‍ഷമായെന്നും ഇങ്ങനെയൊരു സന്തോഷവാര്‍ത്ത പ്രതീക്ഷിച്ചിരുന്നതായും അനന്തപത്മനാഭന്‍ പറയുന്നു. '14 വര്‍ഷമായി അമ്പയറാണ്. ഇത്രയും വര്‍ഷങ്ങളില്‍ അമ്പയറിങ് നന്നായിട്ടു തന്നെയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഈ സന്തോഷവാര്‍ത്ത പ്രതീക്ഷിച്ചിരുന്നതാണ്. ബി.സി.സി.ഐയ്ക്കും ഇക്കാര്യത്തില്‍ വലിയ പങ്കുണ്ട്. നിതിന്‍ മേനോന്‍ എലൈറ്റ് പാനലിലേക്ക് പോയപ്പോള്‍ അന്താരാഷ്ട്ര അമ്പയര്‍മാരുടെ പാനലില്‍ ഒഴിവു വന്നു. ആ ഒഴിവിലേക്ക് എന്നെ പരിഗണിച്ചതില്‍ അഭിമാനമുണ്ട്.' അനന്തപത്മനാഭന്‍ പറയുന്നു. അമ്പയറിങ്ങില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനോട് അനന്തപത്മനാഭന് എതിര്‍പ്പൊന്നുമില്ല. ഒരു മത്സരത്തിലും നമ്മുടെ തെറ്റുകൊണ്ട് ഒരു ടീം തോല്‍ക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാം. ഒരിക്കലും തെറ്റു സംഭവിക്കില്ല എന്ന് അമ്പയര്‍ക്ക് ആശ്വസിക്കാം.

ഐ.സി.സിയുടെ രാജ്യാന്തര അമ്പയര്‍മാരുടെ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭന്‍. ഇതിനു മുമ്പ് തിരുവനന്തപുരത്ത് നിന്നുള്ള ജോസ് കുരിശിങ്കില്‍, കോഴിക്കോട്ടുകാരനായ കെ.എന്‍ രാഘവന്‍, എറണാകുളം സ്വദേശിയായ എസ് ദണ്ഡപാണി എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. ഏറെക്കാലം കേരള ടീമിന്റെ ബൗളിങ് ആക്രമണത്തിന്റെ നട്ടെല്ലായിരുന്ന താരം 344 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റിങ്ങിലും മികവ് തെളിയിച്ച മലയാളി താരത്തിന്റെ അക്കൗണ്ടില്‍ ഒരു ഇരട്ട സെഞ്ചുറിയുമുണ്ട്. ഒപ്പം കേരളത്തിനായി രഞ്ജിയില്‍ 2000 റണ്‍സും 200 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും അനന്തപത്മനാഭന് സ്വന്തം.

തിരുവനന്തപുരം സ്വദേശിയായ അനന്തപത്മനാഭന്‍ ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും അംപയറായിട്ടുണ്ട്. ഇതുവരെ 61 ട്വന്റി20 മത്സങ്ങള്‍ നിയന്ത്രിച്ചു. 58 ഫസ്റ്റ് ക്ലാസ്, 27 ലിസ്റ്റ് എ മത്സരങ്ങളിലും അംപയറായി. 2005-06 സീസണില്‍ ദേശീയ ജൂനിയര്‍ സെലക്ഷന്‍ സമിതി അംഗവുമായി. 2007ല്‍ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ലെവല്‍-2 കോച്ചിങ് പരീക്ഷയും പാസായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends