Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

ഐ പി എല്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ ജയം  

28 OCTOBER 2020 07:36 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 88 റണ്‍സ് ജയം. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ്. ഡല്‍ഹി 19 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ട്. ഈ തോല്‍വിയോടെ 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അതേസമയം, ഇന്നത്തെ ജയത്തോടെ പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, 12 മത്സരങ്ങളില്‍ നിന്നു 10 പോയിന്റോടെ രാജസ്ഥാനെ മറികടന്ന് ആറാം സ്ഥാനത്തേക്കു കയറി. ഡല്‍ഹിയ്‌ക്കെതിരെ 88 റണ്‍സ് ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ മുംബൈയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്.

220 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഡല്‍ഹിയുടെ ഇന്നിങ്ങ്‌സിലെ മൂന്നാം പന്തില്‍ റണ്ണൊന്നുമെടുക്കാതെ ശിഖര്‍ ധവാന്‍ പുറത്തായി. ടീം സ്‌കോര്‍ 14 ആയപ്പോള്‍ ഷഹബാസ് നദീമിന്റെ ബോളിങ്ങില്‍ വാര്‍ണര്‍ ക്യാച്ചെടുത്ത് മാര്‍ക്കസ് സ്റ്റോയ്‌നിസും (5 റണ്‍സ്) പുറത്തായി. അജിന്‍ക്യ രഹാനെയും ഷിംറോണ്‍ ഹെറ്റ്‌മെയറും ചേര്‍ന്ന് ആറാം ഓവറില്‍ ഡല്‍ഹി സ്‌കോര്‍ 50 കടത്തി. ഏഴാം ഓവറില്‍ റാഷിദ് ഖാന്‍ ഡല്‍ഹിയ്ക്ക് ഇരട്ടപ്രഹരമാണേല്‍പ്പിച്ചത്. ആദ്യ പന്തില്‍ ബോള്‍ഡായി ഹെറ്റ്‌മെയറും (16 റണ്‍സ്), അഞ്ചാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി അജിന്‍ക്യ രഹാനെയും (26 റണ്‍സ്) മടങ്ങി.

10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയിലായി. വിക്കറ്റുകള്‍ തുടരെ വീണതോടെ ഡല്‍ഹി പൂര്‍ണമായും പ്രതിരോധത്തിലായി. 12-ാം ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (7 റണ്‍സ്) 13-ാം ഓവറില്‍ അക്‌സര്‍ പട്ടേലും (1 റണ്‍) മടങ്ങി. പകരക്കാരന്‍ ഫീല്‍ഡര്‍ പ്രിയം ഗാര്‍ഗ് ക്യാച്ചെടുത്താണ് അക്‌സര്‍ പട്ടേല്‍ പുറത്തായത്. ഒരറ്റത്ത് ഋഷഭ് പന്ത് പ്രതിരോധിച്ചു നിന്നെങ്കിലും മറുവശത്ത് തുടരെ വിക്കറ്റുകള്‍ വീണതോടെ റണ്‍ നേടുന്നതില്‍ ഡല്‍ഹി ബുദ്ധിമുട്ടി. ഇതിനിടെ മികവുറ്റ ബോളിങ് പ്രകടനവുമായി റാഷിദ് ഖാന്‍ നാല് ഓവര്‍ പൂര്‍ത്തിയാക്കി. 4 ഓവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങിയാണ് റാഷിദ് ഖാന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്.

16-ാം ഓവറില്‍ കഗിസോ റബാഡയെ (3 റണ്‍സ്) ടി. നടരാജന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ സന്ദീപ് ശര്‍മയ്ക്കു വിക്കറ്റ് സമ്മാനിച്ച് ഋഷഭ് പന്തും (35 പന്തില്‍ 36 റണ്‍സ്) മടങ്ങി. 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ്. ഡല്‍ഹിയ്ക്ക് 18 പന്തില്‍ ജയിക്കാന്‍ വേണ്ടത് 110 റണ്‍സ്. ഓരോ ഓവറിലും 35 റണ്‍സിനു മേല്‍ നേടണമെന്ന നിലയിലായി ഡല്‍ഹി. അവസാന ഓവറുകളില്‍ തുഷാര്‍ ദേശ്പാണ്ഡെ ബൗഡറികള്‍ പായിച്ചെങ്കിലും വൈകിപ്പോയിരുന്നു. ജെയ്‌സന്‍ ഹോള്‍ഡര്‍ എറിഞ്ഞ 18 ാം ഓവറിലെ അവസാന പന്തില്‍ അബ്ദുല്‍ സമദ് ക്യാച്ചെടുത്ത് ആര്‍. അശ്വിന്‍ (7 റണ്‍സ്) പുറത്തായി. പിന്നാലെ ടി. നടരാജന്റെ പന്തില്‍ പ്രിയം ഗാര്‍ഗ് ക്യാച്ചെടുത്ത് ആന്റിച്ച് നോര്‍ജെ (1 റണ്‍) പുറത്തായതോടെ ഹൈദരാബാദിന്റെ വിജയം പൂര്‍ണം. തുഷാര്‍ ദേശ്പാണ്ഡെ (20 റണ്‍സ്) പുറത്താകാതെ നിന്നു.

നേരത്തെ, വൃദ്ധിമാന്‍ സാഹ (87 റണ്‍സ്), ഡേവിഡ് വാര്‍ണര്‍ (66 റണ്‍സ്), മനീഷ് പാണ്ഡെ (പുറത്താകാതെ 44 റണ്‍സ്) എന്നിവരുടെ ബാറ്റിങ് മികവില്‍ ഹൈദരാബാദ് 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 25 പന്തിലാണ് രണ്ടു സിക്‌സും ആറു ഫോറും സഹിതം 6-ാം ഓവറില്‍ വാര്‍ണര്‍ അര്‍ധ സെഞ്ചുറി തികച്ചത്. ഐപിഎല്ലിലെ ഈ സീസണില്‍ പവര്‍പ്ലേയില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് വാര്‍ണര്‍. 9-ാം ഓവറില്‍ ഹൈദരാബാദ് സ്‌കോര്‍ 100 കടന്നു. ഓവറില്‍ 11-ലേറെ റണ്‍ റേറ്റിലായിരുന്നു ഹൈദരാബാദിന്റെ കുതിപ്പ്. 10 ാം ഓവര്‍ വാര്‍ണര്‍ വീണു. 107 റണ്‍സ് നേടിയ ശേഷമാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്.

പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയിലെത്തി. തൊട്ടടുത്ത ഓവറില്‍ വൃദ്ധിമാന്‍ സാഹ അര്‍ധ സെഞ്ചുറി തികച്ചു. ആന്റിച്ച് നോര്‍ജെ എറിഞ്ഞ 15-ാം ഓവറില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്ത് വൃദ്ധിമാന്‍ സാഹയെ മടക്കി. 45 പന്തില്‍ രണ്ടു സിക്‌സും 12 ഫോറുമുള്‍പ്പെടെ 87 റണ്‍സെടുത്താണ് സാഹ മടങ്ങിയത്. 67 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് വൃദ്ധിമാന്‍ സാഹ - മനീഷ് പാണ്ഡെ സഖ്യം പിരിഞ്ഞത്. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഹൈദരാബാദ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ്.

നിശ്ചിത 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഹൈദരാബാദ് 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. മനീഷ് പാണ്ഡെ 31 പന്തില്‍ ഒരു സിക്‌സും 4 ഫോറുമുള്‍പ്പെടെ 44 റണ്‍സോടെയും കെയ്ന്‍ വില്യംസന്‍ 10 പന്തില്‍ ഒരു ഫോറുമുള്‍പ്പെടെ 11 റണ്‍സോടെയും പുറത്താകാതെ നിന്നു. ഡല്‍ഹിയ്ക്കു വേണ്ടി ആര്‍. അശ്വിന്‍, ആന്റിച്ച് നോര്‍ജെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ വൻ ഗൂഢാലോചന ... തീർത്ഥാടനം പൊളിക്കാൻ നീക്കം ജയകുമാർ ഒറ്റപ്പെട്ടു... ശ്രീജിത്ത് കരുവായി...  (16 minutes ago)

സ്വർണവിലയിൽ കുതിപ്പ്  (20 minutes ago)

RAHUL ON FIRE...!CPM-ക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് രാഹുൽ, തെളിവ് സഹിതം നിരത്തി ഞെട്ടി സതീശൻ..! കൈയ്യടിച്ച് 'അമ്മ  (24 minutes ago)

വാടക ക്വാർട്ടേഴ്സിൽനിന്ന് ഒന്നര കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു  (28 minutes ago)

അരമനയുടെ തിണ്ണനിരങ്ങാന്‍ നടക്കുന്നവന്‍ ! പിണറായിയെ ബോംബെറിഞ്ഞ് തീര്‍ക്കണം കമ്മികളുടെ കുരുപൊട്ടിച്ച് കന്യാസ്ത്രീ  (33 minutes ago)

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു  (35 minutes ago)

ബന്ധുജനങ്ങളുമായി ഒത്തുചേരൽ, തൊഴിൽ രംഗത്ത് വിജയം, ദാമ്പത്യ ഐക്യം, ധനപരമായ ലാഭം എന്നിവ ഇന്ന് ഉണ്ടാകും.  (54 minutes ago)

125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത  (1 hour ago)

എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ്ടു വിദ്യാർഥിനിയെ  (1 hour ago)

തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി താൻ കഠിനാധ്വാനം ചെയ്‌തു; പലരും 'വ്യാജൻ' എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ചു; രാഹുലിൻ്റെ 'വ്യാജസ്വഭാവം' തെളിഞ്ഞു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുത  (1 hour ago)

ആറു മാസം മുന്നേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു; ശബരിമലയിൽ എന്ത് കൊണ്ട് ആവർത്തിച്ച് വീഴ്ച ഉണ്ടാകുന്നു; അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി  (1 hour ago)

സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....  (1 hour ago)

കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ കാലാണെന്ന് നിഗമനം  (2 hours ago)

ചാവേറുകളെ കൂട്ടത്തോടെ ഇറക്കാൻ ഉമറിന്റെ വീഡിയോ പുറത്ത്..! സെല്ലിൽ Dr അഹമ്മദിനെ കാലേവാരി തറയിലടിച്ച് തടവുകാർ  (2 hours ago)

Malayali Vartha Recommends