'മഴ വില്ലനായി'; ഇന്ത്യ-ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു
സതാംപ്ടണില്‍ മഴ തിമിര്‍ത്തതോടെ മത്സരത്തിന്റെ ടോസ് പോലും ഇടാന്‍ സാധിച്ചിരുന്നില്ല. ലഞ്ച് ബ്രേക്ക് ആയിട്ടും മത്സരം തുടങ്ങാന്‍ കഴിയാതിരുന്നതോടെ ആദ്യ ദിനം ഉപേക്ഷിക്കുകയായിരുന്നു. റിസര്‍വ് ദിനം കൂടിയുള്ളതിനാല്‍ ആദ്യ ദിവസം കളി തടസപ്പെട്ടാലും പ്രശ്നങ്ങളില്ല.
മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലുള്ളത്.
https://www.facebook.com/Malayalivartha