Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് വിജയം  

20 OCTOBER 2020 07:59 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് വിജയം. 10 കളികളില്‍നിന്ന് രാജസ്ഥാന് എട്ടു പോയിന്റുണ്ട്. ഏഴു മത്സരങ്ങള്‍ തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു. 30 പന്തില്‍ 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണു ചെന്നൈയുടെ ടോപ് സ്‌കോറര്‍. എം.എസ്.ധോണി (28പന്തില്‍ 28), സാം കറന്‍ (25 പന്തില്‍ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ചെന്നൈയുടെ ആദ്യ വിക്കറ്റ് 13 റണ്‍സില്‍ നില്‍ക്കെ ജോഫ്ര ആര്‍ച്ചറാണ് വീഴ്ത്തിയത്. 10 റണ്‍സെടുത്ത ഡുപ്ലേസിയെ ജോസ് ബട്‌ലര്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. അധികം വൈകാതെ എട്ട് റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സനും മടങ്ങി. ഒരു ഭാഗത്തു സാം കറന്‍ പൊരുതി നോക്കിയെങ്കിലും, അധികനേരം നീണ്ടില്ല. 25 പന്തുകള്‍ നേരിട്ട കറന്‍ 22 റണ്‍സെടുത്തു. 48 പന്തുകളില്‍നിന്ന് ചെന്നൈ 50 പിന്നിട്ടു. സ്‌കോര്‍ 56ല്‍ നില്‍ക്കെ അംബാട്ടി റായുഡുവിനെ രാഹുല്‍ തെവാട്ടിയ പുറത്താക്കി. തുടര്‍ന്ന് ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തി. ഇതോടെ ചെന്നൈ സ്‌കോര്‍ 100 കടന്നു. 28 പന്തില്‍ 28 റണ്‍സെടുത്ത ധോണി റണ്ണൗട്ടായി. രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും ചേര്‍ന്ന് ചെന്നൈ സ്‌കോര്‍ 120 കടത്തി. കേദാര്‍ ജാദവ് ഏഴ് പന്തുകളില്‍നിന്ന് നാല് റണ്‍സെടുത്തു പുറത്താകാതെനിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 26 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 19 റണ്‍സെടുത്ത സ്റ്റോക്‌സ് ദീപക് ചാഹറിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. രണ്ട് റണ്‍സിനപ്പുറം റോബിന്‍ ഉത്തപ്പയും മടങ്ങി. നാല് റണ്‍സ് മാത്രമെടുത്ത റോബിന്‍ ഉത്തപ്പയെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ധോണി ക്യാച്ചെടുത്താണു മടക്കിയത്. റണ്ണൊന്നുമെടുക്കാതെ സഞ്ജു സാംസണും പുറത്തായി. സഞ്ജുവിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിനു പിന്നില്‍നിന്ന് ധോണി പിടിച്ചെടുക്കുകയായിരുന്നു. തുടക്കത്തില്‍ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു പ്രതിരോധത്തിലായെങ്കിലും ജോസ് ബട്‌ലറിന്റെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും കൂട്ടുകെട്ടാണു രാജസ്ഥാനെ വിജയത്തിലേക്കു നയിച്ചത്.

വിക്കറ്റ് പോകാതെ പതുക്കെ സകോര്‍ ഉയര്‍ത്തിയ ഇരുവരും 88 പന്തില്‍ രാജസ്ഥാനെ 100 കടത്തി. ഇതിനിടെ 37 പന്തുകളില്‍നിന്ന് ബട്‌ലര്‍ അര്‍ധസെഞ്ചുറി തികച്ചു. 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയറണ്‍സ് കുറിക്കുകയും ചെയ്തു. 34 പന്തില്‍ 26 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിന്നു.

ചെന്നൈയ്ക്കായി ദീപക് ചാഹര്‍ രണ്ടും ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends