Widgets Magazine
24
Oct / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണില്ലാത്ത ക്രൂരത ...കുട്ടിയെ കൊന്ന ശേഷവും അമ്മയോട് 45 ലക്ഷം ചോദിച്ചു; കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ഒൻപതുവയസ്സുകാരനെ കൂട്ടിക്കൊണ്ടു പോയി കൊന്നു തള്ളി... അമ്മ വസന്തയെ 18 തവണ വിളിച്ച് കുട്ടിയെ വിട്ടുകിട്ടാന്‍ 45 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.. ആർത്തി മൂത്ത് പണം കാണാനായി സ്‌കൈപ്പില്‍ വിളിച്ചതോടെ കുടുങ്ങി...


മോദി നുണ പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി; ബീഹാര്‍ കോവിഡിനെ പൊരുതി തോല്‍പിച്ചെന്ന് മോദി; മോദിയും രാഹുലും നേര്‍ക്കുനേര്‍; ബീഹാറില്‍ തിരഞ്ഞെടുപ്പിന് ചൂട് പിടിച്ചു; കോവിഡ് മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ പ്രചാരണ യോഗങ്ങള്‍; ബീഹാറികള്‍ വിലയിരുത്തുന്നു


സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്ന് പരാതിക്കാരന്‍; കേസ് ഒത്തുതീര്‍പ്പിലേക്ക്


കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍ 10 ന് കെ.എം ഷാജി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും


ചൈനയുടെ ആ ചതിക്കെണിയില്‍ ഇന്ത്യപ്പെട്ടില്ല; ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ; ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കില്ല; ചൈന ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ സേനയെ ഒഴിവാക്കി പ്രദേശം പിടിച്ചെടുക്കാന്‍

ഐ.പി.എല്ലിന് പെരിയ വിസില്‍ പോട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; പകരം വീട്ടാനുള്ളതെന്ന് ചെന്നൈയും റായഡുവും; ധോണിക്ക് ഇരട്ട റെക്കോര്‍ഡ് നേട്ടം സമ്മാനിച്ച് ആദ്യ മത്സരം; ഉദ്ഘാടന മത്സരങ്ങളിലെ തോല്‍വി എന്ന ചരിത്രം കാത്തുസൂക്ഷിച്ച് മുംബൈ ഇന്ത്യന്‍സ്

20 SEPTEMBER 2020 01:45 PM IST
മലയാളി വാര്‍ത്ത

ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയത്തിന്റെ വിസിലടി മുഴക്കിക്കൊണ്ട് ഐ.പി.എല്ല് പൂരത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിന് ഉദ്ഘാടന മത്സരത്തില്‍ എണ്ണി പകരംവീട്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഷെയ്ഖ് സയീദ് സ്‌റ്റേഡിയത്തിലെ സൂപ്പര്‍ ക്ലാസിക്കോയില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെതിരെ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു. അമ്പാട്ടി റാഡുയുവിന്റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

അമ്പാട്ടി റായുഡുവിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുക്കാതിരുന്നതില്‍ സിലക്ടര്‍മാര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഉജ്വല ഇന്നിങ്‌സിലൂടെ (71) ചെന്നെ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിച്ചതു മുപ്പത്തിനാലുകാരനായ റായുഡുവാണ്. ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി (പുറത്താകാതെ, 44 പന്തുകളില്‍ 58) മികച്ച പിന്തുണ നല്‍കിയതോടെ ചെന്നൈയുടെ ജയം 5 വിക്കറ്റിന്. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 9ന് 162. ചെന്നൈ:19.2 ഓവറില്‍ 5ന് 166. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഒരു റണ്‍സിനു തങ്ങളെ മറികടന്ന മുംബൈയോടു ചെന്നൈയുടെ മധുര പ്രതികാരം.

സൗരഭ് തിവാരിയുടെയും (42) ക്വിന്റന്‍ ഡി കോക്കിന്റെയും (33) ഇന്നിങ്‌സുകളുടെ മികവില്‍ മുംബൈ ഉയര്‍ത്തിയ ലക്ഷ്യം റായുഡുവിന്റെയും ഡുപ്ലെസിയുടെയും സെഞ്ചുറി കൂട്ടുകെട്ടിലൂടെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ മുരളി വിജയ് (1), ഷെയ്ന്‍ വാട്‌സണ്‍ (4) എന്നിവര്‍ പെട്ടെന്നു പുറത്തായ ശേഷമായിരുന്നു മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും 115 റണ്‍സ്. സാം കറനെ പ്രമോട്ട് ചെയ്തിറക്കിയ ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തന്ത്രവും ഫലിച്ചു. 6 പന്തില്‍ 18 റണ്‍സാണു കറന്‍ നേടിയത്. ധോണി (0) ഡുപ്ലെസിക്കൊപ്പം വിജയത്തിനു കൂട്ടുനിന്നു. 48 പന്തില്‍ 6 ഫോറും 3 സിക്‌സുമടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്.

വയസപ്പട എന്ന കളിയാക്കലോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലെത്തിയത്. എന്നാല്‍ ലോക റാങ്കില്‍ ഒന്നാം നിരയിലുള്ള ബാറ്റ്‌സ്മാനും ബൗണ്ടറുമുണ്ടായിട്ടും ചെന്നൈയില്‍ നിന്നും വിജയം പിടിച്ചെടുക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചില്ല. മികച്ച തുടക്കം കിട്ടിട്ടും 162 എന്ന സ്‌കോറില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളി അവസാനിച്ചതില്‍ ധോണി എന്ന ക്യാപ്റ്റന്റെ മികവ് വ്യക്തമായിരുന്നു. അതുപോലെ തന്നെ ഇരുത്തം വന്ന കളിക്കാരുടെ മികവ് തന്നെയാണ് ആദ്യ വിക്കറ്റുകള്‍ കുറഞ്ഞ സ്‌കോറില്‍ നഷ്ടപ്പെടുത്തിട്ടും ചെന്നൈയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചത്. റായിഡു ഒരു ഭാഗത്ത് ആഞ്ഞടിച്ച് സ്‌കോര്‍ മുന്നോട്ട് പോയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പരമാവധി സ്‌ട്രൈക്ക് റായിഡുവിന് നല്‍കാന്‍ ഡുപ്ലെസിയും ശ്രദ്ധിച്ചു. ഈ സെഞ്ചറി കൂട്ടുക്കെട്ട് ചെന്നൈയെ വിജയത്തില്‍ എത്തിച്ചു.

അതെ സമയം ഇന്നത്തെ മത്സരത്തില്‍ ധോണിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം എം എസ് ധോണിയാണ്. ഇതുവരെ 132 പേരെയാണ് ധോണി പുറത്താക്കിയത്. ഇത് റെക്കോര്‍ഡാണ്. ധോണിയുടെ 38 സ്റ്റംപിംഗും റെക്കോര്‍ഡ് ബുക്കിലുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്താന്‍ ധോണിക്കുള്ള സുവര്‍ണാവസരമാണ് ഈ സീസണ്‍. പറക്കും ക്യാച്ചുകളും മിന്നും സ്റ്റംപിംഗുകളുമായി അരങ്ങുതകര്‍ക്കുന്ന തല സ്‌റ്റൈലിന് 17 പേരെ പുറത്താക്കുക വലിയ കടമ്പയല്ല എന്നാണ് ആരാധകര്‍ കരുതുന്നത്. ഇന്നലെ തലയുടെ നേതൃത്വത്തില്‍ ചെന്നൈ നേടിയത് 100-ാം വിജയമാണ്. ഒരു ക്യാപ്റ്റന്റെ കീഴില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ വിജയമെന്ന റിക്കോര്‍ഡും ഇന്നലെ ധോണി സ്വന്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് ചികിത്സ... സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പളളി നടത്തിപ്പുകാരനെ കൈയ്യോടെ പൊക്കി നാട്ടുകാര്‍  (6 hours ago)

വീട്ടുകാരുടെ ഓമനയായ പേര്‍ഷ്യന്‍ പൂച്ചയുടെ കൊലപാതകം; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്  (6 hours ago)

പ്രണയം നടിച്ച് 14 കാരന്‍ സഹപാഠിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി... പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പതിനാലുകാരന്‍ മൂത്തസഹോദരനും സഹൃത്തുക്കള്‍ക്കും അയച്ചുനല്‍കി; പിന്നീട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില  (7 hours ago)

വിദ്യാരംഭത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്; വിദ്യാരംഭ സമയത്ത് നാവില്‍ സ്വര്‍ണം കൊണ്ടെഴുതുന്നെങ്കില്‍ അത് അണുവിമുക്തമാക്കിയിരിക്കണം  (8 hours ago)

ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമേ ലൈന്‍സും റദ്ദാക്കും  (8 hours ago)

സിനിമയില്‍ പുതിയ ചുവടുവയ്പുമായി മംമ്ത മോഹന്‍ദാസ്....  (9 hours ago)

ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് 30 വരെ തടഞ്ഞു...  (9 hours ago)

എം. ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമെന്ന് റിപ്പോര്‍ട്ട്; ശിവശങ്കറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍  (10 hours ago)

കണ്ണില്ലാത്ത ക്രൂരത ...കുട്ടിയെ കൊന്ന ശേഷവും അമ്മയോട് 45 ലക്ഷം ചോദിച്ചു  (10 hours ago)

യൂട്യൂബറെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി  (10 hours ago)

കുവൈത്തില്‍ ആരോഗ്യ ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം  (10 hours ago)

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7269 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു; 1012 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയ  (11 hours ago)

ഇന്ന് 8511 പേർക്ക് കോവിഡ്....  (11 hours ago)

പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും  (11 hours ago)

തുലാവർഷം ഒക്‌ടോബർ 28 നു ആരംഭിക്കും  (11 hours ago)

Malayali Vartha Recommends