രണ്ടാംനിര ടീമല്ല 'ശക്തരായ സ്ക്വാഡ്'; മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ പ്രതികരണത്തിന് മറുപടിയുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
ശിഖര്‍ ധവാന് നയിക്കുന്ന ഇന്ത്യന്‍ ടീം 'ശക്തരായ സ്ക്വാഡ്' ആണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിവിധ ഫോര്‍മാറ്റുകള്‍ക്കായി സ്പെഷ്യലിസ്റ്റ് സ്ക്വാഡുകളും സ്പെഷ്യലിസ്റ്റ് കളിക്കാരും ഉണ്ടായിരിക്കുകയെന്നത് ഏറ്റവും പുതിയ ക്രിക്കറ്റ് മാനദണ്ഡമാണെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജൂലൈ 13 മുതല്‍ ആരംഭിക്കുന്ന ശ്രീലങ്കന്‍ പരമ്ബരയ്ക്ക് ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ചത് 'അപമാന'മാണെന്ന് മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവന.
"വിവിധ ആളുകളുടെ വാദങ്ങള്‍ വകവയ്ക്കാതെ ശ്രീലങ്ക ക്രിക്കറ്റ് പറയാന്‍ ആഗ്രഹിക്കുന്നു, ഇന്ത്യയുടെ 20 അംഗ ടീമിലെ 14 പേരും വിവിധ ഫോര്‍മാറ്റുകളില്‍ (ടെസ്റ്റ്, ഏകദിനം അല്ലെങ്കില്‍ ടി20) ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളവരാണ്, മറ്റുള്ളവര്‍ പറയുന്നത് പോലെ അവര്‍ രണ്ടാം നിര ടീം അല്ല." ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. "ഇത് ക്രിക്കറ്റിലെ പുതിയ മാനദണ്ഡമാണ്, പ്രത്യേകിച്ചും ഐസിസി അംഗംങ്ങളായ രാജ്യങ്ങള്‍, ഓരോ ഫോര്‍മാറ്റിനും പ്രത്യേക സ്ക്വാഡുകളെയും കളിക്കാരെയും നിലനിര്‍ത്തുന്നുണ്ട്." പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha