Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഞ്ജു തിരിച്ചെത്തി കേരളത്തിന് മൂന്നാം ജയം പക്ഷേ... വീണ്ടും നിരാശ രക്ഷകനായി ബാസിത്ത്

14 OCTOBER 2022 08:18 PM IST
മലയാളി വാര്‍ത്ത

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. ഹരിയാനയ്‌ക്കെതിരെ മൂന്നു വിക്കറ്റിനാണു കേരളത്തിന്റെ വിജയം. ഗ്രൂപ്പ് സിയില്‍ ഹരിയാനക്കെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മധ്യനിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ അബ്ദുള്‍ ബാസിതിന്റെ (15 പന്തില്‍ പുറത്താവാതെ 27) ഇന്നിംഗ്‌സാണ് കേരളത്തിന് തുണയായത്. നേരത്തെ ജയന്ത് യാദവ് (39), സുമിത് കുമാര്‍ (30) എന്നിവരുടെ ഇന്നിംഗ്‌സാണ് ഹരിയാനയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് ഇപ്പോള്‍ 12 പോയിന്റുണ്ട്. ഹരിയാനയാണ് രണ്ടാത്. നേരത്തെ അരുണാചല്‍ പ്രദേശ്, കര്‍ണാകട എന്നിവരെ കേരളം തോല്‍പ്പിച്ചിരുന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് കേരളത്തിന്റെ ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. രോഹനെ ജയന്ത് യാദവ് ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റനെ അമിത് മിശ്ര, ഹിമാന്‍ഷു റാണയുടെ കൈകളിലെത്തിച്ചു. ഇതോടെ കേരളം രണ്ടിന് 57 എന്ന നിലയിലായി. സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍ കൂടി കൂട്ടിചേര്‍ത്ത ശേഷം വിഷ്ണു വിനോദും (25) മടങ്ങി. സച്ചിന്‍ ബേബിക്കും (4) അധികം ആയുസുണ്ടായിരുന്നില്ല. തെവാട്ടിയയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. ഇംപാക്റ്റ് പ്ലയറായെത്തിയ കൃഷ്ണ പ്രസാദും (9), സിജോമോന്‍ ജോസഫും (13) മടങ്ങിയതോടെ കേരളം തോല്‍വി മണത്തു. എന്നാല്‍ മനു കൃഷ്ണനെ (4) കൂട്ടുപിടിച്ച് ബാസിത് കേരളത്തെ വിജയത്തിലേക്ക് നയിച്ചു. ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാസിതിന്റെ ഇന്നിംഗ്‌സ്.

നേരത്തെ, ഹരിയാനയുടെ മൂന്ന് മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. അങ്കിത് കുമാര്‍ (0), ചൈതന്യ ബിഷ്‌ണോയ് (5), ഹിമാന്‍ഷു റാണ (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. നാലാമനായി ക്രീസിലെത്തിയ നിഷാന്ത് സിന്ധുവും (10) നിരാശ മാത്രമാണ് സാധിച്ചത്. പ്രമോദ് ചന്ധില (24), ദിനേഷ് ബന (10) എന്നിവരും പുറത്തായതോടെ ഹരിയാന ആറിന് 62 എന്ന നിലയിലായി. തുടര്‍ന്നാണ് സുമിത് കുമാര്‍ (പുറത്താവാതെ 30) ജയന്ത് സഖ്യത്തിന്റെ കൂട്ടൂകെട്ട് പിറന്നത്. അവസാന ഓവറിലാണ് ജയന്ത് പുറത്താവുന്നത്. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയന്തിന്റെ ഇന്നിംഗ്‌സ്. രാഹുല്‍ തെവാട്ടിയ (0) പുറത്താവാതെ നിന്നു. കേരളത്തിന് വേണ്ടി പന്തെടുത്ത എല്ലാവരും ഓരോ വിക്കറ്റ് നേടി.

കേരള ടീമില്‍ സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരം കൂടിയാണിത്. പക്ഷേ നിരാശയായിരുന്നു ഫലം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. കര്‍ണാടകയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സഞ്ജു തിരിച്ചെത്തിയപ്പോള്‍ കൃഷ്ണ പ്രസാദ് വഴിമാറി. പിന്നീട് ഇംപാക്റ്റ് പ്ലയറായി താരം ബാറ്റിംഗിനെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (20 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (22 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (37 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (44 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends