Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ...ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ ഇന്ത്യ ഒരു ട്വന്റി 20 പരമ്പര ജയിക്കുന്നത് ആദ്യമായി....

03 OCTOBER 2022 06:40 AM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഗുവാഹാട്ടിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 16 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒരു മത്സരം ശേഷിക്കേ പരമ്പര (20) സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ ഇന്ത്യ ഒരു ട്വന്റി 20 പരമ്പര ജയിക്കുന്നത് ആദ്യമായി.... ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാലാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ക്വിന്റണ്‍ ഡിക്കോക്ക് ഡേവിഡ് മില്ലര്‍ സഖ്യം ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.

ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ 221ല്‍ എത്തിച്ചത് ഈ കൂട്ടുകെട്ട് കാരണമാണ്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 174 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. സെഞ്ചുറി നേടിയ മില്ലര്‍ 47 പന്തില്‍ നിന്ന് ഏഴ് സിക്‌സും എട്ട് ഫോറുമടക്കം 106 റണ്‍സോടെ പുറത്താകാതെ നിന്നു. 48 പന്തുകള്‍ നേരിട്ട ഡിക്കോക്ക് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 69 റണ്‍സെടുക്കുകയും ചെയ്തു.


238 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടെംബ ബവുമയെ (0) അര്‍ഷ്ദീപ് സിങ് പുറത്താക്കി. അതേ ഓവറിലെ നാലാം പന്തില്‍ റിലീ റോസ്സൗവും (0) മടങ്ങി. പിന്നീട് ഏയ്ഡന്‍ മാര്‍ക്രവും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന് സ്‌കോര്‍ 47 വരെയെത്തിച്ചു. ഡിക്കോക്ക് തുടക്കത്തില്‍ പതറിയെങ്കിലും ഏയ്ഡന്‍ മാര്‍ക്രം തകര്‍ത്തടിച്ചു.

19 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത മാര്‍ക്രത്തെ ഏഴാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തിലാണ് നാലാം വിക്കറ്റില്‍ ഡിക്കോക്കിനൊപ്പം ഡേവിഡ് മില്ലര്‍ ചേരുന്നത്. അതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു.

തകര്‍ത്തടിച്ച മില്ലറായിരുന്നു ആദ്യ കൂടുതല്‍ അപകടകാരി. പിന്നാലെ ഡിക്കോക്കും താളം വീണ്ടെടുത്തു. എന്നാല്‍ 17 ഓവര്‍ ആയപ്പോഴേക്കും ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്നത് അവര്‍ക്ക് തിരിച്ചടിയായി മാറി.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ജനുവരി 15ന് പ്രാദേശിക അവധി  (2 minutes ago)

നിലവിളിച്ച് വീട്ടുകാർ.... ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപാണ് യുവാവിന്റെ മരണം...  (11 minutes ago)

ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം.  (18 minutes ago)

ഒരുത്തന്റെ ജീവിതം തുലയ്ക്കാൻ നിനക്കൊക്കെ എന്തൊരു ശുഷ്കാന്തി രാഹുലിനെ തൊട്ട പോലീസിനെ വീട്ടമ്മ വലിച്ച് കീറി..! ഹല്ല പിന്നെ  (24 minutes ago)

'അന്വേഷ' ഉപ​ഗ്രഹം ബഹിരാകാശത്തേക്ക്... ആകെ 16 പേ ലോഡുകൾ  (26 minutes ago)

3BHK വേണോ, 2BHK പോരെ? 3BHK തന്നെ വേണം അതാകുമ്പോൾ നല്ല സ്‌പേസ് ഉണ്ടാകും; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പുറത്ത്  (37 minutes ago)

കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിലെത്തിയ ആൾ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി..  (38 minutes ago)

അമ്പോ എന്തൊരു ശുഷ്കാന്തി..! രാഹുലിനെ തൊട്ട പോലീസിനെ വീട്ടമ്മ വലിച്ച് കീറി ഉപ്പ് തേച്ചു പിണറായിയെ കണ്ടാലും പൊട്ടിക്കും..!  (42 minutes ago)

ടോൾ​പിരിവിനെതിരെ മഞ്ചേശ്വരം  (1 hour ago)

നട്ടെല്ലില്ലേ ഷംസീറിന് തീരുമാനിക്കാൻ..! രാഹുലിനെ തൂക്കുന്നത് ഗോവിന്ദൻ..!സെല്ലിൽ തടവുകാർ രാഹുലിനെ കാണാൻ തിരക്ക്  (1 hour ago)

സ്ഥാനക്കയറ്റം, ഈശ്വരാധീനം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം  (1 hour ago)

സംസ്ഥാന സ്കൂൾ കലോൽസവം  (2 hours ago)

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (2 hours ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (2 hours ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (2 hours ago)

Malayali Vartha Recommends