ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഒന്നാംഇന്നിംഗ്സില്‍ ഇന്ത്യ 217ന് പുറത്ത്; കൈല്‍ ജാമിസന് അഞ്ചു വിക്കറ്റ്
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഒന്നാംഇന്നിംഗ്സില്‍ 217ന് പുറത്ത്. 22 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യന്‍ ഇന്നിംഗ്സ് പെട്ടെന്ന് അവസാനിപ്പിച്ചത്.
117 പന്തുകളില്‍ 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.ക്യാപ്ടന് വിരാട് കോഹ്ലി, രഹാനെ, ഋഷഭ് പന്ത്, ആര്. അശ്വിന്, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
132 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത കോലിയെ ജാമിസണ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. രഹാനെ 117 പന്ത് നേരിട്ട് അര്‍ദ്ധ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെവച്ച് പുറത്താകുകയായിരുന്നു. വാഗ്നറുടെ പന്തില്‍ ലഥാമാണ് ക്യാച്ചെടുത്തത്. രവീന്ദ്ര ജഡേജയും ആര്. അശ്വിനും ചേര്‍ന്നാണ് എണ്‍പത്തിയാറാം ഓവറില്‍ ഇന്ത്യയെ ഇരുന്നൂറ് റണ്‍സ് കടത്തിയത്.
https://www.facebook.com/Malayalivartha